You are Here : Home / USA News

വിദേശ മലയാളി സംഗമം ഡിസംബര്‍ 31-ന്‌ ആലപ്പുഴയില്‍

Text Size  

Story Dated: Saturday, November 16, 2013 12:38 hrs UTC

ന്യൂയോര്‍ക്ക്‌: വിദേശ മലയാളികളുടെ വിപുലമായ ഏകദിന സംഗമം ഡിസംബര്‍ 31-ന്‌ ആലപ്പുഴ ലക് പാലസ്‌ റിസോര്‍ട്ടില്‍ നടത്തുന്നു. മഹാരാഷ്‌ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, പ്രതിരോധ വകുപ്പ്‌ മന്ത്രി എ.കെ. ആന്റണി, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, പ്രമുഖ വിദേശ മലയാളികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

 

സൗദി അറേബ്യ, കുവൈറ്റ്‌ എന്നീ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നും സ്വദേശിവത്‌കരണം മൂലം ജോലി നഷ്‌ടപ്പെട്ട്‌ തിരികെ എത്തുന്ന വിദേശ മലയാളികളെ പുനരധിവസിപ്പിക്കുന്നതിന്‌ പ്രത്യേക പാക്കേജുകള്‍ നടപ്പിലാക്കുക, പ്രവാസി മലയാളികളുടെ സാമ്പത്തിക അടിത്തറ ഉറപ്പാക്കുന്നതിനു പ്രവാസി സഹകരണ സംഘങ്ങള്‍ ആരംഭിക്കുക, നമ്മുടെ ദേശീയ വിമാനകമ്പനിയായ എയര്‍ ഇന്ത്യ ഗള്‍ഫ്‌ യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന അമിത ചാര്‍ജുകള്‍ കുറയ്‌ക്കുകയും, അടിക്കടി മുന്നറിയിപ്പുകള്‍ ഇല്ലാതെ സര്‍വീസുകള്‍ മുടക്കുകയും ചെയ്യുന്നത്‌ അവസാനിപ്പിക്കുക, പ്രവാസി യൂണിവേഴ്‌സിറ്റി കേരളത്തില്‍ ആരംഭിക്കുക, ബാങ്ക്‌ അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനും, ഗ്യാസ്‌ കണക്‌ഷന്‍ ലഭ്യമാകുന്നതിനും ഒ.സി.ഐ കാര്‍ഡുകള്‍ അടിസ്ഥാന തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കുക, ഒ.സി.ഐ കാര്‍ഡുകള്‍ പുതുക്കുന്നതു സംബന്ധിച്ച അവ്യക്തതകള്‍ മാറ്റുകയും, പുതുക്കല്‍ എല്ലാ പതിനഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ ആക്കുകയും ചെയ്യുക, ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ നിശ്ചിത സമയത്തിനുള്ളില്‍ സറണ്ടര്‍ ചെയ്യാത്തതിന്റെ പിഴയായി ഇപ്പോള്‍ ഈടാക്കുന്ന 250 ഡോളര്‍, 25 ഡോളര്‍ ആയി കുറയ്‌ക്കുക തുടങ്ങിയ വിഷയങ്ങള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്യും.

 

 

സംഗമത്തില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ള പ്രവാസി മലയാളികള്‍ ജനറല്‍ കണ്‍വീനര്‍ സി.ടി. കുരുവിള (നോര്‍ക്ക ഡയറക്‌ടര്‍) ഫോണ്‍: 91 96330 12680, പ്രൊഫ. സണ്ണി മാത്യു 201 736 8767 എന്നിവരുമായി ബന്ധപ്പെടുക. എല്ലാ വിദേശ മലയാളികളുടെ സംഘടനാ പ്രതിനിധികള്‍ക്കും പങ്കാളിത്തമുള്ള ഒരു സംഗമം ആയിരിക്കും ഇത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.