You are Here : Home / USA News

ജോമോന്‍ ആന്റണി സണ്‍ഷൈന്‍ റീജിയണില്‍ നിന്നും ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക്;

Text Size  

Story Dated: Thursday, December 12, 2019 03:27 hrs UTC

റ്റാമ്പാ,ഫ്‌ലോറിഡ: ഫോമായുടെ നാഷണല്‍ കമ്മിറ്റിയിലേക്ക് ജോമോന്‍ ആന്റണി സണ്‍ഷൈന്‍ റീജിയണില്‍ നിന്നും മത്സരിക്കുന്നു. തന്റെ മാതൃസംഘടനയായ റ്റാമ്പാ  മലയാളി അസോസിയേഷന്‍ (TMA ) ആണ് ജോമോന്‍ ആന്റണിയെ ഏകകണ്ഠമായി നാമനിര്‍ദേശം ചെയ്തത്.
 
 
 
സണ്‍ഷൈന്‍ റീജിയണിലെ എല്ലാ മലയാളീ സംഘടനകളും  പിന്തുണ ജോമോന്റെ സ്ഥാനാര്‍ത്ഥിത്വത്തിനു ഉണ്ട് . ശ്രീ ജോമോന്‍ ആന്റണി TMA യുടെ ട്രഷറര്‍ ആയി സേവനമനുഷ്ഠിച്ചുവരുന്നു, അടുത്ത വര്ഷം ഠങഅ  യുടെ നിയുക്ത സെക്രട്ടറിയാണ് . എഛങഅഅ പൊളിറ്റിക്കല്‍ ഫോറത്തില്‍ ഇപ്പോഴത്തെ കമ്മിറ്റിയോടൊപ്പം പ്രവര്‍ത്തിച്ചു വരുന്നു. പൊതുപ്രവര്‍ത്തന രംഗത്തെ ജോമോന്‍ ആന്റണിയുടെ ദീര്‍ഘ നാളായുള്ള പ്രവര്‍ത്തന പരിചയം ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊരു മുതല്‍ക്കൂട്ടാകുമെന്ന് സണ്‍ഷൈന്‍ റീജിയന്റെ പ്രമുഖ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
 
 
 
തന്റേതായ മികവുറ്റ പ്രവര്‍ത്തന ശൈലിയിലൂടെ സെന്‍ട്രല്‍ ഫ്‌ലോറിഡയില്‍ വ്യക്തി മുദ്ര പതിപ്പിച്ച ശ്രീ ജോമോന്‍ ആന്റണിയുടെ ഫോമയിലേക്കുള്ള ചുവടുവയ്പ്പ്  റീജിയണ്‍ വളരെയധികം പ്രതീക്ഷയോടെയാണ് കാണുന്നത്.
 
മികച്ചൊരു കലാകാരന്‍ കൂടിയായ ഇദ്ദേഹം. സിനിമ, ടെലിഫിലിം, നാടകം എന്നീ മേഖലകളില്‍ പ്രൊഡ്യൂസറായും അഭിനേതാവായും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
 
 
 
ഫോമയെ സ്‌നേഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവരുടെ പിന്തുണയും സഹകരണവും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും  തന്നോടൊപ്പമുണ്ടാകണമെന്ന് ജോമോന്‍ അഭ്യര്‍ത്ഥിച്ചു.
 
 
 
ചാരിറ്റി പ്രവര്‍ത്തനങ്ങളോട് ചെറുപ്പം മുതലേ  അടുത്ത് പ്രവര്‍ത്തിക്കുന്ന ജോമോന്‍ 2010 2014 കാലഘട്ടങ്ങളില്‍ പാലക്കാട്, ബാംഗ്ലൂര്‍ മേഖലകളിലെ വിവിധ ആശ്രമങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവടങ്ങളില്‍ ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചത് ഒരു വലിയ ദൈവാനുഗ്രഹമായി  കരുതുന്നു.
 
 
 
ചിക്കാഗോയിലെ ഡെവറായി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദത്തിനു ശേഷം പ്രമുഖ കമ്പനികളായ സിസ്‌കോ, മോട്ടറോള എന്നിവടങ്ങളിലെ ജോലിയ്ക്ക് ശേഷം ഇപ്പോള്‍ ഫ്‌ലോറിഡയില്‍ സ്വന്തമായി ബിസിനസ് നടത്തി വരുന്നു.  ഭാര്യ മായാ ആന്റണി (നെറ്റ്വര്‍ക്ക് ആര്‍ക്കിടെക്), മക്കള്‍ ജോഷ്വാ, മനീഷ.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.