You are Here : Home / USA News

മാപ്പ്‌ ക്രിസ്‌തുമസ്‌ - നവവത്സരാഘോഷങ്ങള്‍ ജനുവരി നാലിന്‌

Text Size  

Story Dated: Wednesday, December 18, 2013 11:38 hrs UTC

ഫിലാഡല്‍ഫിയ: അമേരിക്കയിലെ മലയാളി സംഘടനകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംഘടനകളില്‍ ഒന്നായ മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്‌) 2014 ജനുവരി നാലാം തീയതി ശനിയാഴ്‌ച ക്രിസ്‌തുമസ്‌ - നവവത്സരാഘോഷങ്ങള്‍ പ്രൗഢഗംഭീരമായി നടത്തപ്പെടുന്നു. 37 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള മാപ്പ്‌ സ്വന്തമായി വാങ്ങിയ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ മീറ്റിംഗ്‌ ഹാള്‍, വിപുലമായ ലൈബ്രറി എന്നീ സൗകര്യങ്ങളോടുകൂടി ഫിലാഡല്‍ഫിയയിലേയും സമീപ പ്രദേശങ്ങളിലേയും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. വിസ ക്യാമ്പ്‌, ഒ.സി.ഐ ക്യാമ്പ്‌, ബിസിനസ്‌ സെമിനാര്‍, ലീഗല്‍ സെമിനാര്‍, മെഡിക്കല്‍ ക്യമ്പ്‌ എന്നിവ മാപ്പിന്റെ കെട്ടിടത്തില്‍ കാലാകാലങ്ങളായി നടന്നുവരുന്നു.

 

2014 ജനുവരി നാലാം തീയതി ശനിയാഴ്‌ച വൈകുന്നേരം 4 മണി മുതല്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ (4136, Hulmeville Road, Bensalem, PA 19020) ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അമേരിക്കയിലെ കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 4 മണി മുതല്‍ 5 മണി വരെ സോഷ്യല്‍ അവര്‍, 5 മുതല്‍ 9 വരെ പബ്ലിക്‌ മീറ്റിംഗ്‌, തുടര്‍ന്ന്‌ വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും. ഫിലാഡല്‍ഫിയയിലെ അറിയപ്പെടുന്ന ഗായകരായ ഷിനു ഏബ്രഹാമിന്റേയും, ഹെയ്‌ല്‍ഡയുടേയും നേതൃത്വത്തിലുള്ള ഗാനമേള, ഡിന്നര്‍ എന്നിവയുണ്ടായിരിക്കും. മാപ്പിന്റെ 2014-ലെ പ്രവര്‍ത്തനോദ്‌ഘാടനം, 2014-ല്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫോമാ കണ്‍വന്‍ഷന്‌ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ ട്രൈസ്റ്റേറ്റ്‌ ഏരിയയിലുള്ള സംഘടനകളുടെ കിക്ക്‌ ഓഫ്‌ എന്നിവ നടക്കും.

 

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഫോമയുടെ നേതാക്കള്‍ മീറ്റിംഗില്‍ പങ്കെടുക്കുമെന്ന്‌ ഫോമാ ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ പറഞ്ഞു. പരിപാടികളുടെ വിജയത്തിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചുകഴിഞ്ഞതായി 2014-ലെ പ്രസിഡന്റ്‌ സാബു സ്‌കറിയ, ജനറല്‍ സെക്രട്ടറി യോഹന്നാന്‍ ശങ്കരത്തില്‍, ട്രഷറര്‍ ജോണ്‍സണ്‍ മാത്യു എന്നിവര്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാബു സ്‌കറിയ (267 980 7923), യോഹന്നാന്‍ ശങ്കരത്തില്‍ (215 778 0162), ജോണ്‍സണ്‍ മാത്യു (215 740 9486), സോയ നായര്‍ (215 698 8205), ജോര്‍ജ്‌ എം കുഞ്ചാണ്ടി (215 321 0620), തോമസ്‌ എം. ജോര്‍ജ്‌ (215 620 0323), ഷാജി ജോസഫ്‌ (267 372 2521), ഐപ്പ്‌ ഉമ്മന്‍ മാരേട്ട്‌ (267 688 4500).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.