You are Here : Home / USA News

നായര്‍ ബനവലന്റ്‌ അസോസിയേഷന്‍ വിഷു ആഘോഷിക്കുന്നു

Text Size  

Story Dated: Thursday, March 27, 2014 08:22 hrs UTC

ജയപ്രകാശ്‌ നായര്‍



ന്യൂയോര്‍ക്ക്‌: നായര്‍ ബനവലന്റ്‌ അസോസിയേഷന്റെ ഈ വര്‍ഷത്തെ വിഷു ആഘോഷം അതിവിപുലമായി കൊണ്ടാടുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

ഏപ്രില്‍ 13 ഞായറാഴ്‌ച്ച രാവിലെ 11 മണി മുതല്‍ ക്വീന്‍സ്‌ ഹൈസ്‌കൂള്‍ ഓഫ്‌ ടീച്ചിംഗ്‌ (74-20 Commonwealth Blvd., Bellerose, New York 11426) സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ ആഘോഷങ്ങള്‍. പരമ്പരാഗതരീതിയിലുള്ള വിഷുക്കണി, വിഷുക്കൈനീട്ടം, വിഷു സദ്യ എന്നിവ കൂടാതെ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കും. പ്രശസ്‌ത കവിയും സാഹിത്യകാരനുമായ ശ്രീ എ.വി. സന്തോഷ്‌ കുമാര്‍ വിഷു സന്ദേശം നല്‍കും.

എല്ലാ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൃത്യ സമയത്തു തന്നെ എത്തിച്ചേരുകയും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന്‌ പരിപാടികള്‍ വിജയിപ്പിക്കണമെന്ന്‌ എന്‍.ബി.എ. പ്രസിഡന്റ്‌ വനജ നായരും ജനറല്‍ സെക്രട്ടറി കലാ സതീഷും അഭ്യര്‍ത്ഥിച്ചു. പ്രവേശനം സൗജന്യം ആയിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.