You are Here : Home / USA News

ഫോമായുടെ യുവജന നേതൃത്വ സമ്മേളനത്തിന്റെ ദിവസങ്ങള്‍ മാത്രം

Text Size  

Story Dated: Tuesday, November 12, 2013 11:43 hrs UTC

അനില്‍ പുത്തന്‍ചിറ ഒരു പക്ഷെ വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ യുവജന പരിശീലന കളരിയായി മാറാവുന്ന ഫോമയുടെ യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റ് റെക്കോര്‍ഡ് റജിസ്‌ട്രേഷന്‍സുമായി ജൈത്രയാത്ര തുടരുന്നു. അമേരിക്കയില്‍ സാമൂഹ്യ സംഘടനകളോ മതസംഘടനകളോ യുവാക്കള്‍ക്ക് മതിയായ പ്രാധിനിത്യം നല്‍കാതെ പിന്നോട്ടു പോകുമ്പോള്‍, വടക്കേ അമേരിക്കയിലെ മലയാളികളുടെ ദേശീയ സംഘടനയായ ഫോമാ യുവജനങ്ങളെ സംഘടിപ്പിച്ച് ഒരുപടി മുന്നോട്ടു പോകുന്നു. നവംബര്‍ 16  ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 8 മണിവരെ, വിവിധ മേഖലകളിലെ കമ്പനികളെയും, മേധാവികളെയും, രാഷ്ട്രീയക്കാരെയും ഉള്‍പ്പെടുത്തി നടത്തുന്ന വിജ്ഞാനപ്രദമായ സെമിനാറിലും, ജോബ് റിക്രൂട്ട്‌മെന്റിലും പങ്കെടുക്കുവാന്‍ ഫോമയുടെ വെബ്‌സൈറ്റില്‍ കൂടെ ഇപ്പോള്‍ തന്നെ 200ല്‍ പരം യുവതീയുവാക്കള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വടക്കേ അമേരിക്കയിലെ അതിവിദഗ്ദരായ 25 ഓളം സ്പീക്കര്‍മാരും, 15 ഓളം റിക്രൂട്ട്‌മെന്റ് കമ്പനികളും പങ്കെടുക്കന്ന ഫോമ സമ്മിറ്റില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ എത്രയും വേഗം റജിസ്ട്രര്‍ ചെയ്യുവാന്‍ നാഷ്ണല്‍ കോഓര്‍ഡിനേറ്റര്‍ ആയ റെനി പൗലോസും ചെയര്‍മാന്‍ ജിബി തോമസും അഭ്യര്‍ത്ഥിച്ചു.

സൗജന്യ റജിസ്‌ട്രേഷന്‍

www. fomaa.com

click : young professional summit

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.