You are Here : Home / USA News

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന എംജിഒസിഎസ് എമ്മിന്റെ പ്രഥമ കോളേജ് സമ്മിറ്റ്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, January 30, 2014 09:40 hrs UTC

 

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന എംജിഒസിഎസ് എമ്മിന്റെ പ്രഥമ കോളേജ് സമ്മിറ്റ് ന്യൂജേഴ്‌സി മിഡ്‌ലാന്‍ഡ് പാര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ജനുവരി നാലിന് നടന്നു. യോശുവ :1:19  ആയിരുന്നു കോണ്‍ഫറന്‍സിന്റെ ചര്‍ച്ചാവിഷയം.

സോഷ്യല്‍ ലൈഫുമായി സമരസപ്പെടുന്നതിലെ പ്രശ്‌നങ്ങള്‍, പുതിയ ചുമതലകള്‍ , ടൈം മാനേജ്‌മെന്റ് , പുതുതായി ലഭിച്ച സ്വാതന്ത്ര്യം, അംഗമായിരിക്കുന്ന് കമ്യൂണിറ്റിയുമായുള്ള ബന്ധം, കോളേജ്  തലത്തിലെ ബന്ധങ്ങളെ മാനേജ് ചെയ്യുക തുടങ്ങി ഭദ്രാസനത്തിനെ കോളേജ് വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്ര ശ്‌നങ്ങള്‍ ചര്‍ച്ചയാക്കാനൊരു ഓപ്പണ്‍ ഫോറം രൂപീകരിക്കാനും സ്പിരിച്ച്വര്‍ കൗണ്‍സിലിംഗ് , നവീകരണം, ലീഡര്‍ഷിപ്പ് ട്രെയിലനിംഗ് തുടങ്ങിയവയിലൂടെ നവീകരണത്തിനുമാണ് കോണ്‍ഫറന്‍സ് നടത്തിയത് . ഫെലോഷിപ്പ് , വര്‍ക് ഷോപ്പുകള്‍, കരിയര്‍ കൗണ്‍സിലിംഗ് തുടങ്ങിയവ ഉത്സാഹം പകര്‍ന്നു. ഭദ്രാസന മെത്രാപ്‌#ൊലീത്തയും എംജിഒസിഎസ്എം പ്രസിഡന്റുമായ സഖറിയ മാര്‍ നിക്കോളോവാസ് സെത്രാപ്പൊലീത്ത സമ്മേളനത്തില്‍ പങ്കെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും എത്താന്‍ സാധിച്ചില്ല.

ഭദ്രാസനത്തിന്റെ ഈ സംരംഭത്തിന് തിരുമേനിയുടെ ആശീര്‍വാദവും അനുഗ്രഹങ്ങളുമുണ്ടായിരുന്നു. ഫാ.കെകെ.കുര്യാക്കോസ് , ഫാ.വി.എം ഷിബു , ഫാ.വിജയ് എ.തോമസ് ,ഫാ.ഗീവര്‍ഗീസ് ജോണ്‍ , തുടങ്ങിയ വൈദികര്‍ സംബന്ധിച്ചു . ജസ്റ്റില്‍ ജോണ്‍ , പൊന്നു, വര്‍ഗീസ് ജോണ്‍ , മെറില്‍ പോത്തന്‍ , ബിന്‍സി തോമസ് , പ്രിന്‍സി ഏബ്രഹാം, , സോളമന്‍ സാമുവല്‍ , പ്രിന്‍സി ജേക്കബ് തുടങ്ങിയവ എംജിഒസിഎസ്എം ആലുംനൈ അംഗങ്ങള്‍ സംബന്ധിച്ചു. ഭദ്രാസന എംജിഒസിഎസ്എം വൈസ് പ്രസിഡന്റ് , ഫാ.വി.എം ഷിബുവിന്റെ പ്രാര്‍ത്ഥനയോടെ സമ്മേളനം തുടങ്ങി. കോളേജ് ജീവിതത്തിലെ പ്രലോഭനങ്ങള്‍ എന്ന പേരില്‍ ഫാ.വിജയ് ഏബ്രഹാം അവതരിപ്പിച്ച വര്‍ക് ഷോപ്പില്‍ അച്ചന്‍ തന്റെ കോളേജ് പഠനകാലത്തു നിന്നുള്ള ഉദാഹരണങ്ങള്‍ സഹിതം അവതരിപ്പിച്ചു.

വിശ്വാസവും സമുദായവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഫാ.വര്‍ഗീസ് ജോണ്‍ വര്‍ക് ഷോപ്പ് നടത്തി. കോളേജ് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പല വെല്ലുവിളികളെയും അദ്ദേഹം പ്രതിപാദിച്ചു. ഫാ.വിജയ് ഏബ്രഹാം തോമസും ബിന്‍സി തോമസും ചേര്‍ന്ന് നടത്തിയ വര്‍ക് ഷോപ്പ് കോളേജ് ജീവിതത്തിലെ ഡേറ്റിംഗിനെകുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. കോളേജ് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും  വെല്ലുവിളികളെയും കുറിച്ചും ജീവിതത്തില്‍ വിജയം നേടുന്നതിന് സഭയുടെ പങ്കിനെക്കുറിച്ചും ആലുംനൈ നിരവധി ക്ലാസുകള്‍ നടത്തി. വൈദികരും ആലുംനൈ അംഗങ്ങളും പങ്കുചേര്‍ന്ന ചോദ്യോത്തര പാനലോടെയായിരുന്നു സമ്മേളനം സമാപിച്ചത്. കാലാവസ്ഥപ്രതികൂലമായിരുന്നിട്ടും ഭദ്രാസനത്തിനു കീഴിലെ എണ്‍പതോളം യുവാക്കള്‍ സമ്മിറ്റിനെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.