You are Here : Home / USA News

അജിന്‍ ആന്റണി ഫൊക്കാന യൂത്ത്‌ പ്രതിനിധി സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു

Text Size  

Story Dated: Friday, April 18, 2014 09:04 hrs UTC

ജയപ്രകാശ്‌ നായര്‍


2014 ജൂലൈയില്‍ ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ചു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഫൊക്കാന യൂത്ത്‌ റെപ്രസെന്ററ്റീവ്‌ സ്ഥാനത്തേക്ക്‌ അജിന്‍ ആന്റണി മത്സരിക്കുന്നു.

റോക്ക്‌ലാന്റില്‍ നിന്നുള്ള അജിന്‍ ആന്റണി ക്രിമിനല്‍ ജസ്റ്റിസ്‌ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്‌. സാമൂഹ്യസേവന തല്‌പരനായ അജിന്‍, റോക്ക്‌ലാന്റ്‌ കൗണ്ടിയിലെ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നു മാത്രമല്ല ഇക്കഴിഞ്ഞ ന്യൂസിറ്റി ലൈബ്രറിയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്‌തിരുന്നു. പിതാവിന്റെ ബിസിനസ്സില്‍ പങ്കാളിയായ അജിന്‍ യൂത്ത്‌ ലീഡര്‍ഷിപ്പിലും കഴിവുറ്റ യുവാവാണ്‌.

ഫൊക്കാന യൂത്ത്‌ റെപ്രസെന്ററ്റീവ്‌ സ്ഥാനത്തേക്ക്‌ ഏറ്റവും അനുയോജ്യമായ വ്യക്തിപ്രഭാവമുള്ള അജിന്‍ എന്തുകൊണ്ടും അര്‍ഹനാണെന്ന്‌ ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ സാക്ഷ്യപ്പെടുത്തുന്നു. അജിനെ ആ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കണമെന്നും കമ്മിറ്റി ഐക്യകണ്‌ഠേന അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More