You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വര്‍ഷാവസാന -പുതുവത്സര പ്രാര്‍ത്ഥനകള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 02, 2014 05:29 hrs UTC

ഷിക്കാഗോ: ബല്‍വുഡ്‌ സീറോ മലബാര്‍ കത്തഡ്രലില്‍ 2013 വര്‍ഷാവസാനത്തിന്റേയും, 2014 പുതുവര്‍ഷത്തിന്‍റെ  ആരംഭം കുറിച്ചുകൊണ്ട്‌ പ്രത്യേക പ്രര്‍ത്ഥനകള്‍ നടത്തപ്പെട്ടു. ഡിസംബര്‍ 31-ന്‌ വൈകിട്ട്‌ 11 മണി മുതല്‍ 12 മണിവരെ വിശുദ്ധ കുര്‍ബാന എഴുന്നെള്ളിച്ചുവെച്ചുകൊണ്ട്‌ 2013 വര്‍ഷത്തില്‍ ലഭിച്ച എല്ലാ നന്മകള്‍ക്കും നന്ദി പറഞ്ഞുകൊണ്ട്‌ വികാരി ഫാ. ജോയി ആലപ്പാട്ടിന്‍റെ നേതൃത്തത്തില്‍  പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി.

12 മണി മുതല്‍ 12.30 വരെ പുതുവത്സരത്തെ എതിരേറ്റുകൊണ്ടുള്ള പ്രാര്‍ത്ഥനകളും, ഗാനങ്ങളും ആലപിക്കപ്പെട്ടു. തുടര്‍ന്ന്‌ വികാരി ഫാ. ജോയി ആലപ്പാട്ട്‌, അസിസ്റ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലില്‍, ഫാ. റ്റോം പന്നലക്കുന്നേല്‍, ഫാ. ബിജു കളേഴത്ത്‌, ഫാ. ജോബി ചേലകുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിക്കപ്പെട്ടു. ഫാ. ജോയി ആലപ്പാട്ട്‌ പുതുവത്സരത്തിന്റെ മംഗളങ്ങള്‍ എല്ലാവര്‍ക്കും ആശംസിക്കുകയും, സന്ദേശം നല്‌കുകയും ചെയ്‌തു.

കത്തീഡ്രല്‍ ഗായകസംഘം കുഞ്ഞുമോന്‍ ഇല്ലിക്കലിന്‍റെ  നേതൃത്വത്തില്‍ ആലപിച്ച ശ്രുതിമധുരങ്ങളായ ഗാനങ്ങള്‍ തിരുകര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമാക്കി. ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്‌സായ ജോസ്‌ കടവില്‍, ജോണ്‍ വര്‍ഗീസ്‌ തയ്യില്‍പീഡിക എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി. ശക്തമായ മഞ്ഞുവീഴ്‌ചയേയും, തണുപ്പിനേയും അവഗണിച്ചുകൊണ്ട്‌ നൂറുകണക്കിന്‌ വിശ്വാസികള്‍ പാതിരാവില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.