You are Here : Home / USA News

ബല്‍വുഡ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ ഉയിര്‍പ്പ്‌ പെരുന്നാള്‍ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, April 21, 2014 09:33 hrs UTC

ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ ഉയിര്‍പ്പ്‌ പെരുന്നാള്‍ ആഘോഷിച്ചു. വികാരി റവ.ഫാ. ഡാനിയേല്‍ ജോര്‍ജ്‌ മുഖ്യകാര്‍മികത്വം വഹിച്ചു.

ക്രൈസ്‌തവ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദുവാണ്‌ ഈസ്റ്റര്‍ എന്നും, ദാവീദിന്റെ സന്തതിയായി ജനിച്ച്‌, മരിച്ച്‌, ഉയര്‍ത്തെഴുന്നേറ്റ യേശുക്രിസ്‌തു. അതാണ്‌ നമ്മുടെ സുവിശേഷമെന്നും കത്തീഡ്രലില്‍ തിങ്ങിക്കൂടിയ വിശ്വാസികള്‍ക്ക്‌ നല്‍കിയ ഈസ്റ്റര്‍ സന്ദേശത്തില്‍ ഫാ. ഡാനിയേല്‍ ജോര്‍ജ്‌ പറഞ്ഞു. രക്ഷകന്റെ പ്രകാശത്താല്‍ ശോഭിതരായിത്തീര്‍ന്ന അനുഭവത്തോടെ അതിരാവിലെ മുതല്‍ മൂന്നുമണി വരെ നീണ്ടുനിന്ന ആരാധനയ്‌ക്കും ആഘോഷങ്ങള്‍ക്കും ശേഷം അമ്പത്‌ ദിവസത്തെ നോമ്പിനും ഉപവാസത്തിനും തിരശീല വീണു.

തോമസ്‌ സ്‌കറിയ, ഏലിയാമ്മ പുന്നൂസ്‌, ബിജു കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More