You are Here : Home / USA News

രണ്ടാം ഡെമോക്രാറ്റിക് ഡിബേറ്റിലും കമല ഹാരിസും ജോ ബൈഡനും ഏറ്റുമുട്ടുന്നു

Text Size  

Story Dated: Monday, July 22, 2019 02:06 hrs UTC

ഏബ്രഹാം തോമസ്
 
 
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാന്‍ ആഗ്രഹിക്കുന്ന 20 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം സംവാദം ഡെട്രോയിറ്റില്‍ ജൂലൈ 30, 31 രാത്രികളില്‍ നടക്കും. മയാമിയില്‍ നടന്ന ആദ്യ ഡിബേറ്റുകളില്‍ കറുത്ത വര്‍ഗക്കാരായ കുട്ടികളെ നിര്‍ബന്ധമായി സ്‌ക്കൂള്‍ ബസുകളില്‍ കയറ്റി നിശ്ചിത സ്‌ക്കൂളുകളില്‍ എത്തിച്ചിരുന്നതായി കാലിഫോര്‍ണിയ സെനറ്ററും ഡെമോക്രാറ്റിക് പ്രൈമറി സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസ് ആരോപിച്ചു. ഇതിനെതിരെ താന്‍ പ്രതിഷേധിച്ചപ്പോള്‍ അന്ന് സെനറ്ററായിരുന്ന മുന്‍ വൈസ് പ്രസിഡന്റ് ജോബൈഡന്‍ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും ഹാരിസ് ആരോപിച്ചു. തുടര്‍ന്ന് സംവാദം ഹാരിസും ബൈഡനും തമ്മിലായി. ബൈഡന്റെ നിലപരുങ്ങലിലായെന്നും ഹാരിസാണ് ഡിബേറ്റില്‍ മുന്നേറിയതെന്നും മാധ്യമങ്ങള്‍ വിധിയെഴുതി. ഇതിന് ശേഷം ഹാരിസിന്റെ ജനപിന്തുണ ഉയരുകയും അതുവരെ ഉയര്‍ന്നു നിന്നിരുന്ന ബൈഡന്റെ പിന്തുണ താഴുന്നതായും അഭിപ്രായ സര്‍വേകള്‍ പറഞ്ഞു.
 
നറുക്കെടുപ്പിലൂടെ ഭാഗ്യം(ലക്ക് ഓഫ് ദ ഡ്രോ) ആയാണ് സിഎന്‍എന്‍ ഇത് വിശേിപ്പിക്കുന്നത്. എന്നാല്‍ ടെക്‌സസുകാരായ രണ്ട് അതികായന്മാര്‍ ബീറ്റോ ഒറൗര്‍കിയും ജൂലിയന്‍ കാസ്‌ട്രോയും തമ്മില്‍ ഒരു റീമാച്ച് കാണാനാവില്ല. ഇരുവരും വ്യത്യസ്തരാവുകളിലാണ് മാറ്റുരയ്ക്കുക. നാടകം വളരെ ഭംഗിയായി അരങ്ങേറുവാന്‍ ആതിഥേയ നെറ്റ് വര്‍ക്ക്(സിഎന്‍എന്‍) കണ്ടെത്തിയ മാര്‍ഗമാണിതെന്ന് ചിലര്‍ ആരോപിക്കുന്നു. തീപ്പൊരികള്‍ പാറുന്നത് അഭൂതപൂര്‍വമാക്കാന്‍ നടത്തിയ ശ്രമമായി ചിലര്‍ വിശേഷിപ്പിക്കുന്നു. ക്രമരഹിതമായ നറുക്കെടുപ്പ്, നാല് മുന്‍ നിരക്കാര്‍, 6 പേര്‍ രണ്ടാം തട്ടില്‍. 10 പേര്‍ കീഴ്തട്ടില്‍. ആദ്യകോളത്തില്‍ നിന്ന് രണ്ടുപേര്‍. മൂന്നുപേര്‍ രണ്ടാമത്തെ കള്ളിയില്‍ നിന്ന്. പിന്നെ അഞ്ചുപേര്‍ മൂന്നാം കോളത്തില്‍ നിന്ന്. ഇങ്ങനെ തിരഞ്ഞെടുക്കുന്ന പത്തുപേര്‍ വീതം ഓരോ രാത്രിയിലും വാഗ്വാദം നടത്തുന്നു. ഹാരിസ് മുന്‍നിരയിലേയ്ക്ക് കടന്നു കയറിയത് ആദ്യ ഡിബേറ്റിലെ പ്രകടനത്തിന്റെ കരുത്തിലാണ്. 1970 കളിലെ ബൈഡന്റെ നിലപാടുകള്‍ക്കെതിരെ ഉയര്‍ത്തിയ തെറ്റും ശരിയും ആരും വ്യക്തമായി അന്വേഷിച്ചില്ല.
 
തന്റെ സഹടെക്‌സസുകാരന്‍ ഒറൗര്‍കിയെ കുടിയേറ്റ നിലപാടുകളില്‍ നിശിതമായി വിമര്‍ശിച്ച് ജൂലിയന്‍ കാസ്‌ട്രോ മേല്‍കൈ നേടി.
എട്ടോ ഒന്‍പതോ ദിവസങ്ങളാണ് തന്ത്രങ്ങള്‍ മെനയുവാനും എതിരാളികളെ ആക്രമിക്കുവാനുള്ള ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുവാനും സ്ഥാനാര്‍ത്ഥികള്‍ക്ക് ഉള്ളത്. ഇത് എത്രത്തോളം ഫലപ്രദമായി ഉപയോഗിക്കും എന്ന് കാത്തിരുന്ന് കാണാം.
ആദ്യദിനമായ ജൂലൈ 30 ചൊവ്വാഴ്ച മുന്‍ നിരയില്‍ നിന്ന് എലിസബെത്ത് വാറനും ബേണി സാന്‍ഡേഴ്‌സും രണ്ടാംനിരയില്‍ നിന്ന് ബീറ്റോ ഒറൗര്‍കിയും പീറ്റ് ബട്ടീഗീഗും ഏമിഗ്ലോബുച്ചാറും താഴെതട്ടില്‍ നിന്ന് മരിയാന്‍ വില്യംസണും, ജോണ്‍ ഡിലേനിയും ജോണ്‍ ഹിക്കന്‍ലൂപ്പറും ടിം റയാനും സ്റ്റീവ് ബുള്ളക്കും വാദപ്രതിവാദങ്ങള്‍ നടത്തും.
രണ്ടാംദിനം ജൂലൈ 31 ബുധനാഴ്ച മുന്‍നിരയില്‍ നിന്ന് കമല ഹാരിസും ജോബൈഡനും രണ്ടാംപട്ടികയില്‍ നിന്ന് ജൂലിയന്‍ കാസ്‌ട്രോയും, ആന്‍ഡ്രൂയാംഗും, കോറിബുക്കറും, താഴെതട്ടില്‍ നിന്ന് ജെയ് ഇന്‍സ് ലീയും, കിഴ്‌സ്റ്റണ്‍ ബെന്നറ്റും, ബില്‍ ഡിബ്ലാസിയോയും സംവാദം നടത്തും.
 
ബൈഡന്‍- ഹാരിസ് റീമാച്ചാണ് പലരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഇവരുടെ അഭിപ്രായ ദ്വന്ദയുദ്ധം തുടരുന്നുവോ എന്നറിയുവാനാണ് കൗതുകം. മയാമിക്ക് ശേഷം സ്ഥാനാര്‍ത്ഥികളുടെ ഊര്‍ജ്ജതന്ത്രങ്ങളും ആക്രമണ, പ്രതിരോധശേഷികളും, മാറിയുണ്ടാവാം. പ്രത്യേകിച്ച് ജനപിന്തുണയില്‍ നേട്ടം ഉണ്ടാക്കിയവരാണഅ ഹാരിസും ബട്ടീഗീഗും. മുന്‍നിരക്കാര്‍ മറ്റുള്ളവരുടെ മുഖ്യ ആക്രമണ ലക്ഷ്യങ്ങളായി മാറാറുണ്ട്.
ഹിന്ദുസന്ന്യാസിയെ ന്യൂ യോര്‍ക്കില്‍ ആക്രമിച്ചത് അപലനീയം ( മോന്‍സി കൊടുമണ്‍)
 
നാനാജാതി മതസ്ഥരും സ്‌നേഹത്തോടെ ജാതി മത വത്യാസമില്ലാതെ  അധിവസിക്കുന്ന അമേരിക്കയില്‍ കഴിഞ്ഞ വ്യാഴാഴ്ച ക്യൂന്‍സിലെ ക്ഷേത്രത്തിലെ പുരോഹിതന്‍ ആക്രമിക്കപ്പെട്ട തില്‍ അതിയായ ഉല്‍കണ്ഠ രേഖപ്പെടുത്തുന്നു.വര്‍ണവെറി അമേരിക്കയില്‍ നാമ്പിട്ടു തുടങ്ങിയിട്ട് കുറെ നാളായിത്തുടങ്ങി .അത് ജാതിമത പരമായ ചേരിതിരിവിലേക്ക് തിരിഞ്ഞാല്‍ ഒരു പക്ഷേ ഒരു പാകിസ്ഥാനോ ഇന്ത്യയോ സിറിയയോ സുഡാനോ ആയിത്തീരാന്‍അമേരിക്കക്കു സാധിക്കും. ചില അമേരിക്കന്‍ രാഷ്ടീയക്കാരു ടെ മോശമായ വാക്കുകള്‍ക്ക് മൂര്‍ച്ച കൂട്ടുവാന്‍ ജനം കാത്തിരിക്കുവെന്നാണ് ഇതു മനസ്സിലാക്കുന്നത്.
 
എന്നാല്‍ ഈ രാജ്യത്ത് ഏതു മതം പ്രചരിപ്പിക്കുവാനും വിശ്വസിക്കുവാനും അവകാശമുള്ളപ്പോള്‍ ഇത്തരം ആക്രമണങ്ങള്‍ അനുവദിച്ചുകൂടാ '  സ്വാതന്ത്ര്യത്തിന്റെ നാടായ ഇവിടെ എല്ലാവര്‍ക്കും മതസ്വാതന്ത്ര്യമുണ്ട് അത് ഹനിക്കപ്പെടാന്‍ പാടില്ല. എന്തു ഭക്ഷണം കഴിക്കണം എതു വസ്ത്രമുപയോഗിക്കണമെന്ന് ഓരോ വ്യക്തിക്കും ഇവിടെ തിരുമാനിക്കാം. ഒരു പക്ഷെ പശു രാഷ്ട്രീയം അമേരിക്കയിലേക്ക് പറിച്ചുനടുവാനുള്ള ക്രമീകരണങ്ങള്‍ ഇത്തരം ക്ഷേത്രങ്ങള്‍ ശ്രമിക്കുന്നുണ്ടോയെന്ന് ഒരു പക്ഷേ അക്രമി സംശയയിച്ചു കണ്ടതിന്റെ പ്രതിഫലനമാണോ ഈ ആക്രമണമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷെ എന്റെ നോട്ടത്തില്‍ അമേരിക്കയില്‍ ശാന്ത ജീവിതം നയിക്കുന്നവരാണു് ഹൈന്ദവ സഹോദരങ്ങള്‍. അമേരിക്കയില്‍ എല്ലാവര്‍ക്കും തുല്യതയുണ്ട് ആരോടും പകയുമില്ല. നമുക്കറിയാം വേള്‍ഡ് ട്രേഡ് സെന്റെര്‍ മുസ്ലീം സഹോദരങ്ങള്‍ നശിപ്പിച്ചിട്ടും ആ മതക്കാരോട് അമേരിക്കകാര്‍ക്കു വൈരാഗ്യമില്ലാത്തതിന്റെ തെളിവാണ്  പശുവിന്റെ പേരില്‍ മുസ്ലിംകളെ ഇന്ത്യയില്‍ ആക്രമിക്കരുതെന്ന് അമേരിക്കയുടേയും ബ്രിട്ടന്റയും താക്കീത്. എങ്ങനെയായാലും മതത്തിന്റെ പേരിലുള്ള ആക്രമണം അമേരിക്കക്കാര്‍ ഇഷ്ടപ്പെടുന്നില്ല. തീര്‍ച്ചയായായും ഹൈന്ദവ സന്യാസിയെ ആക്രമിക്കുന്നതും ആരാധനാലയം ആക്രമിക്കപ്പെടുന്നതും നമ്മുടെ സമാധാനത്തെ തകര്‍ക്കും. വളര്‍ന്നു വരുന്ന തലമുറകള്‍ക്ക് ഭൂഷണമല്ല ഇത്തരം പ്രവത്തനങ്ങള്‍ എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു 'എല്ലാ മതക്കാരേയും ബഹുമാനിക്കുന്ന ഈ നാട്ടില്‍ ഇത്തരം പ്രവണതകള്‍ മുളയിലേ നുള്ളിക്കളയണമെന്നും ജാതി മത വത്യാസമില്ലാതെ പരസ്പരം സ്‌നേഹിക്കണമെന്നു ഉത്‌ബോധിപ്പിച്ചു കൊണ്ടും നിര്‍ത്തട്ടെ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.