You are Here : Home / USA News

വി.ടി. ബല്‍റാം എം.എല്‍.എയ്‌ക്ക്‌ ഷിക്കാഗോയില്‍ സ്വീകരണം നല്‍കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 13, 2013 04:37 hrs UTC

ഷിക്കാഗോ: ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്‌റ്റര്‍ ഓഫ്‌ ഇല്ലിനോയിസിന്റേയും, ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ മിഡ്‌വെസ്റ്റ്‌ റീജിയന്റേയും സംയുക്താഭിമുഖ്യത്തില്‍ തൃത്താല എം.എല്‍.എ വി.ടി. ബല്‍റാമിന്‌ സ്വീകരണം നല്‍കുന്നു. നവംബര്‍ 14-ന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ 6.30-ന്‌ നൈല്‍സിലുള്ള ന്യൂചൈന ബഫറ്റ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ (8520 W. Golf Rd, Niles 60714) നടക്കുന്ന അനുമോദന യോഗത്തിലേക്ക്‌ ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും കോണ്‍ഗ്രസ്‌, യു.ഡി.എഫ്‌ അനുഭാവികളേയും അഭ്യുദയകാംക്ഷികളേയും സ്വാഗതം ചെയ്യുന്നതായി ഐ.എന്‍.ഒ.സി (ഐ) ഷിക്കാഗോ പ്രസിഡന്റ്‌ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌ അറിയിച്ചു. വി.ടി. ബല്‍റാമിനോടൊപ്പം അഖിലേന്ത്യാ യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയ സെക്രട്ടറി മാത്യു കുഴലനാടനും, മുന്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സുമേഷ്‌ അച്യുതനും പ്രസ്‌തുത യോഗത്തില്‍ സംബന്ധിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌ (847 800 3570), തോമസ്‌ മാത്യു (773 509 1947), സിനു പാലയ്‌ക്കത്തടം (847 529 4607), വര്‍ഗീസ്‌ പാലമലയില്‍ (224 659 0911).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.