You are Here : Home / USA News

കെ എച്ച് എന്‍ എ കണ്‍വന്‍ഷന് കൊടിയിറങ്ങി; അടുത്ത കണ്‍വന്‍ഷന്‍ അരിസോണയില്‍

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Wednesday, September 04, 2019 02:51 hrs UTC

 

 

ന്യുജഴ്‌സി: കേരള ഹിന്ദൂസ് ഓഫ്  അമേരിക്കയുടെ പത്താമത് ദേശീയ കണ്‍വന്‍ഷന് കൊടിയിറങ്ങി. അടുത്ത കണ്‍വെന്‍ഷന്‍  അരിസോണയില്‍ അരങ്ങേറും.
സ്വാമി സിദ്ധാനന്ദയുടെ ഭജനയോടെയാണ് സമാപന ദിവസത്തെ പരിപാടികള്‍ ആരംഭിച്ചത്
മുഖ്യ വേദിയില്‍ സ്വാമി ചിദാനന്ദപുരി, സ്വാമി ശാന്താനന്ദ, സ്വാമി സിദ്ധാനന്ദ, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, സ്വാമി മുക്താനന്ദ യതി,  കുമ്മനം രാജശേഖരന്‍, കെ പി ശശികല ടീച്ചര്‍, സുപ്രീം കോടതി അഡ്വക്കേറ്റ് സായ് ദീപക് എന്നിവര്‍ പങ്കെടുത്ത ചോദ്യോത്തരവേള സംഘടിപ്പിക്കപ്പെട്ടു. ഓണത്തിന്റെ വരവറിയിച്ച മനോഹരമായ പൂക്കളത്തിന് ശേഷം മേളത്തിന്റെ അകമ്പടിയോടെ അമേരിക്കയില്‍ ആദ്യമായി അത്തച്ചമയം വരവറിയിച്ചു. 
ഡേ. രഘുമേനോന്‍ ചെയര്‍മാനും, പദ്മകുമാര്‍ നായര്‍ കോചെയര്‍മാനുമായ പ്രൊഫഷണല്‍ ഫോറം സംഘടിപ്പിച്ച  - ഉദ്യോഗ - പരിപാടിയില്‍് സംസാരിച്ചവരുടെ കര്‍മ്മമേഖലകളുടെ വൈവിധ്യത്താലും, നിറഞ്ഞുകവിഞ്ഞ സദസ്സിനാലും ഗംഭീരമായി. എസ് പി ലൈഫ് കെയര്‍ ചെയര്‍മാനും, സീസണ്‍ ടു വെന്‍ച്ചേര്‍സ് സി.ഇ.ഒ. യുമായ സാജന്‍ പിള്ള, എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ ആയ ഡോക്ടര്‍ എം. അയ്യപ്പന്‍, കാറ്റയ് സി.ഇ.ഒ ആയ രഘു മേനോന്‍, ടൊമാര്‍ ഗ്രൂപ്പ് പ്രസിഡന്റും, സി.ഇ.ഒ. യുമായ തോമസ് മൊട്ടക്കല്‍, ഇന്‍വെസ്റ്ററും ക്രിപ്‌റ്റോഗുരുവുമായ നിതിന്‍ ഈപ്പന്‍, സ്‌ട്രൈക്കര്‍ ഗ്രൂപ്പ് പ്രസിഡന്റ് വിജു മേനോന്‍, പബ്ലിസിസ് സാപിയന്റ് യൂട്ടിലിറ്റീസ് നോര്‍ത്ത് അമേരിക്ക ലീഡ് രവി പറക്കാട്ട്, സിഡാര്‍ ഹില്‍ പ്രപ് സ്‌കൂള്‍ ചീഫ് എഡുക്കേഷണല്‍ ഓഫീസറും, ഓപ്പറേറ്റിംഗ് പാര്‍ട്ട്ണറുമായ നന്ദിനി മേനോന്‍, കോംപെ ഇന്‍ക് ഗ്ലോബല്‍ റിസര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് മേലധികാരി ഡോ. പദ്മജ പ്രേം, ആര്‍ ബി ടാക്‌സ് ആന്‍ഡ് അക്കൗണ്ടിംഗ് സര്‍വ്വീസസ് നടത്തുന്ന ബാബു ഉത്തമന്‍, ഇന്നോവേഷന്‍ ഇന്‍കുബേറ്റര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ പദ്മകുമാര്‍ നായര്‍, അതേ ഗ്ഗ്രൂപ്പിന്റെ മാനേജിംഗ് പാര്‍ട്ട്ണറും സി.ഇ.ഒ. യുമായ ആന്റണി സത്യദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

യൂത്ത് ചെയര്‍മാന്‍ ശ്രീജിത്ത് അരവിന്ദിന്റെ നേതൃത്വത്തില്‍ നടന്ന്  പരിപാടികളില്‍ നോര്‍ത്ത് അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍നിന്നുമുള്ള ഹിന്ദു യുവതീയുവാക്കള്‍ ആവേശത്തോടെ പങ്കെടുക്കുകയുണ്ടായി. ശങ്കര്‍ രജുപെട്ട്, കേശവ് ഫുള്‍ബ്രൂക്ക് എന്നിവരുടെ സാന്നിധ്യവും യൂത്ത് പരിപാടികള്‍ക്ക് ആത്മീയതേജസ്സ് പകര്‍ന്നു. 
 കണ്‍വെന്‍ഷന്‍ വിമണ്‍സ് ഫോറം - ജ്വാല - യുടെ സഹകരണത്തോടെ  നടത്തിയ 'സിംഗിള്‍സ് മിംഗിള്‍' -ന് വളരെ നല്ല സ്വീകരണമാണ് ലഭിച്ചത്.
കലാമണ്ഡലം ശിവദാസ്, പല്ലാവൂര്‍ ശ്രീകുമാര്‍ മാരാര്‍, പല്ലശ്ശന ശ്രീജിത്ത് മാരാര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ട്രിപ്പിള്‍ തായമ്പക കാതുകള്‍ക്ക് ഇമ്പമേകിയതോടൊപ്പം മേളാസ്വാദകരെ ആനന്ദത്തില്‍ ആറാടിക്കുകയും ചെയ്തു. 
 ബാങ്ക്വെറ്റ് സമ്മേളനത്തില്‍  പ്രസിഡന്റ്്  ഡോ. രേഖാ മേനോന്‍, സെക്രട്ടറി കൃഷ്ണരാജ് മോഹന്‍, ട്രഷറര്‍ വനോദ് കെ ആര്‍ കെ, വൈസ് പ്രസിഡന്‍ര് ജയചന്ദ്രന്‍ു, ജോയിന്റ് സെക്രട്ടറി ഹരി ശിവരാമന്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രവി കുമാര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സുധാ കര്‍ത്ത, വൈസ് ചെയര്‍മാന്‍ അരുണ്‍ രഘു എന്നിവര്‍ സംസ്ാരിച്ചു
വിശിഷ്ടാതിഥികളെയും സ്പോണ്‍സര്‍മാരെയും ആദരിക്കുകയും, കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.  സിദ്ധാര്‍ത്ഥ് മേനോന്‍, വിവേകാനന്ദ്, മീര നന്ദന്‍, കൃഷ്ണ പ്രഭ, അലീഷ തോമസ് തുടങ്ങിയവര്‍ നയിച്ച ഗാനമേളയും നടന്നു. നോര്‍ത്ത് അമേരിക്കയിലെ ഒരുപാട് കലാസാംസ്‌ക്കാരികവേദികള്‍  നാല്‍പത് വര്‍ഷമായി സംഘടിപ്പിച്ച് കൊണ്ടിരിക്കുന്ന വിജയന്‍ മേനോനെ ആദരിച്ചു.അരിസോണയെ അടുത്ത കണ്‍വെന്‍ഷന്‍ സിറ്റിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും പുതിയ എക്‌സിക്യുട്ടീവ്, ഡയറക്ടര്‍ ബോര്‍ഡ്, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.

പ്രസിഡന്റ് രേഖാ മോനോന്‍ കൊടിയിറക്കുകയും പുതിയ പ്രസിഡന്റ് സതീഷ് അമ്പാടിക്ക് കൈമാറി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.