You are Here : Home / USA News

എം. എൻ. കാരശേരിക്ക് ഡാലസിൽ സ്വീകരണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, August 14, 2019 03:48 hrs UTC

ഡാലസ്∙ എം. എൻ. കാരശേരിക്ക് ഡാലസ് കേരളാ അസോസിയേഷൻ സ്വീകരണം നൽകി. കേരളാ അസോസിയേഷൻ ഓഫിസിൽ എത്തിചേർന്ന കാരശേ‌രിയെ ഐ. വർഗീസ്, പീറ്റർ നെറ്റോ, റോയ് കൊടുവത്ത്, ഡാനിയേൽ കുന്നേൽ, ജോസ് ഓച്ചാലിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.
 
സമ്മേളനം എം. എൻ. കാരശേരി ഉദ്ഘാടനം ചെയ്തു. കേരള അസോസിയേഷൻ പ്രസിഡന്റ് റോയ് കൊടുവത്ത് സ്വാഗതം പറഞ്ഞു. ലാനാ ജനറൽ സെക്രട്ടറി ജോസൻ ജോർജ് അതിഥിയെ സദസിന് പരിചയപ്പെടുത്തി.
 
അനുപമ സാം, റോസമ്മ ജോർജ്, സുരേഷ്, ദീപക് നായർ, ദീപാ സണ്ണി, ഗ്ലെൻണ്ട ജോർജ്, തോമസ് വർഗീസ്, ജോയ് ആന്റണി, ഹരിദാസ് തങ്കച്ചൻ, രാജൻ ഐസക്ക്, ഷിജു ജോർജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.  
 
കെഎൽഎസ് പ്രസിഡന്റ് ജോസ് ഓച്ചാലിൽ മോഡറേറ്ററായിരുന്നു. അനശ്വർ മാംമ്പിള്ളിയാണ് സാംസ്കാരിക സമ്മേളനത്തിന് ചുക്കാൻ പിടിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More