You are Here : Home / USA News

ഡബ്ല്യൂഎംസി ഹൂസ്റ്റണ്‍ പ്രൊവിന്‍സ് ഓണാഘോഷം വര്‍ണാഭമായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Monday, October 07, 2019 01:55 hrs UTC

ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യൂഎംസി) ഹൂസ്റ്റണ്‍ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഓണാഘോഷപരിപാടികള്‍ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളോടെ ശ്രദ്ധേയമായി. ഓണാഘോഷത്തോടൊപ്പം ഡബ്ല്യൂഎംസി അമേരിക്കന്‍ റീജിയന്റെ രജത ജൂബിലി ആഘോഷങ്ങളുടെ കിക്ക് ഓഫും യൂത്ത് ഫോറത്തിന്റെ ഉത്ഘാടനവും നടത്തപ്പെട്ടു.

സെപ്തംബര്‍ 28 നു ശനിയാഴ്ച വൈകുന്നേരം സ്റ്റാഫൊര്‍ഡിലുള്ള സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ഹാളിലായിരുന്നു ആഘോഷപരിപാടികള്‍.

പ്രൊവിന്‍സ് പ്രസിഡണ്ട് ജോമോന്‍ ഇടയാടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഉത്ഘാടനസമ്മേളനത്തില്‍ ഫോട്‌ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജ് ജൂലി മാത്യുവും സ്റ്റാഫ്ഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യുവും വിശിഷ്ടാതിഥികളാ യിരുന്നു. വിശിഷ്ടാതിഥികളോടൊപ്പം പ്രൊവിന്‍സ് ഭാരവാഹികളും സ്‌പോണ്‍സേഴ്‌സും മറ്റു അതിഥികളും ചേര്‍ന്ന് നിലവിളക്കു കൊളുത്തി ചടങ്ങുകള്‍ ആരംഭിച്ചു.

രജതജൂബിലി ആഘോഷങ്ങളുടെ കിക്ക് ഓഫ് ഡബ്ല്യൂഎംസി ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് എസ്.കെ.ചെറിയാനും യൂത്ത് ഫോറം ഹൂസ്റ്റണ്‍ പ്രൊവിന്‍സിന്റെ

ഉത്ഘാടനം അമേരിക്ക റീജിയന്‍ പ്രസിഡണ്ട് ജെയിംസ് കൂടലും നിര്‍വഹിച്ചു. യൂത്ത് ഫോറം ചെയര്‍ പേഴ്‌സണ്‍ മാത്യൂസ് മുണ്ടയ്ക്കല്‍ ഫോറത്തിന്റെ മിഷന്‍ ആന്‍ഡ് വിഷന്‍ അവതരിപ്പിച്ചു.

ജൂലി മാത്യുവും കെന്‍ മാത്യുവും ഓണ സന്ദേശങ്ങള്‍ നല്‍കി. ജോമോന്‍ ഇടയാടിയുടെ അധ്യക്ഷ പ്രസംഗത്തില്‍ ഓണാഘോഷം എന്നത് മഹാബലി ഭരിച്ചിരുന്ന കാലഘട്ടത്തില്‍ നന്മ നിറഞ്ഞ നമ്മുടെ നാടിന്റെ നന്മ നിറഞ്ഞ മനസ്സിന്റെ ശ്രേഷ്ഠസ്മൃതി ഉണര്‍ത്തുന്ന ഉല്‍സവമാണെന്നു അനുസ്മരിച്ചു.

ചെണ്ടമേളത്തിന്റെയും വാദ്യമേളങ്ങളുടയും അകമ്പടിയോടെ എത്തിയ 'മാവേലി തമ്പുരാന്‍' റെനി കവലയില്‍ മികവുറ്റതാക്കി. മാവേലി തമ്പുരാന്റെ ഓണ സന്ദേശവും കാലികപ്രസക്തമായിരുന്നു.

ലക്ഷ്മി പീറ്ററുടെ നേതൃത്വത്തില്‍ നടത്തിയ 'തിരുവാതിര'യും വിവിധ നൃത്തങ്ങളും കാണികളെ മലയാളക്കരയിലെക്കു ആനയിച്ചു.

ജേക്കബ് കുടശ്ശനാട്, ബാബു ചാക്കോ, മാര്‍ട്ടിന്‍ ജോണ്‍, അഡ്വ. സുരേന്ദ്രന്‍ പട്ടേല്‍, പൊന്നു പിള്ള, ജീമോന്‍ റാന്നി, ജോണ്‍.ഡബ്ല്യൂ.വര്ഗീസ്, എബ്രഹാം തോമസ്, ജിന്‍സ് മാത്യൂ, അക്കാമ്മ കല്ലേല്‍, റോയ് മാത്യു, ആന്‍ഡ്രൂസ് ജേക്കബ് തുടങ്ങിയവര്‍ ഓണ സന്ദേശങ്ങള്‍ നല്‍കി. സുശീല്‍ വര്‍ക്കല, സുഗു ഫിലിപ്പ്, റെനി കവലയില്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ മിമിക്‌സ് പരേഡ് കാണികളെ ചിരിയുടെ ലോകത്തിലേക്ക് നയിച്ചു,

പ്രൊവിന്‍സ് സെക്രട്ടറി റെയ്‌ന റോക്ക് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സൈമണ്‍ വളാച്ചേരി നന്ദിയും പറഞ്ഞു.

ലക്ഷ്മി പീറ്ററും റെയ്‌ന റോക്കും എംസി മാരായി പരിപാടികള്‍ നിയന്ത്രിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.