You are Here : Home / USA News

അമേരിക്കയിലെ മികച്ച കമ്മ്യൂണിറ്റി നേതാവിനെ ഇന്ത്യ പ്രസ് ക്ലബ്‌ ആദരിക്കുന്നു

Text Size  

Story Dated: Wednesday, September 04, 2019 03:02 hrs UTC

സുനില്‍ തൈമറ്റം
 
ഒക്ടോബറിൽ ഇന്ത്യ പ്രസ് ക്ലബ്‌ കോൺഫറൻസിനോടനുബന്ധിച്ചു നടക്കുന്ന അവാർഡ്‌ നിശയിൽ അമേരിക്കയിലെ മികച്ച കമ്മ്യൂണിറ്റി നേതാവിനെ ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യ പ്രസ് ക്ലബിന്റെ സ്ഥാപക പ്രസിഡന്റ്‌ ജോർജ്ജ്‌ ജോസഫ്‌ ചെയർ മാനായുള്ള ജൂറിയിൽ പോൾ കറുകപള്ളിയും അനിയൻ ജോർജ്ജും അംഗങ്ങളായിരിക്കും. ദൈനംദിന തിരക്കുകൾക്കിടയിലും പൊതു സേവനത്തിനു ധാരാളം സമയം ചെലവഴിച്ച നിരവധിയാളുകൾ അമേരിക്കൻ മലയാളി സമൂഹത്തിലുണ്ട്‌. അവരുടെയൊക്കെ പ്രവർത്തന മികവ്‌ പലപ്പോഴും ഒരു സമൂഹമെന്ന നിലയിൽ കോർത്തിണക്കുന്നതിൽ പൊതു പ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ട്‌. അവരുടെ സേവനങ്ങൾക്കുള്ള ഒരു ആദരവാണു  ഇന്ത്യ പ്രസ് ക്ലബ്‌ ഇതിലൂടെ ഒരുക്കുന്നത്‌.  നിങ്ങൾ നിർദ്ദേശിക്കുന്ന ആളിന്റെ വിശദാംശങ്ങൾ ഇമെയിൽ വഴി അറിയിക്കാം. ഒപ്പം അവർ നടത്തിയ സേവനങ്ങളുടെ വിശദാംശങ്ങളും. ഇമെയിൽ (ggjey1@gmail.com or mail@indiapressclub.us). നോമിനേഷനുകള്‍ സെപ്റ്റംബര്‍ 30 നു മുമ്പ് ലഭിക്കണം .
അമേരിക്കൻ മലയാളികളുടെ ഇടയിൽ ഒരു പുതിയ മാധ്യമ സംസ്കാരത്തിന് തിരി കൊളുത്തി കൊണ്ട് നടത്തുന്ന ദേശീയ കോൺഫറൻസ് ഇതുവരെ നടന്നിട്ടുള്ള ദേശീയ കോൺഫറൻസുകളിൽ വച്ച് പുതുമ നിറഞ്ഞതും ആയിരിക്കും. ഒക്ടോബർ 10, 11, 12 തിയതികളിൽ ന്യൂജഴ്സിയിലെ എഡിസനിലുള്ള ഹോട്ടലിൽ നടക്കുന്ന കോൺഫറൻസിൽ കേരളത്തിൽ നിന്ന് മന്ത്രി കെ.ടി.ജലീൽ, രമ്യ ഹരിദാസ്‌ എം പി, മാധ്യമപ്രവർത്തകരായ എം.ജി. രാധാകൃഷ്ണൻ, വേണു ബാലകൃഷ്ണൻ, ജോസി ജോസഫ്, സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറിയ വിനോദ് നാരായണൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുക്കും. എട്ടാമത്  ദേശീയ കോണ്‍ഫ്രന്‍സ് സര്‍വകാല വിജയമാക്കാന്‍ മധു കൊട്ടാരക്കര (പ്രസിഡന്റ്), ശിവന്‍ മുഹമ്മ (ചെയര്‍മാന്‍), സുനില്‍ തൈമറ്റം   (സെക്രട്ടറി), സണ്ണി പൗലോസ് (ട്രഷറര്‍), ജയിംസ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്), അനില്‍ ആറന്മുള (ജോയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ജ് (ജോയിന്റ് ട്രഷറര്‍), തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേയ്ക്ക് വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യാ പ്രസ്ക്ലബിന്റെ 8 ചാപ്റ്ററുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ സര്‍വസ്പര്‍ശിയായി പ്രവൃത്തിക്കുന്ന സാമുഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികള്‍, കേരളത്തില്‍ നിന്നുള്ള മാധ്യമ-രാഷ്ട്രീയ പ്രമുഖര്‍, സാഹിത്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.