You are Here : Home / USA News

മല്ലപ്പള്ളി സംഗമം ഓണാഘോഷം സെപ്തംബർ 7 ന്

Text Size  

Story Dated: Tuesday, September 03, 2019 02:54 hrs UTC



ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മല്ലപ്പളി താലൂക്കിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ 7 ന്  ശനിയാഴ്ച 12  മണിക്ക് സ്റ്റാഫോർഡിൽ പ്രോംപ്റ്റ് റിയൽറ്റി ഓഫീസ് ഹാളിൽ ( 920, FM 1092, Murphy Road, Stafford)   വച്ച് നടത്തുമെന്ന് പ്രസിഡന്റ് ചാക്കോ നൈനാൻ അറിയിച്ചു. 


കേരളത്തനിമയാർന്ന ഓണാഘോഷം   അത്യന്തം വർണശബളവും ആകർഷവുമാക്കി നടത്തുന്നതിന്  വേണ്ടി സെക്രട്ടറി റെസ്‌ലി മാത്യു, വൈസ് പ്രസിഡന്റ് സിജോ ജോയ്, ട്രഷറർ സെന്നി    ഉമ്മൻ തുടങ്ങിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. വൈവിധ്യമാർന്ന കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുവാൻ അംഗങ്ങൾക്കു അവസരമുണ്ടായിരിയ്ക്കുമെന്നും ഓണാഘോഷ പരിപാടിയിലേക്ക് മല്ലപ്പള്ളി പ്രദേശത്തുനിന്നുമുള്ള എല്ലാ ഹൂസ്റ്റൺ നിവാസികളെയും ഹാർദ്ദവമായി സ്വാഗതം 
ചെയ്യുന്നുവെന്നും സെക്രട്ടറി റെസ്‌ലി മാത്യു അറിയിച്ചു. 


കൂടുതൽ  വിവരങ്ങൾക്ക്;

ചാക്കോ നൈനാൻ (പ്രസിഡണ്ട്) 832-661-7555 
 

റിപ്പോർട്ട്: ജീമോൻ റാന്നി 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More