You are Here : Home / USA News

ലോക കേരള സഭയുടെ മള്‍ട്ടി മീഡിയ പ്രദര്‍ശനത്തില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം

Text Size  

Story Dated: Friday, November 29, 2019 04:57 hrs UTC

ന്യൂയോര്‍ക് : ജനുവരി 1, 2, 3 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ മുന്നോടിയായി ഒരുക്കുന്ന മള്‍ട്ടി മീഡിയ പ്രദര്‍ശനത്തില്‍ മലയാളിയുടെ പ്രവാസി ജീവിതം ആസ്പദമാക്കിയുളള അപൂര്‍വ രേഖകളും ചിത്രങ്ങളും കൈവശമുളളവര്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ അവസരം.സ്വദേശത്തേയും വിദേശത്തെയും പഴയകാല ചിത്രങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, സുവനീറുകള്‍, പത്രങ്ങള്‍, ആനുകാലികങ്ങള്‍, രേഖകള്‍, കുറിപ്പുകള്‍, യാത്രാ രേഖകള്‍, തപാല്‍ മുദ്രകള്‍ ഇവ കൈവശമുളളവര്‍ക്ക് അവയുടെ പകര്‍പ്പുകള്‍ നേരിട്ടോ തപാലിലോ ഇമെയിലിലോ അയയ്ക്കാം. പ്രദര്‍ശിപ്പിക്കുന്ന രേഖകള്‍ക്കും ചിത്രങ്ങള്‍ക്കുമൊപ്പം സമ്പാദകരുടെ വിവരവും ഉള്‍പ്പെടുത്തും. താത്പര്യമുളളവര്‍ ഡിസംബര്‍ 10 നകം lksmediasummit2019@gmail.com എന്ന ഇമെയിലിലോ   സെക്രട്ടറി, കേരള മീഡിയ അക്കാദമി, ടി.സി 9/1487,  ഐസിഐസിഐ ബാങ്കിന് എതിര്‍വശം, ശാസ്തമംഗലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിലോ ബന്ധപ്പെടുക. വിശദാംശങ്ങള്‍ക്ക് മൊബൈല്‍ : 9061593969
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.