You are Here : Home / USA News

കാന്‍ജ് - വസന്തോത്സവം കിക്ക് ഓഫ് നടത്തി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, April 12, 2014 11:42 hrs UTC

 
ന്യുജഴ്സി . കേരള അസോസിയേഷന്‍ ഓഫ് ന്യുജഴ്സിയുടെ സ്പ്രിംഗ് ഇവന്റായ വസന്തോത്സവത്തിന്റെ കിക്ക് ഓഫ് വര്‍ണ്ണ ശബളമായ ആഘോഷങ്ങളോടുകൂടി ന്യുജഴ്സിയിലെ എഡിസണ്‍ ഹോട്ടലില്‍ നടത്തി. കാന്‍ജ് പ്രസിഡന്റ് ജിബി മോളോപറമ്പില്‍ അധ്യക്ഷനായിരുന്ന പരിപാടിയില്‍ പ്രശസ്ത സിനിമ സംവിധായകന്‍ ശ്യാമപ്രസാദ് വസന്തോത്സവത്തിന്റെ ടിക്കറ്റുകള്‍ ന്യുജഴ്സിയിലെ പ്രമുഖ വ്യവസായി ദിലീപ് വര്‍ഗീസ്, അനിയന്‍ ജോര്‍ജ് (പബ്ലിക് ട്രസ്റ്റ്), കൃഷ്ണ കിഷോര്‍, ഡാ.ഗോപിനാഥന്‍ നായര്‍, അജയന്‍ വേണുഗോപന്‍, ഷീല ശ്രീകുമാര്‍(അരോമ പാലസ്), ജെയിംസ് മുക്കാടന്‍, ബോബി തോമസ്, ഫ്രെഡ് കൊച്ചിന്‍, തിരുവല്ല ബേബി, മധു രാജന്‍, രാജു പള്ളത്ത്,  ജിമ്മി ജോണ്‍, സുനില്‍ ട്രൈസ്റ്റാര്‍, അലക്സ് ജോണ്‍ എന്നിവര്‍ക്ക് നല്കി ഉദ്്ഘാടനം നിര്‍വഹിച്ചു.

സണ്ണി വാളിപ്ലാക്കല്‍, സ്വപ്ന രാജേഷ്, ജോണ്‍ ജോര്‍ജ്, ജെയിംസ് ജോര്‍ജ്, ഹരികുമാര്‍ രാജന്‍, നന്ദിനി മേനോന്‍, മാലിനി നായര്‍, നീന ഫിലിപ്പ്, ജോസഫ് ഇടിക്കുള, ജയന്‍ ജോസഫ്, സോബി ചാക്കോ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

2014 മെയ് 11 വൈകിട്ട് 4.30 മുതല്‍ 8 മണി വരെ വുഡ്റിഡ്ജ് ഹൈ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന പരിപാടി, വിഷു, ഈസ്റ്റര്‍, റമദാന്‍ പെരുനാളുകളോടൊന്നിച്ചു മത-സൌഹാര്‍ദത്തിന്റെ കൂട്ടായ്മ്മ കൂടി ആയിരിക്കും. ഈ പരിപാടിയുടെ കണ്‍വീനറായി സജി പോളും, കണ്‍വീനറുമാരായി ജയ് കുളംമ്പിലും അലക്സ് മാത്യുവും പ്രവര്‍ത്തിച്ചു വരുന്നു.

വസന്തോത്സവത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം മലയാളത്തിലെ പ്രമുഖ നടീ-നടന്മാര്‍ അണിനിരക്കുന്ന കേരള എക്സ്പ്രസ് 2014 ആണ്. മുകേഷ്, ജഗദീഷ്, മീരാ നന്ദന്‍, അഞ്ചു അരവിന്ദ്, നജിം അര്‍ഷാദ്, അഖില ആനന്ദ്, റഹ്മാന്‍ എന്നിവര്‍ ഉള്‍പ്പടെ ഏകദേശം 17 ഓളം ആര്‍ട്ടിസ്റ്റുകളാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്.

വസന്തോത്സവം വന്‍ വിജയമാക്കുവാന്‍ ന്യുജഴ്സിയിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ മലയാളി സുഹൃത്തുക്കളോടും പരിപാടികളില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. ടിക്കറ്റുകള്‍ക്കായി കമ്മിറ്റി മെംബേഴ്സിനെയോ ന്ദന്ദന്ദ.kന്റnത്ഥ.ഗ്നത്സദ്ദ എന്ന വെബ്സൈറ്റിലോ ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.