You are Here : Home / USA News

കനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ് 24 -ന്

Text Size  

Story Dated: Wednesday, August 14, 2019 03:44 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
ബ്രാംപ്ടണ്‍: ലോക പ്രവാസി സമൂഹത്തിന്‍റെ ആത്മാഭിമാനമായ കനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി  ഓഗസ്റ്റ് 24 നു കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടനില്‍ വെച്ച് നടത്തപ്പെടുന്നു . പ്രവാസികക്കൊപ്പം  കേരളക്കരയിലുള്ള വള്ളംകളി പ്രേമികളും  വലിയ  ആവേശത്തോടെയാണ് ഈ  വള്ളംകളിയെ  കാത്തിരിക്കുന്നത്. ആലപ്പുഴയുടെ ആവേശവും ,പായിപ്പടിന്റെ മനോഹാരിതയും ആറന്മുളയുടെ പ്രൗഡിയും കോര്‍ത്തിണക്കിയ കനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി ബ്രാംപ്ടന്‍ ജലോത്സവം എന്നപേരില്‍ പ്രവാസികളുടെ അത്മഭിമാനമായി തല ഉയര്‍ത്തി നില്‍ക്കുന്നു.  പ്രവാസി ലോകത്ത് നടക്കുന്ന ഏറ്റവും വലിയ വള്ളംകളി ആണ് കഴിഞ്ഞ പത്തു വര്‍ഷമായി കാനഡയില്‍ നടന്നു വരുന്ന ഈ വള്ളംകളി.
 
പത്താമത് വര്‍ഷം നടത്തുന്ന ഈ വള്ളംകളിയില്‍ കാനഡയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും അധികാരികളും പങ്കെടുക്കുന്നതാണ്. വള്ളംകളിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബ്രാംപ്ടന്‍ മലയാളി സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം അറിയിച്ചു .
 
 വിവിധ ടീമുകള്‍  രജിസ്‌ട്രേഷന്‍ ചെയ്തുകഴിഞ്ഞതായി  കണ്‍വീനര്‍ ബിനു ജോഷ്വാ അറിയിച്ചു.  വള്ളപാട്ടുകള്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍  ഉള്‍കൊള്ളിച്ചു കാണികള്‍ക്ക് ആവേശവും ആനന്ദവും  പകരുന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത് എന്നു സമാജം  എന്റര്‍ട്ടൈന്‍മെന്‍റ്റ് കണ്‍വീനര്‍ സണ്ണി കുന്നംപിള്ളില്‍ അറിയിച്ചു. മ്രനോജ് കരത്തായാണ് വള്ളംകളിയുടെ കഴിഞ്ഞ പത്തു വര്‍ഷമായുള്ള പ്രധാന സ്‌പോണ്‍സര്‍. മനോജ് കാരത്തയിക്കും മറ്റു എല്ലാ സ്‌പോണ്‍സര്മാര്‍ക്കും ഫിനാന്‍സ് കമ്മറ്റിക്കു വേണ്ടി ഷിബു ചെറിയാന്‍ ജോസഫ് പുന്നശ്ശേരി തുടങ്ങിയവര്‍ നന്ദി അറിയിച്ചു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കുമെന്നും. രാവിലെ കൃത്യം പത്തുമണിക്ക് മത്സരങ്ങള്‍ ആരംഭിക്കുമെന്നും റേസ് കമ്മറ്റി അംഗങ്ങളായ ആയ ഗോപകുമാര്‍ നായര്‍,  തോമസ് വര്‍ഗീസ്, മജു മാത്യു എന്നിവര്‍ അറിയിച്ചു.
 
ബ്രംപ്ടന്‍ മേയര്‍ പാട്രിക്ക് ബ്രൗണ്‍ , ബ്രംപ്ടന്‍ എം പി  റുബി സഹോത്ര , കാനഡയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ ആയ  ടോം വര്‍ഗീസ്, ജോബ്‌സണ്‍ ഈശോ തുടഞ്ഞിയവരുടെ നേത്രത്വത്തില്‍ വിവിധ  ജലോത്സവ കമ്മിറ്റികള്‍  അഹോരാത്രം ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. വിവിധ ക്ഷണിതാക്കള്‍ ഈ മഹാ മാമാങ്കത്തിന് സാക്ഷികള്‍ ആകാന്‍ എത്തുമെന്ന് സമാജം ജനറല്‍ സെക്രട്ടറി ലതാമേനോന്‍, സമാജം ജോയിന്റ് സെക്രട്ടറി  ഊമ്മന്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.  ഭക്ഷണത്തിനായി  തട്ടുകട ഉണ്ടായിരിക്കുമെന്ന്  മത്തായി മാത്തുള്ള അറിയിച്ചു. മത്സരങ്ങള്‍ക്ക് എല്ലാ വിഭാഗം ആളുകളുടെയും പൂര്‍ണ്ണ സഹകരണമാണ് ലഭിക്കുന്നതെന്നു കണ്‍വീണര്‍മാരായ സഞ്ജയ് മോഹന്‍,  ഡേവിസ് ജോസഫ് എന്നിവര്‍ അറിയിച്ചു. പത്താമത് വാര്‍ഷിക സുവനീര്‍ അന്നേ ദിവസിപ്രകാശനം ചെയ്യുമെന്നു സുവനീര്‍ എഡിറ്റര്‍ ഫാസില്‍ മുഹമ്മദ് അറിയിച്ചു.
 
വെബ്‌സൈറ്റ്: www.BramptonBotarace.ca

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More
More From Trending
View More