You are Here : Home / USA News

ഫോമാ കേരള കൺവൻഷൻ വൻ വിജയം, വില്ലേജ് പദ്ധതി ആശ്ചര്യമെന്നു ധനമന്ത്രി. (പന്തളം ബിജു തോമസ്, പി ആർ ഒ)

Text Size  

Story Dated: Monday, June 03, 2019 01:34 hrs UTC

തിരുവല്ല: ഫോമായ്ക്കും, അമേരിക്കൻ മലയാളികൾക്കും  ഒരായിരം നന്ദി  അറിയിച്ചുകൊണ്ട്,  ഫോമാ കേരള കൺവൻഷൻ രാജു എബ്രഹാം എം എൽ എ  ഉദ്ഘാടനം ചെയ്തു. നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി, ഫോമായുടെ ഭാരവാഹികളോടൊപ്പം തോളോട് തോൾ ചേർന്നുനിന്നുകൊണ്ടു ഭദ്രദീപം കൊളുത്തി കേരളം കൺവൻഷനു അദ്ദേഹം തുടക്കം കുറിച്ചു. പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ സെക്രെട്ടറി ജോസ് എബ്രഹാം വന്നുചേർന്ന എല്ലാവരെയും സ്വാഗതം  അറിയിച്ചു
 
പ്രവാസി മലയാളികളുടെ മനസ്സിലും, പ്രളയ ദുരിതത്തിൽ പെട്ടവരുടെ ജീവിതത്തിലും ഒരിക്കലും മായാത്ത ചരിത്രമെഴുതി ഫോമായുടെ കേരള കൺവൻഷനിൽ വില്ലേജ് പദ്ധതിയുടെ താക്കോൽ ദാനകർമ്മം  ധനമന്ത്രി ഡോക്ടർ തോമസ് ഐസക്ക്  ഉദ്ഘാടനം ചെയ്തു.  ആദ്യത്തെ വീടിന്റെ ഗുണഭോക്താവായ സുമ ഗിരീഷിന് വീട്ടിന്റെ താക്കോൽ കൈമാറിക്കൊണ്ടാണ് അദ്ദേഹം ഈ പുണ്യകർമ്മ ഉദ്ഘാടനം ചെയ്തത്. നാല് മാസം കൊണ്ട് നാല്പത് വീടുകൾ എന്തുകൊണ്ടും ആശ്ചര്യവും, അഭിമാനകരമാവുണന്നും പറഞ്ഞു. ഇതിനായി പ്രയത്നിച്ച  ഫോമായുടെ ഭാരവാഹികളെയും അമേരിക്കൻ മലയാളികളെയും  അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു .  കേരളത്തിലെ വികസന പദ്ധതികളുടെ  വാതായനങ്ങൾ "കിഫ്‌ബി" വഴി തുറന്നിടുകയാണ്,  പ്രവാസി മലയാളികൾക്കും ഇതിൽ  നേരിട്ട് പങ്കെടുക്കുവാൻ അവസരം സൃഷ്ടിച്ചുകൊണ്ടാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് അദ്ദേഹം എടുത്തു പറഞ്ഞു.  
 
ഫോമാ കേരള കൺവൻഷൻ ചെയർമാൻ സജി ഏബ്രഹാം, വൈസ് പ്രസിഡന്റ്  വിൻസന്റ് ബോസ് മാത്യു, ജോയിന്റ് സെക്രെട്ടറി സാജു ജോസഫ്,  ജോയിന്റ് ട്രെഷറാർ  ജയിന്‍ കണ്ണച്ചാന്‍ പറമ്പില്‍, ചെയർമാൻ അനിയൻ ജോർജ്,  പ്രൊജക്റ്റ് കോർഡിനേറ്ററായ ജോസഫ് ഔസോ, അഡ്വൈസറായ ജോണ്‍ ടൈറ്റസ്, കോര്‍ഡിനേറ്ററന്മാരായ നോയല്‍ മാത്യു, ബിജു തോണിക്കടവില്‍, ഉണ്ണി കൃഷ്ണന്‍, പദ്ധതിയുടെ കേരള കോര്‍ഡിനേറ്റര്‍ അനില്‍ ഉഴത്തില്‍, സനല്‍ കുമാര്‍, 'തണല്‍' പ്രവര്‍ത്തകര്‍, ഫോമായുടെ നാഷണൽ കമ്മറ്റിയംഗങ്ങൾ, മുൻ ഭാരവാഹികൾ, നേതാക്കൾ,  എം എൽ എ മാർ, തദ്ദേശജനപ്രധിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു. ഫോമാ നാഷണൽ കമ്മറ്റി യംഗങ്ങളായ  ഡോക്ടർ സിന്ധു പിള്ള, ഏഞ്ചല ഗൊറാഫി എന്നിവർ ഈ പരിപാടിയുടെ എം. സികളായിരുന്നു. 
 
ഫോമായുടെ വില്ലേജ് പദ്ധതിയും കേരള കൺവൻഷനും വിജയിപ്പിക്കുവാൻ എന്നും ഫോമായോടൊപ്പം  കൂടെ നിന്ന സ്പോൺസറന്മാരെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. തിരുവല്ല കടപ്ര നിവാസികൾക്ക്‌ ഇത് ഒരു ഉത്സവമായിരുന്നു. സ്വപ്നങ്ങൾ പൂവണിയുന്ന സായാഹ്നം. വീടുകളുടെ താക്കോൽ സ്വീകരിച്ചശേഷം അവരുടെ വാക്കുകളിൽ നിന്നും അത് വളരെ വ്യക്തമായിരുന്നു.  വിശദമായ കൂടുതൽ വാർത്തകൾ പുറകാലെ...

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.