You are Here : Home / USA News

മാര്‍ അപ്രേം മെത്രാപ്പോലീത്തായ്ക്ക് കുവൈറ്റില്‍ സ്വീകരണം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, December 30, 2013 09:33 hrs UTC

 

കുവൈറ്റ്: സെന്റ്‌  ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ ആത്മീയ ജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ 40ാം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്കും, മഹാ ഇടവകയുടെ ക്രിസ്തുമസ്, പുതുവത്സര ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കുവാന്‍ കുവൈറ്റില്‍ എത്തിച്ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അടൂര്‍കടമ്പനാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തായ്ക്ക് കുവൈറ്റ് വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി.

ഇടവക വികാരി ഫാ. ജോസ് മാത്യു, സഹവികാരി ഫാ. റെജി സി.വര്‍ഗീസ്, ഇടവക ഭരണസമിതി അംഗങ്ങള്‍, മാര്‍ ബസേലിയോസ് മൂവ്‌മെന്റ് ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

                  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.