You are Here : Home / USA News

ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യൂ ഇന്ത്യന്‍ ലയണ്‍സ് ക്ലബില്‍ നിന്നും പങ്കെടുത്തവര്‍ വിജയികള്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Monday, January 27, 2014 09:12 hrs UTC

ഡാലസ്:  ഡാലസില്‍ നടന്ന  ലയണ്‍സ് ക്ലബ്  ഡിസ്ട്രിക്ട് തല മത്സരത്തില്‍ ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യൂ ഇന്ത്യന്‍ ലയണ്‍സ്  ക്ലബിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത മലയാളി വിദ്യാര്‍ഥികള്‍ക്ക്  വിജയം. സ്പീച്ച്,  പീസ് സ്‌പോസ്റ്റര്‍ (ചിത്ര രചന) എന്നീ രണ്ടു വിഭാഗങ്ങളിലാണ് ലയണ്‍സ് ക്ലബിന്റെ  ഡിസ്ട്രിക് തല  മത്സരങ്ങള്‍ നടന്നത്. അറുപതില്‍ പരം ക്ലബുകളില്‍ നിന്നായി  അനേകവിദ്യാര്‍ഥികള്‍ പങ്കെടുത്തു.  

മലയാളികള്‍ നേതൃത്വം  നല്കുന്ന  ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യൂ ഇന്ത്യന്‍ ലയണ്‍സ്  ക്ലബിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത വിദ്യാര്‍ഥികള്‍ ഇരു മത്സരങ്ങളിലും വിജയികളായത് ഡാളസിലെ മലയാളി സമൂഹത്തിന് അഭിമാനമായി.

പ്രസംഗ മത്സരത്തില്‍ ജേക്കബ് തോമസ് മത്തായി ഒന്നാം സ്ഥാനം നേടി. മര്‍ഫിയില്‍ താമസിക്കുന്ന മത്തായി തോമസിന്റെയും ജെസ്സിയുടെ മകനാണ് ജേക്കബ്. പ്ലനൊ ഈസ്റ്റ് സീനിയര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ്. പോസ്റ്റര്‍ രചനാ മത്സരത്തില്‍ ഹര്‍ഷാ ഹരിദാസിനാണ് മൂന്നാം സ്ഥാനം..  ഇര്‍വിങ്ങില്‍ താമസിക്കുന്ന ഹരിദാസ്  തങ്കപ്പന്റെയും  സുനിതയുടെയും മകളാണ് ഈ പതിനൊന്നു വയസുകാരി.

ഡാലസില്‍ നടന്ന ഡിസ്ട്രിക്ട്  കോണ്‍ഫെറന്‍സില്‍ ഇരുവര്‍ക്കും  ലയന്‍സ് ക്ലബ് ഗവര്‍ണര്‍ ഡാര്‍ല വിസ്ഡം പാരിതോഷികങ്ങള്‍ സമ്മാനിച്ചു. ഇരുവര്‍ക്കും  സ്‌കോളര്‍ഷിപ്പായി പഠനസഹായവും ലഭിക്കും. ചടങ്ങില്‍ ലയന്‍സ് എക്‌സിക്യുട്ടീവ്  അംഗങ്ങളും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്തു. ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യൂ ഇന്ത്യന്‍ ലയണ്‍സ്  ക്ലബിനെ പ്രതിനിധീകരിച്ചു പ്രസിഡണ്ട് ജോജി ജോര്‍ജ്, സെക്രട്ടറി ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ , ജോണ്‍ പി ജോയ്, എ പി ഹരിദാസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.