You are Here : Home / USA News

മാര്‍ത്തോമാ ഫെസ്റ്റ് 2019 ഓഗസ്റ്റ് 17-ന്

Text Size  

Story Dated: Thursday, August 15, 2019 11:54 hrs UTC

ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മാര്‍ത്തോമാ ഫെസ്റ്റ് 2019 ഓഗസ്റ്റ് 17-നു ഡിട്രോയിറ്റ് മാര്‍ത്തോമാ പള്ളി അങ്കണത്തില്‍ നടത്തും. ഡിട്രോയിറ്റ് മാര്‍ത്തോമാ ഇടവക വികാരി റവ. വര്‍ഗീസ് തോമസ് ഈവര്‍ഷത്തെ മാര്‍ത്തോമാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണി മുതല്‍ സ്‌പോര്‍ട്‌സ്- ഗെയിംസ് മത്സരങ്ങള്‍ നടക്കും. വൈകിട്ട് 6 മണി മുതല്‍ വര്‍ണാഭമായ കലാപരിപാടികള്‍ അരങ്ങേറും. 

മാര്‍ത്തോമാ ഫെസ്റ്റിനോട് ചേര്‍ന്നു കേരളത്തിന്റെ തനായ രുചിക്കൂട്ടുകളുമായി 'കേരള തട്ടുകട' പ്രവര്‍ത്തിക്കും. ഇതോടൊപ്പം മെഡിക്കല്‍ ക്യാമ്പ്, യോഗ ക്ലാസ്, ആരോഗ്യപരിപാലന സെമിനാര്‍ എന്നിവ നടക്കും. റവ. വര്‍ഗീസ് തോമസ്. സബീന ചെറിയാന്‍, ജയ വര്‍ഗീസ്. തോമസ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. ഏവരേയും മാര്‍ത്തോമാ ഫെസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നതായി ചുമതലക്കാര്‍ അറിയിച്ചു. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More