You are Here : Home / USA News

വീട്ടിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് യുവാക്കളെ വെടിവച്ചു കൊന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, August 31, 2019 01:30 hrs UTC

ഒഹായോ∙ വീട്ടിലേക്ക് അതിക്രമിച്ചു കടന്നു എന്നാരോപിച്ച് വീടിന്റെ പരിസരത്ത് അസമയത്തു കണ്ടെത്തിയ യുവാക്കള്‍ക്ക് നേരെ ഉടമസ്ഥൻ നിറയൊഴിച്ചു. 17 വയസ്സ് പ്രായമുള്ള രണ്ടു യുവാക്കൾ കൊല്ലപ്പെടുകയും, മൂന്നാമത്തെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
 
ബുധനാഴ്ച രാത്രിയാണ് സംഭവം. ഒഹായോ ഡെഡണിലുള്ള ഇയാളുടെ വീടിന്റെ പരിസരത്ത് മൂന്നു പേർ കാറിലിരുന്നു വെളിച്ചം അടിക്കുന്നതായി  കണ്ടു. ഇതുകണ്ട ഉടമസ്ഥൻ തോക്കെടുത്തു യുവാക്കൾക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിനുശേഷം ഇയാൾ തന്നെ പോലീസിൽ വിളിച്ചു രണ്ടു യുവാക്കളെ വെടിവച്ചു വീഴ്ത്തിയതായി അറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോൾ രണ്ടു പേർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു.  മൂന്നാമനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
സ്വയരക്ഷയ്ക്കുവേണ്ടിയാണ് വെടിവച്ചതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ  പോലീസിനെ അറിയിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More