You are Here : Home / USA News

ഡീക്കന്‍ മാര്‍ട്ടിന്‍ ബാബു പൂര്‍ണ്ണശെമ്മാശ പദവിയിലേക്ക്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 01, 2014 06:22 hrs UTC

ഹൂസ്റ്റണ്‍: സെന്റ്‌ മേരീസ്‌ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ഇടവകാംഗമായ കമാന്‍ഡര്‍ ബാബു വടക്കേടത്തിന്റേയും അന്നമ്മ ബാബുവിന്റേയും സീമന്തപുത്രന്‍ ഡീക്കന്‍ മാര്‍ട്ടിന്‍ ബാബുവിനെ മലങ്കര അതി ഭദ്രാസനാധിപന്‍ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തയുടെ പത്താമത്‌ സ്ഥാനാരോഹണ വാര്‍ഷിക ദിനമായ ജനുവരി നാലാം തീയതി പൂര്‍ണ്ണശെമ്മാശ പദവിയിലേക്കുയര്‍ത്തപ്പെടുന്നു.

1994 പുതുഞായറാഴ്‌ച ആറാം വയസില്‍ ബഹുമാനപ്പെട്ട ഏലിയാസ്‌ അരമത്തച്ചന്‍ സെന്റ്‌ ഇഗ്‌നേഷ്യസ്‌ പള്ളിയുടെ വിശുദ്ധ മദ്‌ബഹയില്‍ ശുശ്രൂഷയ്‌ക്ക്‌ കൈപിടിച്ച്‌ കയറ്റിയ ശെമ്മാശന്‍ പതിനാറാമത്തെ വയസില്‍ ഹൂസ്റ്റണ്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍ വെച്ച്‌ അഭി. യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയില്‍ നിന്ന്‌ കോറൂയോ സ്ഥാനം ഏല്‍ക്കുകയും 2008 -ല്‍ മണര്‍കാട്‌ വിശുദ്ധ മാര്‍ത്തമറിയം കത്തീഡ്രലില്‍ വെച്ച്‌ അഭിവന്ദ്യ മാത്യൂസ്‌ മോര്‍ അഫ്രേം തിരുമേനിയില്‍ നിന്ന്‌ എഫുദ്‌യക്‌നോ സ്ഥാനത്തേക്ക്‌ ഉയര്‍ത്തപ്പെടുകയും ചെയ്‌തു.

സൈക്കോളജയില്‍ ബാച്ചിലര്‍ ഡിഗ്രി കരസ്ഥമാക്കിയ ശെമ്മാശന്‍ ഇപ്പോള്‍ ഹൂസ്റ്റണ്‍ സെന്റ്‌ തോമസ്‌ യൂണിവേഴ്‌സിറ്റിയുടെ സെന്റ്‌ മേരീസ്‌ സെമിനാരിയില്‍ മാസ്റ്റേഴ്‌സ്‌ ഇന്‍ ഡിവിനിറ്റി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയാണ്‌. ആഗോള മരിയന്‍ തീര്‍ത്ഥാടകേന്ദ്രമായ മണര്‍കാട്‌ വിശുദ്ധ മാര്‍ത്തമറിയം കത്തീഡ്രലിലെ പ്രമുഖ കുടുംബങ്ങളിലൊന്നായ പൈനിങ്കലായ വടക്കേടത്ത്‌ കുടുംബാംഗവും, ആ തറവാട്ടിലെ മുപ്പത്തിയേഴാമത്‌ പുരോഹിതസ്ഥാനിയുമാണ്‌. വെള്ളൂര്‍ ഇഞ്ചക്കാട്ട്‌ ലില്ലിക്കുട്ടിയുടേയും പരേതനായ ജേക്കബ്‌ കുട്ടിയുടേയും മൂത്ത പുത്രിയാണ്‌ ഭാര്യ. ഏക സഹോദരി മെര്‍ലിന്‍ ബാബു സൗത്ത്‌ കരോളിനയിലെ പ്രിസ്‌ബിറ്റേറിയന്‍ സ്‌കൂള്‍ ഓഫ്‌ ഫാര്‍മസിയിലെ ഡോക്‌ടര്‍ ഓഫ്‌ ഫാര്‍മസി വിദ്യാര്‍ത്ഥിനിയാണ്‌. റവ.ഫാ. മത്തായി പുതുക്കുന്നത്ത്‌, ബൈജു ചാണ്ടി, ജേക്കബ്‌ ജോസഫ്‌, സജി കുര്യാക്കോസ്‌ എന്നീ പുരോഹിതര്‍ ഗുരുസ്ഥാനികളാണ്‌. അമേരിക്കന്‍ അതിഭദ്രാസനത്തിലെ സീനിയര്‍ പുരോഹിതരിലൊരാളായ വെരി റവ. ഫാ. ജോസഫ്‌ സി. ജോസഫ്‌ കോര്‍എപ്പിസ്‌കോപ്പ മാതൃസഹോദരനാണ്‌. 


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.