You are Here : Home / USA News

റിക്കാര്‍ഡ്‌ രജിസ്‌ട്രേഷനുമായി ഫിലാഡല്‍ഫിയ മുന്നില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 07, 2014 03:13 hrs UTC

 

ഫിലാഡല്‍ഫിയ: 2014 ജൂണ്‍ 26 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയിലെ വാലിഫോര്‍ജ്‌ കാസിനോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫോമാ കണ്‍വെന്‍ഷന്‌ ഇതിനോടകം നൂറില്‍പ്പരം കുടുംബങ്ങള്‍ ഫിലാഡല്‍ഫിയയില്‍ നിന്നു മാത്രം പ്രബല സംഘടനകളായ മാപ്പും, കലയും രജിസ്റ്റര്‍ ചെയ്യിച്ച്‌ ജൈത്രയാത്ര തുടരുന്നു.

ജനുവരി നാലാം തീയതി മാപ്പിന്റെ ക്രിസ്‌മസ്‌- പുതുവത്സരാഘോഷ ചടങ്ങില്‍ പ്രസിഡന്റ്‌ സാബു സ്‌കറിയയും, സെക്രട്ടറി യോഹന്നാന്‍ ശങ്കരത്തിലും നേതൃത്വം നല്‍കിയ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫില്‍ ഇരുപതില്‍പ്പരം കുടുംബങ്ങളെ രജിസ്റ്റര്‍ ചെയ്യിച്ചു. ജനുവരി 18-ന്‌ ഡാളസ്‌, ജനുവരി 25-ന്‌ ന്യൂയോര്‍ക്ക്‌ തുടങ്ങിയ സ്ഥലങ്ങളിലെ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫുകള്‍ കൂടി പൂര്‍ത്തീകരിക്കുമ്പോള്‍, ഫോമയുടെ കണ്‍വെന്‍ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളും മുന്നേറുകയാണ്‌. ഫോമാ വൈസ്‌ പ്രസിഡന്റ്‌ രാജു ഫിലിപ്പ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്‌, മുന്‍ ഭാരവാഹികളായ യോഹന്നാന്‍ ശങ്കരത്തില്‍, ഐപ്പ്‌ ഉമ്മന്‍, ഷാജി എഡ്വേര്‍ഡ്‌, ജനറല്‍ കണ്‍വീനര്‍മാരായ ജോര്‍ജ്‌ എം. മാത്യു, കോര ഏബ്രഹാം, വൈസ്‌ ചെയര്‍മാന്‍ സഖറിയാ കുര്യന്‍ തുടങ്ങി ഒട്ടേറെ പേര്‍ കിക്ക്‌ഓഫില്‍ പങ്കെടുത്തു.

                                    

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.