You are Here : Home / USA News

ബ്ലസന്‍ ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമന്റ് ഡാളസില്‍ മാർച്ച്‌ 8 ന്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, February 27, 2014 09:03 hrs UTC

ഡാലസ് : അന്തരിച്ച വോളിബോള്‍ താരം ബ്ലസന്‍ ജോര്‍ജിന്റെ സ്മരണാര്‍ത്ഥം ഡാലസിലെ വോളിബോള്‍ ക്ലബായ 'ഡാലസ് സ്‌ട്രൈക്കേഴ്‌സ്' നടത്തിവരുന്ന പതിനാറാമതു  ബ്ലസന്‍ ജോര്‍ജ് മെമ്മോറിയല്‍ ടൂര്‍ണമന്റ് മാർച്ച്‌ 8 ന് ഡാളസില്‍ നടക്കും. ഇര്‍വിംഗിലുള്ള സെന്റര്‍ പാര്‍ക്ക്  റിക്രിയേഷൻ സെന്ററിൽ രാവിലെ 9 മണിക്ക് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു മത്സരങ്ങൾ   ആരംഭിക്കും.

മലയാളിക്ക് എന്നും മനസില്‍ താലോലിക്കുവാന്‍ വോളിബോളിന് ഒരു പിടി ചരിത്രമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച താരമാണ് 1977 ല്‍ അന്തരിച്ച ബ്ലസന്‍ ജോര്‍ജ്. മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഇക്കൊല്ലവും കായിക പ്രേമികളുടെ സൗകര്യാര്‍ത്ഥം സൗജന്യമായാണ് ഡാളസ് സ്‌ട്രൈക്കേഴ്‌സ് ഈ ടൂര്‍ണമന്റ് സംഘടിപ്പിക്കുന്നത്. ഡാളസ് സ്‌ട്രൈക്കേഴ്‌സിനൊപ്പം നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മറ്റു  മലയാളി ടീമുകളും പങ്കെടുക്കും.   ഹൂസ്റ്റണ്‍ നൈറ്റ്സ്,
കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ്, ന്യൂയോർക്ക്‌- റോക്ക് ലാൻഡ്‌ സോൾജിയേഴ്സ്, താമ്പ , സാൻ അന്റോണിയോ തുടങ്ങിയ ടീമുകൾ ഇതിനകം രെജിസ്റ്റെർ ചെയ്തു കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു.  ഡാളസിലെ കായികപ്രേമികളുടെയും  സ്പോണ്‍സര്‍മാരുടെയും പിന്തുണയോടെയാണ് ഇത്തവണയും ടൂർണമെന്റ് നടക്കുക.


കൂടുതൽ വിവരങ്ങൾക്ക്:

സേവ്യര്‍ ഫിലിപ്പ് (214) 629 7355
ഷിബു ഫിലിപ്പ്:  (214) 603 5153
സണ്ണി സിറിയക് (214) 663 5485
സുനില്‍ വര്‍ഗീസ് (214) 543 7556
തങ്കച്ചൻ ജോസഫ്‌ (972) 746 3435

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.