You are Here : Home / USA News

ഡാളസ്സില്‍ നിന്നും അവധക്കുപോയ ജോണ്‍ വര്‍ഗ്ഗീസ്(മോനച്ചന്‍)ഹൃദ്രോഗം മൂലം നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, December 11, 2013 11:54 hrs UTC

ഗാര്‍ലന്റ്(ഡാളസ്) : പത്തനാപുരം കാഞ്ഞിരമണ്ണില്‍ കെ.ജെ.ജോണിന്റേയും, അമ്മിണി ജോണിന്റെയും മകന്‍ ജോണ്‍ വര്‍ഗ്ഗീസ്(57) ഡിസംബര്‍ 9ന് തിങ്കളാഴ്ച ഹൃദ്രോഗം മൂലം നിര്യാതനായി. ഡാളസ്സില്‍ നിന്നും രണ്ടാഴ്ച മുമ്പാണ് ഒരു മാസത്തെ സന്ദര്‍ശനത്തിനായി ജോണ്‍വര്‍ഗ്ഗീസ് കേരളത്തില്‍ എത്തിയത്. പത്തുവര്‍ഷമായി പ്ലബിങ്ങ്, ഇലക്ട്രിക്ക് ജോലികള്‍ കരാറെടുത്തു ചെയ്തു വന്നിരുന്ന ജോണ്‍ വര്‍ഗ്ഗീസ്(മോനച്ചന്‍) ഡാളസിലെ മലയാളികള്‍ക്ക് സുപരിചിതനാണ്.

 

ഭാര്യ അന്നമ്മ വര്‍ഗ്ഗീസ്. മക്കള്‍ ലെനിസാമുവേല്‍ - സാമുവേല്‍ അലക്‌സാണ്ടര്‍(ബാംഗ്ലൂര്‍), ലെനിന്‍ ജോണ്‍ വര്‍ഗ്ഗീസ്- ലെബി വര്‍ഗ്ഗീസ്(ഡാളസ്), ലെബി നെബു- നെബുമാത്യൂ(ഒക്കലഹോമ). സംസ്‌ക്കാരം ഡിസംബര്‍ 13 വെള്ളിയാഴ്ച 9 മണിക്ക് പത്തനാപുരത്ത് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് രാജു -984 733 8203(കേരളം), ഷിബു മാത്യൂ- 972 839 2311(സണ്ണിവെയ്ല്‍)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.