You are Here : Home / USA News

2014 ഫൊക്കാന നോവല്‍ അവാര്‍ഡിന്‌ കൃതികള്‍ ക്ഷണിക്കുന്നു

Text Size  

Story Dated: Sunday, May 04, 2014 08:02 hrs UTC

  

ന്യൂയോര്‍ക്ക്‌: 2014-ലെ ഫൊക്കാന നോവല്‍ അവാര്‍ഡിന്‌ പരിഗണിക്കപ്പെടുന്നതിന്‌ അമേരിക്കയിലേയും, കാനഡയിലേയും എഴുത്തുകാരുടെ കൃതികള്‍ ക്ഷണിക്കുന്നതായി നോവല്‍ അവാര്‍ഡ്‌ കോര്‍ഡിനേറ്റര്‍ മുരളി ജെ. നായര്‍ അറിയിച്ചു.

2012 ജൂണ്‍ ഒന്നിനുശേഷം പ്രസിദ്ധീകരിക്കപ്പെട്ട നോവലുകള്‍ മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. ഇതുവരെ പ്രസിദ്ധീകരിക്കാത്തവയും, അച്ചടിയിലിരിക്കുന്നവയുമായ കൃതികള്‍ പരിഗണിക്കപ്പെടുന്നതല്ല.

ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാനാ കണ്‍വെന്‍ഷന്റെ ഭാഗമായ സാഹിത്യ സമ്മേളനത്തില്‍ വെച്ച്‌ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്‌.

കൃതികള്‍ മെയ്‌ 15-ന്‌ മുമ്പായി ലഭിച്ചിരിക്കണം. വിലാസം: M.A. Abdutty, 25648 Salem, Roseville, MI 48066.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മുരളി ജെ. നായര്‍ (215 744 5100), ഇമെയില്‍: mjnair@aol.com
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.