You are Here : Home / USA News

ഡിസംബർ 14 ന് വർണ്ണപ്പൊലിമയാർന്ന പരിപാടികളുമായി നാമം നാലാം വാർഷികാഘോഷം

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Tuesday, November 12, 2013 11:24 hrs UTC

ചുരുങ്ങിയ കാലം കൊണ്ട് ന്യൂജേഴ്സിയിലും പരിസര പ്രദേശങ്ങളിലുമുള്ള പ്രവാസികളുടെ പ്രിയ സംഘടനയായി മാറിയ നാമം, ഡിസംബർ 14 ന് വർണ്ണോജ്ജ്വലമായ വാർഷികാഘോഷ പരിപാടികൾ നടത്തുന്നു. സൗത്ത് ബ്രണ്‍സ്‌വിക്കിലുള്ള ചട്നീ മാനർ ബാൻകറ്റ് ഹാളിൽ വൈകുന്നേരം 5.30ന് ആരംഭിക്കുന്ന പരിപാടികൾ അവിസ്മരണീയമായിരിക്കുമെന്ന് നാമം ഭാരവാഹികൾ പറഞ്ഞു. ഇന്ത്യൻ സമൂഹത്തിലെ ഉന്നതരായ വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രഗത്ഭരായ അഞ്ചു പേരെ നാമം എക്സ്സെലെൻസ് അവാർഡുകൾ നല്കി ആദരിക്കും.

പ്രമുഖ ഡോക്ടറും സാമൂഹ്യ പ്രവർത്തകനുമായ ഡോ. ആർ. ജി. കൃഷ്ണൻ, മാൾബറോ ഹിന്ദി സ്കൂൾ സ്ഥാപകനും സാമൂഹ്യ പ്രവർത്തകനുമായ ഡോ. ബിഷൻ അഗർവാൾ, പ്രമുഖ ഡോക്ടറും പ്രഭാഷകയും എഴുത്തുകാരിയുമായ ഡോ. നിഷ പിള്ള, വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ഐസക് ഉലാട്ടിൽ, ന്യൂജേഴ്സിയുടെ വാനമ്പാടി എന്നറിയപ്പെടുന്ന പ്രശസ്ത ഗായിക സുമ നായർ എന്നിവരെയാണ് നാമം ആദരിക്കുന്നത്. നയാ അന്ദാസ് കലാമേളയിൽ തുടർച്ചയായി ഏഴ് തവണ വിജയിച്ച പ്രശസ്ത നൃത്ത സംഘടനയായ നൃത്യ ക്രിയേഷൻസ് അവതരിപ്പിക്കുന്ന വർണ്ണാഭമായ നൃത്ത വിരുന്ന് ചടങ്ങിലെ ഒരു പ്രധാന ആകർഷണമായിരിക്കും. ന്യൂജേഴ്സി, ന്യൂയോർക്ക്‌, ഫിലടെൽഫിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നൂറു കണക്കിന് കുടുംബങ്ങൾ ചടങ്ങിൽ പങ്കെടുക്കാനെത്തുന്നുണ്ട്. വിഭവ സമൃദ്ധമായ ഡിന്നർ, കാണികളിൽ നിന്നും തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് ആകർഷകമായ സമ്മാനങ്ങൾ, ഡി ജെ തുടങ്ങിയവ കൊണ്ട് ചടങ്ങ് ആസ്വാദ്യകരമായിരിക്കുമെന്ന് നാമം സ്ഥാപകനും പ്രസിഡന്ടുമായ മാധവൻ ബി. നായർ പറഞ്ഞു.

 

പ്രശസ്ത മാധ്യമ പ്രവർത്തകയും, നാമം എക്സിക്കൂടീവ് കമ്മിറ്റി മെമ്പറുമായ വിനീത നായരാണ് പ്രോഗ്രാം കണ്‍വീനർ. വൈസ് പ്രസിഡന്റ്‌ ഗീതേഷ് തമ്പി, സെക്രട്ടറി ബിന്ദു സഞ്ജീവ് കുമാർ, ഭാരവാഹികളായ അജിത്‌ ഹരിഹരൻ, സഞ്ജീവ് കുമാർ, സുധീർ നമ്പ്യാർ, സജി നമ്പ്യാർ, സജിത്ത് ഗോപി, മാലിനി നായർ, രവി മേനോൻ, ഡോ. ആശ വിജയകുമാർ, ഡോ. ഗോപിനാഥൻ നായർ, രെഷ്മി ഷിബു നായർ, ഡോ. പദ്മജ പ്രേം, റാം ചീരത്ത് തുടങ്ങിയവർ ചടങ്ങ് വിജയിപ്പിക്കുന്നതിനായി സജീവമായി രംഗത്തുണ്ട്. ചടങ്ങിനോടനുബന്ധിച്ച് ചീഫ് എഡിറ്റർ ജയകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നാമത്തിന്റെ സുവനീർ പുറത്തിറക്കും. വാർഷികാഘോഷ പരിപാടികളിൽ പങ്കു ചേരാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി നാമം ഭാരവാഹികൾ അറിയിച്ചു.

Date: Saturday, December 14, 2013.

Venue: Chutney Manor 3793 US Highway 1 South Monmouth Junction, NJ 08852

Time: 5.30 pm

Contact

Vineetha Nair: 732 874 3168

Geatesh Tampy:732 804 2360

Ajith Hariharan: 732 735 8090

Sanjeev Kumar: 732 306 7406

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.