You are Here : Home / USA News

ചേച്ചമ്മ ചാക്കോയ്ക്ക് കണ്ണീരോടെ യാത്രാമൊഴി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, March 11, 2014 12:30 hrs UTC

 

ന്യൂ ജേഴ്‌സി/ഇരവിപേരൂര്‍: ഫൊക്കാനാ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനും ന്യൂ ജേഴ്‌സിയിലെ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി. എസ്. ചാക്കോയുടെ ഭാര്യ ചേച്ചമ്മ ചാക്കോയ്ക്ക് ഒരു നാടിന്റെ യാത്രാ മൊഴി.
മാര്‍ച്ച് 5 നു നിര്യാതയായ പരേതയുടെ മ്രുതദേഹം മാര്‍ച്ച് 9 നു ഇരവിപേരൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ കടുംബക്കല്ലറയില്‍ സംസ്‌കരിച്ചു. കോട്ടയം തിരുക്കര തടത്തില്‍ കടുംബാംഗമായിരുന്നു ശ്രീമതി ചേച്ചമ്മ ചാക്കോ.

രണ്ട് മാസം മുന്‍പ് കേരളത്തിലെത്തിയ ചേച്ചമ്മ-ചാക്കോ ദമ്പതികള്‍ സാംസ്‌കാരിക, സഭാ പരിപാടികളില്‍ വ്യാപൃതരായിരിക്കേയാണ് ചേച്ചമ്മ ആശുപത്രിയിലാകുന്നത്. കുമ്പനാട് ഫെലോഷിപ്പ് ഹോസ്പിറ്റല്‍, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ്, കൊച്ചി ലേക്ക്‌ഷോര്‍ എന്നിവിടങ്ങളില്‍ ചികിത്സയിലിരിക്കെ കൊച്ചിയിലായിരുന്നു അന്ത്യം.

മാര്‍ച്ച് 9 നു ഇരവിപേരൂരിലെ തറുവേലിമണ്ണില്‍ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി കെ. സി. ജോസഫ്, എം. എല്‍. എമാരായ രാജു എബ്രഹാം, മാത്യു ടി തോമസ്, ജോസഫ് വാഴയ്ക്കന്‍, പി. സി. വിഷ്ണു നാഥ്, എം. പിമാരായ ആന്റോ ആന്റണി, പ്രൊഫ. പി. ജെ കുര്യന്‍ ജസ്റ്റിസ് കെ. ടി. തോമസ്, സംവിധായകന്‍ ബ്‌ളസി, മലയാള മനോരമ അസോ. എഡിറ്റര്‍ തോമസ് ജേക്കബ്, ക്രിസ് തോമസ്, ജതാദള്‍ നേതാവ് വര്‍ഗ്ഗീസ് ജോര്‍ജ്ജ്, കെ. അനന്തഗോപന്‍, ജോസഫ് എം. പുതുശ്ശേരി, വിക്ടര്‍ ടി. തോമസ്, ജോര്‍ജ്ജ് മാമന്‍ കൊണ്ടൂര്‍ തുടങ്ങി നിരവധി പ്രഗത്ഭര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ജോസഫ് മാര്‍ത്തോമ്മ മെത്രാപോലീത്തയുടെ മുഖ്യകാര്‍മ്മികത്ത്വത്തില്‍ മറ്റു തിരുമേനിമാര്‍, വികാരി ജറനല്‍മാര്‍, വൈദികര്‍ എന്നിവരുടെ കാര്‍മ്മികത്ത്വത്തിലാണ് സംസ്‌കാര ശുശ്രൂഷ നടന്നത്. വിവിധ സഭകളുടെ ബിഷപ്പുമാര്‍, ഫൊക്കാന-ഫോമാ നേതാക്കള്‍, മറ്റ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ വീട്ടിലെത്തിയും ഫോണിലൂടെയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

മക്കള്‍ സക്കറിയ ജേക്കബ് (ബിജി), നെനാന്‍ ജേക്കബ് (ലജി), വര്‍ഗ്ഗീസ് ജേക്കബ് (കൊച്ചുമോന്‍), മരുമക്കള്‍ ലീന സഖറിയ ജേക്കബ്, റോണാ ജേക്കബ്, സജിത ജേക്കബ് കൊച്ചുമക്കള്‍ ജോഷ്വ, ഷോണ്‍, സ്‌നേഹ ബെഞ്ചമിന്‍, നീല്‍, അമീലിയ, എവിന്‍, എമിലി, എലീന, (എല്ലാവരും യു. എസ്. എ) സഹോദരങ്ങള്‍ പരേതായ ടി. സി. നൈനാന്‍ (തമ്പി), ചെല്ലമ്മ (ഡല്‍ഹി) സഹോദരി.

ഫോണില്‍ അനുശോചനം അറിയിച്ച കേന്ദ്രമന്തി വയലാര്‍ രവി, കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ സാമൂഹ്യ തോക്കള്‍ക്കും, തന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാ ഫൊക്കാനാ ഫോമാ നേതാക്കള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും ടി. എസ്. ചാക്കോ നന്ദി അറിയിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.