You are Here : Home / USA News

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ഷിക്കാഗോ റീജൻ ഗാന്ധി ജയന്തി ആഘോഷിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 01, 2019 01:28 hrs UTC

ഷിക്കാഗോ ∙  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ  ഷിക്കാഗോ റീജിയൻ പ്രസിഡന്റ്  പ്രോ. തമ്പി മാത്യുവിന്റെ അധ്യക്ഷതയിൽ മൗണ്ട് പ്രോസ്‌പെക്റ്റിൽ ഉള്ള സിഎ എഹാളിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ വച്ച് ഗാന്ധി ജയന്തി ആഘോഷിച്ചു. യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഐഒസി ചെയർമാന്‍ ഡോ. സാം പിട്രോഡാ പ്രധാന അതിഥിയായിരുന്നു. 
 
 
ലോകം കണ്ട അപൂർവം ചിന്തകരിൽ ഒരാളും ലോകത്തിന് വെളിച്ചം പകരാനും ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിൻറെ ദിശ മാറ്റിക്കൊണ്ട് അഹിംസ, അക്രമരാഹിത്യം തുടങ്ങിയ ആയുധവുമായി സ്വാതന്ത്ര്യത്തിന്റെ വെള്ളിക്കതിരുകൾ ഭാരതത്തിനു സമ്മാനിച്ച മഹാത്മാ ഗാന്ധി എന്നെന്നും അനുസ്മരിക്കപ്പെടുമെന്ന് ഡോ. പിട്രോഡ പറഞ്ഞു. അമേരിക്ക ഉൾപ്പെടെയുള്ള ലോക രാഷ്ട്രങ്ങൾ ഭക്തി പൂർവ്വവും ബഹുമാനത്തോടും ആദരിക്കുന്ന മഹാത്മാ ഗാന്ധിയുടെ ചിന്തകൾ എന്നെന്നും നില നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു ‌.
 
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ  ചാപ്റ്ററിന്റെ ചെയർമാനും ഷിക്കാഗോയിലെ ഇന്ത്യൻ ഓവർസീസ്  കോൺഗ്രസിന്റെ  മുൻ പ്രസിന്റും ആയിരുന്ന  തോമസ് മാത്യു പടന്നമാക്കൽ , ഐഒസി കേരളാ  ചാപ്റ്റർ വൈസ് പ്രസിഡന്റും മുൻ ഷിക്കാഗോ റീജിയൻ പ്രസിഡന്റുമായ സതീശൻ നായർ, ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രവർത്തകനും, ഐഒസി സ്ഥാപക നേതാവും കിൻഫ്രാ ഡയറക്ടറും ആയ പോൾ പറമ്പി , ഐഒസി യൂത്ത് ലീഡർ  എബിൻ കുര്യാക്കോസ്, ഗോപിയോ ഇന്റർനാഷണൽ പ്രസിഡന്റ് സണ്ണി കളത്തക്കൽ , കേരളാ  അസോസിയേഷൻ പ്രസിഡന്റ് ഡോ ജോർജ് പാലമറ്റം തുടങ്ങിയ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.
 
 
യോഗത്തിൽ വച്ചു ഐഒസി യുടെ സുഗമമായ പ്രവത്തനങ്ങൾക്ക് സഹായമായി ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് കൂടുതൽ ഭാര വാഹികളെ  നിയമിക്കുന്നതിൻറെ  ഭാഗമായി കേരളാ  ചാപ്റ്ററിന്റെ സെക്രട്ടറി ആയി ജെസ്സി റിൻസിയെ നിയമിച്ചു കൊണ്ട് നാഷനൽ കമ്മിറ്റി ഭാരവാഹികളായ ചെയർമാൻ  തോമസ് മാത്യു പ്രസിഡന്റ് ലീല മാരെററ്, ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ, എന്നിവർ ഒപ്പിട്ട നിയമന ഉത്തരവ് സാം പിട്രോഡാ, തോമസ് മാത്യു പടന്നമാക്കൽ തുടങ്ങിയവർ ചേർന്ന് ജെസ്സി റിൻസിക്ക്‌ കൈമാറി.
 
ഐഒസി ഷിക്കാഗോ എക്സി. വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കൽ,   ഐഒസി  ഷിക്കാഗോ  വൈസ് പ്രസിഡന്റ്  ഹെറാൾഡ് ഫിഗരേഡോ,   ഐഒസി ഷിക്കാഗോ ട്രെഷറർ ആന്റോ കവലക്കൻ, പ്രതീഷ് തോമസ്, ജോസി ജെയിംസ്,  അച്ചൻകുഞ്ജ്, മാത്യു,  കുര്യാക്കോസ് ചാക്കോ, സജി തയ്യിൽ, തോമസ് പതിനഞ്ചിൽ പറമ്പിൽ, ജോസഫ് നാഴിയൻപാറ, ഈശോ കുരിയൻ, തരുൺ തയ്യിൽ, സിബി എർനാട്ട , ജോർജ് വർഗീസ്, സോണി പോൾ, ത്രേസിയാമ്മ ചാക്കോ, നീനു പ്രതീഷ്, റിൻസി കുരിയൻ, ജെയിംസ് ചാക്കോ,അലക്സാണ്ടർ മാത്യു, ജെയിംസ് തലക്കൻ, തമ്പി ,തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു . സജി കുരിയൻ കൃതത്ജത രേഖപ്പെടുത്തി. ജെസ്സി റിൻസി എംസി ആയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.