You are Here : Home / USA News

സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ പാത്രിയര്‍ക്കീസ് ബാവാ അനുസ്മരണം നടന്നു

Text Size  

Story Dated: Monday, March 31, 2014 11:54 hrs UTC

 
ജോബി ജോര്‍ജ്
 

ഫിലാഡല്‍ഫിയ: സെന്റ് പീറ്റേഴ്‌സ് സിറിയക്ക് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പരി.പാത്രിയര്‍ക്കീസ് ബാവായുടെ അനുസ്മരണ  ശുശ്രൂഷ നടന്നു.

ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരി. ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവായുടെ ദേഹവിയോഗത്തില്‍ സെന്റ് പീറ്റേഴ്‌സ് ഇടവകാംഗങ്ങളും മിഴിനീരോടെ അനുസ്മരണവും പ്രത്യേക പ്രാര്‍ത്ഥനകളും നടത്തി.

വികാരി റവ.ഫാ.ജോയി ജോണിന്റെ കാര്‍മ്മികത്വത്തില്‍ റവ.ഫാ.ജോസ് ഡാനിയേലിന്റെ സഹകാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയെ തുടര്‍ന്ന് പ്രത്യേക ശുശ്രൂഷകളും, ധൂപപ്രാര്‍ത്ഥനയും നടന്നു. പരി.പിതാവിന്റെ നൈര്‍മ്മല്യ സ്‌നേഹവും, നേതൃത്വവും സഭയെ വളര്‍ച്ചയുടെ പാതയില്‍ ബഹുദൂരം മുന്നിലെത്തിച്ചു എന്ന് വികാരി റവ.ഫാ.ജോയി ജോണ്‍ പ്രസംഗത്തില്‍ പറഞ്ഞു. വളരെയധികം സ്‌നേഹവും കരുതലും ഉണ്ടായിരുന്ന പിതാവിന്റെ മനസ്സിന്റെ തേജസ്സ് മുഖത്ത് പ്രകടമായിരുന്നു എന്ന് ആര്‍ക്കും മനസ്സിലാകും.

സഭ ആത്മീയമാവും, ഭൗതികമായും ഏറെ നേട്ടങ്ങള്‍ ബാവായുടെ ഭരണകാലത്ത് നേടിയെന്നത് വിസ്മരിക്കാനാവില്ല അതുകൊണ്ട് തന്നെ വിശ്വാസി സമൂഹത്തിന്റെ മനസ്സില്‍ പരി.പിതാവ് എന്നും നിറഞ്ഞു നില്‍ക്കും.

വി.കുര്‍ബാനയെ തുടര്‍ന്ന് മാനേജിംഗ് കമ്മിറ്റി കൂടി അനുശോചനം രേഖപ്പെടുത്തി. നാല്പതു ദിവസത്തെ ദുഃഖാചരണത്തെ തുടര്‍ന്ന് നടത്തുന്ന ചടങ്ങുകളും തീരുമാനിച്ചു.

സെക്രട്ടറി ജോഷി കുറിയാക്കോസ്, ട്രസ്റ്റി സാജന്‍ വര്‍ഗീസ് തീരുമാനങ്ങള്‍ അറിയിച്ചു.




 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.