You are Here : Home / USA News

രണ്ടായിരത്തിലധികം ഗർഭസ്ഥ ശിശുക്കളുടെ അവശിഷ്ടങ്ങൾ വീട്ടിൽ നിന്നും കണ്ടെത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, September 16, 2019 02:42 hrs UTC

ഇല്ലിനോയ്സ് ∙ കഴിഞ്ഞ വാരം അന്തരിച്ച ഇന്ത്യാന അബോർഷൻ ക്ലിനിക്കിലെ ഡോ. യുട്രിച്ച്  ക്ലോഫറുടെ വീട്ടിൽ നിന്നും 2246 ഗർഭസ്ഥ ശിശുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി വിൽ കൗണ്ടി ഷെറിഫ് ഓഫിസിൽ നിന്നു മാധ്യമങ്ങളെ അറിയിച്ചു.
 
ഡോക്ടറുടെ മരണശേഷം കുടുംബാംഗങ്ങൾ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. ഉടനെ കൊറോണേഴ്സ് ഓഫിസിൽ വിവരം അറിയിച്ചു. ഇവർ വീട്ടിൽ കണ്ടെത്തിയ ഫോയറ്റൽ റിമെയ്ൻസ് പിന്നീട് കസ്റ്റഡിയിലെടുത്തു.
Advertisement 
X
ഇന്ത്യാനയിലെ സൗത്ത് ബെന്റ് അബോർഷൻ ക്ലീനിക്കിലാണ് ഡോക്ടർ പ്രാക്ടീസ് ചെയ്തിരുന്നത്. 2015–ൽ ക്ലിനിക്കിന്റെ ലൈസെൻസ് നഷ്ടപ്പെട്ടതോടെ അടച്ചു പൂട്ടേണ്ടി വന്നു. ഇവിടെ അറിയപ്പെടുന്ന അബോർഷൻ ഡോക്ടറാണ് ഇദ്ദേഹം.
ഈ ക്ലിനിക്കിനെക്കുറിച്ച് ഇന്ത്യാന സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഡോക്ടറുടെ വീട്ടിൽ ഗർഭചിദ്രം നടത്തിയതിനു തെളിവൊന്നും ഇല്ലെന്ന് അധികൃതർ പറഞ്ഞു.
dr-ulrich-klopfer-2
ഇന്ത്യാന അധികൃതർ ഇതിനെക്കുറിച്ച് അന്വേഷിക്കണോ എന്ന് ഇന്ത്യാന ഗവർണർ എറിക്കിനോട് ചോദിച്ചെങ്കിലും പ്രതികരിക്കാൻ ഗവർണർ വിസമ്മതിച്ചു. ഗർഭസ്ഥ ശിശുക്കളുടെ കണ്ടുപിടിത്തം ഞങ്ങളെ ഭയവിഹ്വലരാക്കുന്നു. ഇന്ത്യാന റൈറ്റ് റ്റു ലൈഫ് പ്രസിഡന്റ് മൈക്ക് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.