You are Here : Home / USA News

ഫീനിക്‌സില്‍ വെസ്റ്റേണ്‍ റീജിയനല്‍ കോണ്‍ഫറന്‍സ് സമാപിച്ചു

Text Size  

Story Dated: Saturday, February 22, 2014 01:52 hrs UTC

 

ഫീനിക്‌സ്: മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന സന്നദ്ധ സുവിശേഷക സംഘം വെസ്റ്റേണ്‍ റീജിയന്റെ പ്രഥമ സമ്മേളനം ടെമ്പെ സണ്‍വാലി ചര്‍ച്ചില്‍ ഫെബ്രുവരി 15ന് ശനിയാഴ്ച രാവിലെ മുതല്‍ നടത്തപ്പെട്ടു.

അരിസോണയിലെ ഫീനിക്‌സ് മാര്‍ത്തോമ്മാ ഇടവകയാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്.
ഫീനിക്‌സ് മാര്‍ത്തോമ്മാ ഇടവക വികാരി റവ.വി.ജി.വര്‍ഗീസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഡോ.സൈമണ്‍ തോമസ് സ്വാഗതം ആശംസിച്ചു. ഫീനിക്‌സ് മാര്‍ത്തോമ്മാ ഇടവക ഗായകസംഘം പ്രഭാത ആരാധനയ്ക്ക് നേതൃത്വം നല്‍കി. റീജിയനല്‍ പ്രസിഡന്റ് റവ. തോമസ് ജോണ്‍ ക്രിസ്ത്രീയ ശിഷ്യത്വം എന്ന വിഷയത്തെ ആധാരമാക്കി മുഖ്യപ്രഭാഷണം നടത്തി.

വൈസ് പ്രസിഡന്റ് കുര്യന്‍ വര്‍ഗീസ് കര്‍ത്താവിന്റെ 'നീതി കരണം' എന്ന ചിന്താവിഷയം അടിസ്ഥാനമാക്കി തിരുവചന പഠനത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ഗ്രൂപ്പുകളായി ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചകളെ തുടര്‍ന്ന് നടന്ന പ്ലീനറി സെഷന് ലോസ് ആഞ്ചലസ് ഹോരേബ് മാര്‍ത്തോമ്മാ ഇടവക വികാരി റവ. ലാറി വര്‍ഗീസും, സാന്‍ഫ്രാന്‍സിസ്‌ക്കോ ഇടവക വികാരി റവ.ടി.ജെ.വിജിയും നേതൃത്വം വഹിച്ചു.

തുടര്‍ന്ന് നടന്ന ബിസിനസ് സെഷനില്‍ 2011-14 ലെ വാര്‍ഷിക റിപ്പോര്‍ട്ട് റീജനല്‍ സെക്രട്ടറി അന്നമ്മ ഏബ്രഹാം അവതരിപ്പിച്ചു.

 റീജിയന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ച് നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്ന ലോസ് ആഞ്ചലസ് മാര്‍ത്തോമ്മാ ഇടവക വികാരി റവ. തോമസ് ജോണിന് സമുചിതമായ യാത്രയയപ്പു നല്‍കി. അച്ചന്റെ സ്തുത്യര്‍ഹമായ സേവനങ്ങളെ മാനിച്ച് റീജനല്‍ ട്രസ്റ്റി ഫിലിപ്പ് ഏബ്രഹാം അച്ചന് മെമെന്റോ നല്‍കി.

തുടര്‍ന്ന് 2014-17 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. റവ.വി.ജി. വര്‍ഗീസ്(പ്രസിഡന്റ്), കുര്യന്‍ വര്‍ഗീസ്(വൈസ് പ്രസിഡന്റ്), രാജേഷ് മാത്യൂ( സെക്രട്ടറി) ജോഷി ജോണ്‍(ട്രസ്റ്റി), അന്നമ്മ മാത്യൂ(ഓഡിറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

റീജനല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജേഷ് മാത്യൂ നന്ദി പ്രകാശിപ്പിച്ചു.

 

Report- Jeemon Ranny

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.