You are Here : Home / USA News

സ്റ്റേജ്‌ ആര്‍ട്ടിസ്റ്റ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ്‌ കേരള

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 18, 2014 09:36 hrs UTC

കൊച്ചി: കേരളത്തിലെ സ്റ്റേജ്‌ കലാകാരന്മാരുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും എല്ലാവിധ പുരോഗതിക്കായി കഴിഞ്ഞ 13 വര്‍ഷക്കാലമായി സംസ്ഥാന വ്യാപകമായി പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ്‌ സ്റ്റേജ്‌ ആര്‍ട്ടിസ്റ്റ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ്‌ കേരള (സവാക്ക്‌).

ഗവ. അംഗീകൃത നാടകങ്ങള്‍, കഥാപ്രസംഗം, നൃത്തം, സംഗീതം, സാഹിത്യം, ഗാനമേള, മിമിക്രി, നാടന്‍കലകള്‍-താളവാദ്യങ്ങള്‍, മാജിക്‌, ബൈബിള്‍ പാരായണം, ചവിട്ട്‌ നാടകം, മാര്‍ഗ്ഗംകളി, ഭാഗവത പരായണം, കഥകളി, തിരുവാതിര, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്‌, കളമെഴുത്ത്‌ പാട്ട്‌, ഖുറാന്‍ പാരായണം, ഒപ്പന, ചിത്രകല, പരസ്യകല, വസ്‌ത്രരൂപകല്‍പ്പന തുടങ്ങി 36 ഇനം കലാരൂപങ്ങളിലെ കലാകാരന്മാര്‍ക്ക്‌ ക്ഷേമനിധി, പെന്‍ഷന്‍, മെഡിക്കല്‍ ക്ലെയിം, ചികിത്സാ സഹായം എന്നിവ സവാക്കിന്റെ ശ്രമഫലമായി ലഭിച്ചുവരുന്നു.

ഒരുകാലത്ത്‌ വേദികളില്‍ ജ്വലിച്ചു നിന്ന, കാലാന്തരത്തില്‍ ആര്‍ക്കും വേണ്ടാത്ത കലാകാരന്മാരെ നാടും വീടും കുടുംബവും കയ്യൊഴിയുന്ന ദയനീയ സ്ഥതി മനുഷ്യ മനസുകള്‍ക്ക്‌ നൊമ്പരമുണ്ടാക്കുന്നതാണ്‌. അന്ത്യനാളുകളില്‍ ചികിത്സയ്‌ക്ക്‌ വകയില്ലാതെ, ഭക്ഷണമില്ലാതെ, വസ്‌ത്രമില്ലാതെ കിടപ്പാടം പോലുമില്ലാതെ കഷ്‌ടപ്പെടുന്ന പതിനായരങ്ങള്‍ക്ക്‌ ഒരു കൈത്താങ്ങാണ്‌ സവാക്ക്‌.

അര്‍ഹരായവരെ കണ്ടെത്തി എല്ലാവിധ പ്രോത്സാഹനവും നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും, ഈ കലാരൂപങ്ങള്‍ മണ്‍മറഞ്ഞുപോകാതെ കാത്തുസൂക്ഷിക്കുന്നതിനുമായി ഒരു സെന്റര്‍ സ്ഥാപിക്കുന്നതിലേക്ക്‌ അമേരിക്കന്‍ മലയാളികളെ നേരില്‍ കണ്ട്‌ സഹായം അഭ്യര്‍ത്ഥിക്കുന്നതിന്‌ കേരള സംഗീത നാടക അക്കാഡമി എക്‌സിക്യൂട്ടീവ്‌ അംഗംകൂടിയായ സവാക്ക്‌ സംസ്ഥാന പ്രസിഡന്റ്‌ മോഹന്‍ ജി വെണ്‍പുഴശേരി (റോസ്‌ മോഹന്‍) അമേരിക്കയില്‍ എത്തിയിരിക്കുന്നു. നിങ്ങളുടെ വിലയേറിയ സഹായങ്ങള്‍ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. നേരില്‍ ബന്ധപ്പെടുന്നതിന്‌ വിളിക്കുക: 347 615 2282.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.