You are Here : Home / USA News

ഇലക്ടറൽ കോളജ് നിർത്തലാക്കണമെന്ന് എലിസബെത്ത് വാറൻ

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Thursday, July 18, 2019 02:05 hrs UTC

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇലക്ടറൽ കോളജ് സംവിധാനം നിർത്തലാക്കണമെന്ന് മാസച്യൂസറ്റ്സിൽ നിന്നുള്ള സെനറ്ററും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ ഡമോക്രാറ്റിക് പ്രൈമറികൾ നേരിടുകയും ചെയ്യുന്ന എലിസബെത്ത് വാറൻ ആവശ്യപ്പെട്ടു. യുഎസ് പൗരൻമാർക്ക് വോട്ടു ചെയ്യുവാനും ആ വോട്ടിന് വിലയുണ്ടാവാനും സാധ്യമാകും വിധത്തിൽ ഭരണഘടന ഭേദഗതി ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

ഏറ്റവും ഒടുവിൽ ദേശീയ തലത്തിൽ നടത്തിയ സർവേയിൽ മുൻ വൈസ് പ്രസിഡന്റ് ജോബൈഡൻ–25%, വാറൻ –16%, കമല ഹാരിസ് –11%, ബേണി സാൻഡേഴ്സ് –12%, ബട്ടീഗെയ്ഗ്–6% എന്നിങ്ങനെയാണ് ജനപിന്തുണ രേഖപ്പെടുത്തിയത്. കലിഫോർണിയ പ്രൈമറിക്കായി ക്വിന്നി പിയാക് നടത്തിയ സർവേയിൽ 23% വുമായി ഹാരിസ് മുന്നിലാണ്.

21% വുമായി ബൈഡൻ തൊട്ടുപിന്നിലുണ്ട്. സാൻഡേഴ്സ് –18%, വാറൻ –16%, ബട്ടീഗെയ്ഗ് –3% എന്നിങ്ങനെയാണ് മറ്റ് സ്ഥാനാർത്ഥികളുടെ പ്രകടനം.

ഇലക്ടറൽ കോളജിനെകുറിച്ച് റിപ്പബ്ലിക്കനുകൾക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഫ്ലോറിഡയിൽ നിന്നുള്ള മാർക്കോ റൂബിയോ ഇലക്ടൊറൽ കോളേജ് ഒരു വർക്ക് ഓഫ് ജീനിയസ് എന്ന് വിശേഷിപ്പിച്ചു. പ്രസിഡന്റ് സ്ഥാനാർത്ഥികൾ രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നും വോട്ടുകൾ നേടണം. ജനങ്ങൾ തിങ്ങി നിറഞ്ഞ മേഖലകൾക്ക് പ്രാമുഖ്യം നൽകുന്നതിന് ജനസംഖ്യ കുറഞ്ഞ മേഖലകളുടെ പ്രാധാന്യം ഒഴിവാക്കരുത് എന്ന് കൂട്ടിച്ചേർത്തു.

പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ അഭിപ്രായം അനുകൂലിച്ചു. പോപ്പുലർ വോട്ടുകൾ കണക്കിലെടുക്കുവാൻ നിങ്ങൾ വലിയ സംസ്ഥാനങ്ങളിലേയ്ക്ക് പോകും. വലിയ നഗരങ്ങൾ  രാജ്യം ഭരിക്കുന്ന അവസ്ഥ ഉണ്ടാകും. ചെറിയ സംസ്ഥാനങ്ങളും മദ്ധ്യ പശ്ചിമ മേഖല മുഴുവനും എല്ലാ അധികാരവും നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകും. ഇങ്ങനെ സംഭവിക്കുവാൻ അനുവദിച്ചു കൂടാ. ഞാൻ പോപ്പുലർ  വോട്ട് എന്ന ആശയം ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ മനസ്സിലാക്കുന്നു രാജ്യത്തിന് ഏറ്റവും അനുയോജ്യം ഇലക്ടറൽ കോളേജ് ആണെന്ന്, ട്രംപ് പറയുന്നു.

റിപ്പബ്ലിക്കനുകൾ ഇലക്ടറൽ വോട്ടുകൾക്കുവേണ്ടി വാദിക്കുന്നതിന് മറ്റൊരു കാരണം കൂടി നിരീക്ഷകർ കാണുന്നു. പ്രസിഡന്റ് ജോർജ് ബുഷും ട്രംപും അധികാരത്തിൽ എത്തിയത് ഈ സംവിധാനത്തിന്റെ പിൻബലത്തിൽ മാത്രമാണ്.

എന്നാൽ ഈ പാർട്ടി താല്പര്യ വാദങ്ങൾക്ക് ഉപരിയായി മറ്റ് ചില വസ്തുതകളുണ്ട്. വൺ പേഴ്സൺ വൺ വോട്ട് തത്വം 1964 ൽ യുഎസ് സുപ്രീം കോടതിൃ അരക്കിട്ട് ഉറപ്പിച്ചതാണ്. ഗ്രാമീണ പ്രാതിനിധ്യം ഉറപ്പിക്കുവാൻ ഇലക്ടറൽ കോളജിന് കഴിയും എന്നാണ് മറുവാദം.

2016 ൽ റിപ്പബ്ലിക്കൻ, ഡമോക്രാറ്റിക് ദേശീയ കൺവൻഷനുകൾക്കുശേഷം ട്രംപും ഹിലറി ക്ലിന്റണും പ്രചാരണം നടത്തിയ 400 കേന്ദ്രങ്ങളിൽ അർക്കൻസ, ഒറഗോൺ, ഐഡഹോ, വയോമിങ് മൊണ്ടാന, സൗത്ത്, നോർത്ത് ഡക്കോട്ട, കാൻസസ്, ഒക്കലഹോമ, ലൂസിയാന, മിസിസിപ്പി, ന്യൂയോർക്ക്, സൗത്ത് കാരലൈന, ടെന്നിസി, കെന്റക്കി, വെസ്റ്റ് വെർജീനിയ, വെർമോണ്ട് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെട്ടില്ല. ഇവിടെയൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാതെ ട്രംപ് ന്യൂജഴ്സിക്കും ഹിലറി ടെക്സസിനും പ്രാധാന്യം നൽകി. ഇരുവർക്കും ഈ സംസ്ഥാനങ്ങൾ മില്യൺ കണക്കിന് വോട്ടുകൾ നൽകി. ഉറപ്പുള്ള സംസ്ഥാനങ്ങളെ പ്രചരണങ്ങളിൽ നേരിട്ട് പങ്കെടുക്കാതെ ഒഴിവാക്കുന്നതിൽ തെറ്റില്ല.

ഒരു ദേശ വ്യാപക പോപ്പുലർ വോട്ട് സംവിധാനത്തിൽ വിജയത്തിന്റെ തോതിനും മാർജിനും പ്രാധാന്യം ഉണ്ടാവും. പ്രചരണങ്ങൾ വലിയ സംസ്ഥാനങ്ങൾ മാത്രം കേന്ദ്രീകരിച്ച് നടത്തിയാൽ മതി എന്നൊരു വാദവും ഉണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.