You are Here : Home / USA News

ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ മിഷിഗണ്‍ ഹെല്‍ത്ത്‌ സ്‌ക്രീനിംഗ്‌ കമ്യൂണിറ്റി ഔട്ട്‌ റീച്ച്‌ പ്രോഗ്രാം നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, April 28, 2014 09:37 hrs UTC

ഡിട്രോയിറ്റ്‌: സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ കേരളാ ക്ലബ്‌ നടത്തിയ കമ്യൂണിറ്റി എന്‍റിച്ച്‌മെന്റ്‌ ഡേ പ്രോഗ്രാമില്‍ ഐ.എന്‍.എ.എം-കേരളാ ക്ലബിനോടു ചേര്‍ന്ന്‌ ഹെല്‍ത്ത്‌ സ്‌ക്രീനിംഗ്‌ കമ്യൂണിറ്റി ഔട്ട്‌ റീച്ച്‌ ആക്‌ടിവിറ്റി നടക്കുകയുണ്ടായി. അതില്‍ അന്നമ്മ മാത്യൂസ്‌, എല്‍സി തോമസ്‌, ഡെയ്‌സണ്‍ ചാക്കോ, ആഷാ സരോജാ സാമുവേല്‍, മനീഷ, ജോമി, തോമസ്‌- ജെയ്‌നാ എല്ലക്കാട്ട്‌ എന്നിവരുടെ നേതൃത്വത്തില്‍ ബ്ലഡ്‌ പ്രഷര്‍ ചെക്കിംഗ്‌, ബ്ലഡ്‌ ഷുഗര്‍ മോണിറ്ററിംഗ്‌, ഫസ്റ്റ്‌ എയ്‌ഡ്‌ ട്രീറ്റ്‌മെന്റ്‌ ആന്‍ഡ്‌ ഡിസ്‌ട്രിബ്യൂഷന്‍ ഓഫ്‌ എഡ്യൂക്കേഷണല്‍ പാംഫെല്‍റ്റ്‌ എന്നിവയും മെമ്പര്‍ഷിപ്പ്‌ ഡ്രൈവും നടത്തി.

 

ഏകദേശം മുപ്പതോളം പേര്‍ ഹെല്‍ത്ത്‌ സ്‌ക്രീനിംഗില്‍ പങ്കെടുത്തു. കൂടാതെ ഗ്രാന്റ്‌ കാനിയന്‍ കോളജ്‌ പ്രതിനിധിയോട്‌ നേരിട്ട്‌ ഐ.എന്‍.എ.എം അംഗങ്ങള്‍ സംസാരിക്കുകയും, കോളജ്‌ അഡ്‌മിഷന്‍, ബി.എസ്‌.എന്‍, എം.എസ്‌.എന്‍ എന്നീ പ്രോഗ്രാമില്‍ ഐ.എന്‍.എ.എമ്മില്‍കൂടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ പതിനഞ്ച്‌ ശതമാനം ട്യൂഷന്‍ ഫീസില്‍ ഇളവ്‌ നല്‍കുന്നതാണെന്നും അറിയിച്ചു. നൈനയുടെ ഈവര്‍ഷത്തെ നാഷണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ ഐ.എന്‍.എ.എം അംഗങ്ങളെ ആഹ്വാനം ചെയ്‌തു. ഈ പരിപാടിയില്‍ പങ്കെടുത്ത്‌ വന്‍ വിജയമാക്കിയവര്‍ക്കും, കേരളാ ക്ലബ്‌ ഭാരവാഹികളോടും, പ്രത്യേകിച്ച്‌ ഡോ. ഗീതാ നായരോടുമുള്ള നന്ദിയും കടപ്പാടും ഐ.എന്‍.എ.എം ഐ.എന്‍.എ.എം ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.