You are Here : Home / USA News

ടൊറന്റോ മലയാളി സമാജം `മിസ്‌ മലയാളി നോര്‍ത്ത്‌ അമേരിക്ക', `മലയാളി നാട്യതിലകം' 2014 മെയ്‌ 3-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, February 21, 2014 03:02 hrs UTC

 

ടൊറന്റോ: ആകാശത്തെ നക്ഷത്രത്തിളക്കം പോലെ മനോഹരമാണ്‌ മലയാളി പെണ്‍കൊടിയുടെ സൗന്ദര്യം! എന്നാല്‍ ഒരുപാട്‌ സുന്ദരികള്‍ ഒരുമിച്ചു ചേര്‍ന്നാലോ? അത്‌ നിലാവ്‌ പെയ്‌തിറങ്ങുന്ന നീലാകാശത്ത്‌ വിരാജിച്ചു നില്‌കുന്ന ഒരു നക്ഷത്രകൂട്ടം ആയി മാറും !

2013 ലെ വിജയ ഗാഥക്ക്‌ ശേഷം ടോറന്റോ മലയാളി സമാജം അഭിമാന പുരസരം വീണ്ടും അവതരിപ്പിക്കുന്നു,നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സുന്ദരികള്‍ക്കായി, `മിസ്‌ മലയാളി നോര്‍ത്ത്‌ അമേരിക്ക 2014'.

പതിനാറ്‌ വയസിന്‌ മുകളിലുളള മലയാളി ഒറിജിന്‍ ഉള്ള പെണ്‍ കൊടികള്‍ക്കായി ടൊറന്റൊയില്‍ വച്ച്‌ മെയ്‌ 3 നു നടക്കുന്ന ഈ മെഗാ ഇവെന്റില്‍ പങ്കെടുക്കാന്‍ താല്‍പര്യം ഉള്ള സുന്ദരികള്‍ എത്രയും പെട്ടെന്ന്‌ രജിസ്റ്റര്‍ ചെയ്യുക !കൂടുതല്‍ വിവരങ്ങള്‍ക്ക്‌ TMS website http://torontomalayaleesamajam.com/ സന്ദര്‍ശിക്കുക !

പ്രസസ്‌തരായ സിനിമ /ഫാഷന്‍ താരങ്ങളേയും അവതാരകരെയും അണിനിരത്തുന്നതോടൊപ്പം കണ്ണഞ്ചിപ്പിക്കുന്ന പ്രൊഫഷണല്‍ കലാപ്രകടനങ്ങളുംചേരുംപടി ചേര്‍ത്ത്‌ മനോഹരമായ ഒരു കലാവിരുന്ന്‌ തന്നെയാണ്‌ ടി.എം.എസ്‌ ടീം അണിയിചൊരുക്കുന്നത്‌. എന്നും പുതുമകള്‍കൊണ്ടുവരുന്ന ടൊറന്റോ മലയാളി സമാജം ഈ വര്‍ഷം കലയുടെ മറ്റൊരു മാമാങ്കവും കൂടി അവതരിപ്പിക്കുന്നു. നോര്‍ത്ത്‌അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി മലയാളീ ഭരതനാട്യ കലാപ്രധിഭകള്‍ക്കായി ആദ്യത്തെ ക്ലാസിക്കല്‍ ടാലന്റ്‌ ഹണ്ട്‌ `മലയാളി നാട്യതിലകം നോര്‍ത്ത്‌ അമേരിക്ക 2014' ഉം ഇത്തവണ നടത്തപ്പെടുന്നു.

പ്രഥമ വര്‍ഷം തന്നെ ഏവരുടേയും മനം കവര്‍ന്ന സൗന്ദര്യമല്‍സരം, ഈ വര്‍ഷം വളരെ ഏറെ പുതുമകളോടെ വീണ്ടുംഅണിയിചൊരുക്കുമ്പോള്‍ അത്‌ കൂടുതല്‍ വര്‍ണാഭമാക്കാനാണ്‌ മലയാളി സമാജം ഒരുങ്ങുന്നത്‌. നാട്യതിലക മത്സരവുംകൂടി ചെരുമ്പോള്‍ അതൊരു ഉത്സവമായി മാറും എന്ന്‌ തീര്‍ച്ചയാണ്‌. ആയിരത്തി അഞ്ഞൂറിലധികം പേര്‍ക്ക്‌ ഒരേസമയം ഇരുന്നു കലാപരിപാടികള്‍ കാണുകയും ഭക്ഷണം കഴിക്കുകയും ചെയ്യാന്‍ സൗകര്യം ഉള്ള സ്‌കാര്‍ബറോയിലെ ഏറ്റവും പുതിയ ബാങ്കറ്റ്‌ ഹാള്‍ Bb Chandni Grand Banquet & Convention Center ആണ്‌ ഈ മാമാങ്കത്തിന്‌ വേദിയാകുന്നത്‌. 20 ഓളം കേരള വിഭവങ്ങള്‍ അടങ്ങുന്ന മൂന്നു കോഴ്‌സ്‌ ഡിന്നര്‍കൂടി ചേരുമ്പോള്‍ ഈ മെഗാ ഇവന്റ്‌പ്രായഭേദമന്യേ എല്ലാവര്‍കും ഒരു പോലെ ആസ്വാദ്യകരമായിത്തീരും. സാധാരണ കാണാറുള്ള സ്ഥിരം താര ഷോകളുടെ ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്‌തവുംകൂടുതല്‍ ഉദ്യോഗജനകമായതും വളര്‍ന്നു വരുന്ന ഇവിടുത്തെ കുട്ടികളുടെ കഴിവുകള്‍ മാറ്റുരയ്‌ക്കാന്‍ ഉള്ളതുമായ ഏററവും വലിയ വേദിയാണ്‌ ഇത്‌.

2013 ലെ `മിസ്‌ മലയാളി നോര്‍ത്ത്‌ അമേരിക്ക' യില്‍ താരസുന്ദരി ഇഷ തല്‍വാര്‍ പ്രധാന വിധികര്‍ത്താവായി. ഇഷയെ കൂടാതെ മലയാളത്തിലെ പ്രശസ്‌തയായ മുന്‍കാല നായികയും നര്‍ത്തകിയും ആയ സുചിത്ര, മുന്‍ മിസ്‌ ഇന്ത്യാ യു.എസ്‌.എ സ്‌റ്റെസി ഐസക്‌ , കൂടാതെഫാഷന്‍ രംഗത്ത്‌ മികവു തെളിയിച്ച ദിനേശ്‌ രംസയ്‌, തുടങ്ങിയവര്‍ ചേര്‍ന്ന വിധികര്‍ത്താക്കളും, തെന്നിന്ത്യയിലെ ഏറ്റവുംമികച്ച അവതാരകനായ രജേഷ്‌ കേശവ്‌, ടിവി അവതാരകയായ റോഷി ജോര്‍ജ്‌ തുടങ്ങിയവരുടെ അവതരണ മികവും ചേര്‍ന്നപ്പോള്‍ 6 മണിക്കൂര്‍ നീണ്ടു നിന്ന ഈ മെഗാ ഷോ ഒരു നിമിഷം പോലും കാണികളെ ബോറടിപ്പിക്കാതെ മികവുറ്റതായി മാറി.

ഈ വര്‍ഷം കൂടുതല്‍ താരങ്ങളെ പങ്കെടുപ്പിക്കുന്നതിനോടൊപ്പം, കൂടുതല്‍ ആകര്‍ഷകമായ മറ്റു പരിപാടികളും അണിയറയില്‍അണിഞ്ഞൊരുങ്ങുന്നു. Sit down dinner അടക്കം ഏറ്റവും കുറഞ്ഞ ടിക്കറ്റ്‌ 50 ഡോളറും ആണ്‌. വി.ഐ.പി ടിക്കറ്റ്‌ 100 ഡോളറിനും, വിവിഐപി ടിക്കറ്റ്‌ 250 ഡോളറിനും ലഭ്യമാണ്‌.

`മിസ്‌ മലയാളി നോര്‍ത്ത്‌ അമേരിക്ക', `മലയാളീ നാട്യതിലകം' തുടങ്ങിയ എവെന്റുകള്‍ക്ക്‌ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍2014 മാര്‍ച്ച്‌ 16 നു മുന്‍പായി അപേക്ഷകള്‍ അയക്കുവാന്‍ ശ്രദ്ധിക്കണം. `മലയാളീ നാട്യതിലകം' 14 വയസിനു മുകളിലുള്ള, ക്ലാസിക്കല്‍ ഡാന്‍സ്‌ പഠിച്ച്‌ മികച്ച അടിത്തറയുള്ള ആര്‍ക്കും (പ്രൊഫഷണല്‍ നര്‍ത്തകരും, നൃത്ത അധ്യാപകരും ഒഴികെ) മത്സരിക്കാവുന്നതാണ്‌. `മിസ്‌ മലയാളി നോര്‍ത്ത്‌ അമേരിക്ക' യില്‍ സുന്ദരികളുടെ പ്രായപരിധി 16 നും 28 നും മധ്യേയാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.