You are Here : Home / USA News

ഇന്‍ഡോ-അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫോറം രൂപീകരിച്ചു

Text Size  

Story Dated: Saturday, December 21, 2019 05:17 hrs UTC

 
 
 
ഹൂസ്റ്റണിലും പരിസര പ്രദേശത്തുമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും, ്്അനുഭാവികളുടെയും ഒരു പ്രത്യേക യോഗം കഴിഞ്ഞ ദിവസം ഡോ.മാത്യൂ വൈരമണിന്റെ അദ്ധ്യക്ഷതയില്‍(Precinct Chair And State Delegate of Republican Party) സ്റ്റാഫോര്‍ഡില്‍ ചേര്‍ന്ന് താഴെയുള്ളവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രസിഡന്റ്-ഡോ.മാത്യു വൈരമണ്‍
വൈസ് പ്രസിഡന്റ്- റെനി കവലയില്‍, ജോസഫ് ജോര്‍ജ്.
ജനറല്‍ സെക്രട്ടറി- ജെയിംസ് ചാക്കോ മുട്ടുംങ്കല്‍
ജോയിന്റ് സെക്രട്ടറി-ടോമി ചിറയില്‍
ട്രഷറര്‍-സജി വര്‍ഗീസ്
ജോയിന്റ് ട്രഷറര്‍- മാത്യു പന്നപ്പാറ
ഫോര്‍ട്ട്‌ബെന്റ് കൗണ്ടിയിലും, പരിസര പ്രദേശങ്ങളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. അമേരിക്കയ്ക്ക് നഷ്ടമായി കൊണ്ടിരിക്കുന്ന ജീവിത മൂല്യങ്ങളായ കുടുംബജീവിതത്തിന്റെ ഭദ്രത, ദൈവവിശ്വാസം, സാമൂഹിക അച്ചടക്കം, സാമ്പത്തിക ഭദ്രത, തുടങ്ങിയ കാര്യങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തില്‍ ഇരുന്നാല്‍ മാത്രമെ സാധ്യമാകൂ എന്ന് യോഗം വിലയിരുത്തി.
 
വ്യക്തി സ്വാതന്ത്ര്യം നിയന്ത്രണം ലംഘിക്കുമ്പോള്‍, അത് സാമൂഹിക അരാജകത്വത്തില്‍ നീങ്ങുമെന്ന് യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ വിലയിരുത്തി.
അബോര്‍ഷന്‍, മയക്കുമരുന്നുകളുടെ അമിത ഉപയോഗം തുടങ്ങിയ കുടുംബബന്ധങ്ങളെ ഇല്ലാതാക്കും. Samesex marriage, അബോര്‍ഷന്‍, മാരിജുവാന തുടങ്ങിയ വിപത്തുകളെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി എതിര്‍ക്കുന്നു. സുശക്തമായ, സാമ്പത്തിക ഭദ്രത ഉള്ള ഒരു സാമൂഹിക ക്രമം നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കേ സാധ്യമാകൂ എന്ന് യോഗം വിലയിരുത്തി.
 
എന്തുകൊണ്ട് നമ്മള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേരണമെന്നും, എന്ത് മുന്‍കരുതലുകളാണ് നമ്മുടെ സമൂഹം ശിഥിലമായി പോകാതിരിക്കാന്‍ നമ്മള്‍ ചെയ്യേണ്ടതെന്നും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പ്രത്യേകം സെമിനാറുകളും, സ്‌ററഡി ക്ലാസ്സുകളും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഫോറത്തിന്റെ അടുത്ത മീറ്റിംഗ് ജനുവരി 26ന് സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
 
അടുത്ത സമ്മേളനത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫോര്‍ട്ട്‌ബെന്റ് കൗണ്ടിയിലും സമീപ പ്രദേശത്തുമുള്ള ഓഫീഷ്യല്‍സ് പങ്കെടുക്കുന്നതാണ്. 2020 മാര്‍ച്ച് മാസത്തില്‍ നടക്കുന്ന ഇലക്ഷനില്‍ കൂടുതല്‍ ആളുകളെ വോട്ടു ചെയ്യിപ്പിക്കാന്‍ ശ്രമിക്കുന്നതാണ്. ഈ ഫോറത്തിന്റെ വിജയത്തിനായി എല്ലാ ജനാധിപത്യ, മൂല്യാധിഷ്ഠിത വിശ്വാസികളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.