You are Here : Home / USA News

കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്റ് ഭംഗിയായി നടന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 15, 2019 01:20 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
ചിക്കാഗോ: കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ജൂലൈ പതിമൂന്നിന് ശനിയാഴ്ച വുഡ്‌റിഡ്ജിലെ എ. ആര്‍. സി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്റ്  നടത്തപ്പെട്ടു . ഉച്ചക്ക് ഒരു മണിക്ക് തുടങ്ങി രാത്രി ഒന്‍പത് മണിവരെ മത്സരങ്ങള്‍ നീണ്ടുനിന്നു  ടൂര്‍ണമെന്റില്‍ പതിനാറ് കോളേജ് ടീമുകളും ആറ് ഹൈസ്കൂള്‍ ടീമുകളുമാണ് പങ്കെടുത്തു.  കോളേജ് തലത്തില്‍ ഒന്നാം സ്ഥാനം നേടിയ "നോ മേഴ്‌സി  ടീമിന് അഞ്ഞൂറ് ഡോളറും പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും, ഹൈസ്കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ എന്‍. എല്‍. എം. ബി  ടീമിന് "ടോണി ആന്‍ഡ് എല്‍സി  ദേവസി ഫാമിലി ഫൗണ്ടേഷന്‍" നല്‍കിയ  മുന്നൂറു ഡോളറിന്റെ സമ്മാനവും നല്‍കപ്പെട്ടു .  രണ്ടാം സ്ഥാനത്തിനു  കോളേജ് വിഭാഗത്തില്‍ സി എം റ്റി സിയും , ഹൈസ്കൂള്‍ വിഭാഗത്തില്‍ റ്യുണ് സ്കുവാടും (tunesquad) അര്‍ഹരായി  എന്ന്, ട്യുര്ണമെന്റിനു നേതൃത്വം നല്‍കിയ  ഫിലിപ്പ് നാഗാച്ചിവീട്ടിലും  ജിറ്റോ കുര്യനും  അറിയിച്ചു.  പുതു തലമുറയ്ക്ക് നല്ല മൂല്യങ്ങള്‍ പങ്കു വാക്കുവാനും കൂടാതെ എല്ലാവര്‍ക്കും സന്ദോഷവും ഉല്ലാസവും ഉളവാക്കുന്ന  ഒരു നല്ല സായാഹ്നം ആയിരുന്നു ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഏവര്‍ക്കും നല്‍കിയത് .  
 
ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍ ചെയ്തവര്‍ക്ക്, അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് പാലമറ്റം കൃതജ്ഞത പ്രകടിപ്പിച്ചു,  "അമ്മയല്ലാതൊരു ദൈവമുണ്ടോ", എന്ന് ശ്രീ കുമാരന്‍ തമ്പി എഴുതിയത്,  പ്രവീണ്‍ വറുഗീസിന്റെ  അമ്മയെപോലുള്ള  സ്ത്രീകളെ മനസ്സില്‍ കണ്ടുകൊണ്ടാണെന്നും ഡോക്ടര്‍ പാലമറ്റം  ചൂണ്ടിക്കാട്ടി.  അതുപോലെ ഹൈസ്കൂള്‍ വിഭാഗത്തിന് ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്കുള്ള പാരിതോഷികം നല്‍കിയ,ടോണി ആന്‍ഡ് എല്‍സി ദേവസി കുടുംബത്തിന് നന്ദി പറഞ്ഞുകൊണ്ട്, "സാമൂഹ്യ സേവനം എന്തെന്ന് സ്വ പ്രവര്‍ത്തികളാല്‍ അമേരിക്കന്‍ ജനതയെ കാണിച്ചുതന്നവരാണ് ദേവസി കുടുംബം എന്നും  അദേഹം പറഞ്ഞു .  
കളിക്കാരുടെ അച്ചടക്കവും നല്ല പെരുമാറ്റവും ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാവരെയും അത്ഭുതപ്പെടുത്തി.  അവര്‍ ശക്തമായ മത്സര മനോഭാവത്തോടെയാണ് കളിച്ചത്, അതേസമയം കളിയുടെ നിയമങ്ങളോടുള്ള ആഴമായ ആദരവും റഫറിമാരുടെ തീരുമാനങ്ങളോടുള്ള ആദരവും അവര്‍ പ്രകടിപ്പിച്ചു.  കേരള സംസ്കാരത്തിന്റെ മൂല്യങ്ങള്‍ ആസ്വദിക്കാനും ആന്തരികവല്‍ക്കരിക്കാനും യുവാക്കള്‍ക്ക് അവസരം നല്‍കുക എന്നതാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.
 
സ്വാമി വിവേകാനന്ദന്‍ പറഞ്ഞു “ആകാശത്ത് നിന്ന് ഒരു മഴത്തുള്ളി: ശുദ്ധമായ കൈകളാല്‍ പിടിക്കപ്പെട്ടാല്‍ അത് കുടിക്കാന്‍ പര്യാപ്തമാണ്. അത് ആഴത്തില്‍ പതിക്കുകയാണെങ്കില്‍, അതിന്റെ മൂല്യം വളരെയധികം കുറയുന്നു, ഇത് നിങ്ങളുടെ പാദങ്ങള്‍ കഴുകാന്‍ പോലും ഉപയോഗിക്കാന്‍ കഴിയില്ല. തുള്ളി ഒന്നുതന്നെയാണ്, എന്നാല്‍ അതിന്റെ നിലനില്‍പ്പും മൂല്യവും അത് ആരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ”. കേരള അസോസിയേഷന്‍ അത്തരം ടൂര്‍ണമെന്റിലൂടെ ചെയ്യാന്‍ ശ്രമിക്കുന്നത് യുവാക്കള്‍ക്കായി അത്തരം ബന്ധം സൃഷ്ടിക്കുക എന്നതാണ്, കേരള അസോസിയേഷന്‍ പ്രസിഡന്റ് നിര്‍ദ്ദേശിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.