You are Here : Home / USA News

ഫ്‌ലവേഴ്‌സ് ടിവി ഡാളസ് മെഗാഷോ ടിക്കറ്റ് വില്പന കിക്കോഫ് വന്‍ വിജയം

Text Size  

Story Dated: Friday, May 31, 2019 12:13 hrs UTC

ജീമോന്‍ റാന്നി
 
ഗാര്‍ലന്‍ഡ്: ഫ്‌ലവേഴ്‌സ് ടിവി യുടെ രണ്ടാം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച്  ഡാലസില്‍ നടത്തപ്പെടുന്ന മെഗാഷോ ടിക്കറ്റ് വില്പന കിക്കോഫ് മീറ്റിംഗ് മെസ്‌കീറ്റു പബ്ലിക്  ലൈബ്രറിയില്‍ മെയ്  ഇരുപത്തിയഞ്ചു ശനിയാഴ്ച വൈകീട്ട്  നടത്തപ്പെട്ടു . ഇന്ത്യ പ്രസ് ഓഫ് നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ പ്രസിഡന്റും ഫ്‌ലവേഴ്‌സ് ടിവി യുഎസ് എ ഡിറക്ടറുമായ  ടി സി ചാക്കോ സദസ്സിനെ സ്വാഗതം ചെയ്തു, നാളിതുവരെ ഫ്‌ലവേഴ്‌സ് ടിവിയോട് കാണിച്ച സഹകരണത്തിന് നന്ദി പറയുകയും ആഗസ്റ്റ് പതിനെട്ടിന് വേണുഗോപാലും സംഘവും നയിക്കുന്ന സംഗീത,നൃത്ത, ഹാസ്യ പരിപാടികള്‍ക്ക് ഏവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഫ്‌ളവേഴ്‌സ് ടിവിയുടെ ഈ സെക്കന്‍ഡ് ആനിവേഴ്‌സറി ഷോയുടെ മെഗാ സ്‌പോണ്‍സര്‍  സ്‌പൈസ് മാര്‍ട്ട് ഇന്ത്യന്‍ ഗ്രോസറീസ് ആന്‍ഡ് കേറ്ററിങ് സ്ഥാപനത്തിന്റെ ഉടമ വിനോദ് ജോര്‍ജിനെ ഫ്‌ലവേഴ്‌സ് ടിവി യു.എസ്.എയുടെ റീജണല്‍ മാനേജര്‍ വില്‍സണ്‍ തരകന്‍ സദസ്സിനു പരിചയപ്പെടുത്തുകയും സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റുവാങ്ങുകയും ചെയ്തു. ഫ്‌ളവേഴ്‌സ് ടിവിയുടെ മെഗാ സ്‌പോണ്‍സര്‍ ആകുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷം വിനോദ് ജോര്‍ജ് സദസ്സിനെ അറിയിച്ചു . ഈ ഷോയുടെ മറ്റൊരു സ്‌പോണ്‍സര്‍  സ്‌പെക്ട്രം ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ സിഇഒ  ഷിജു എബ്രഹാമില്‍ നിന്നുളള പോണ്‍സര്‍ഷിപ്പ് ടി സി ചാക്കോ ഏറ്റുവാങ്ങി. 
 
സദസ്സില്‍ ഡാലസിലെ വിവിധ സാംസ്‌കാരിക സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു  ഈ പരിപാടിക്ക് എല്ലാവിധ പിന്തുണയും സഹകരണവും  വാഗ്ധാനം ചെയ്തു. ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് അമേരിക്കയെ പ്രധിനിധികരിച്ചു  അമേരിക്കയിലെ പ്രശസ്ത മാധ്യമ  പ്രവര്‍ത്തകന്‍  പി പി ചെറിയാന്‍ ആശംസകള്‍ അറിയിച്ചു .മെഗാഷോ  എന്തുകൊണ്ടും വളരെ നല്ല ഒരു പ്രോഗ്രാം ആയിരിക്കുമെന്നും ഇതിന്റെ  വിജയത്തിനായി പ്രവര്‍ത്തിക്കുന്നവര്‍  ഈ രംഗത്ത്   വളരെ കഴിവുള്ളവരും പ്രവര്‍ത്തന പാരമ്പര്യമുള്ളവരു മാണെന്നു അഭിപ്രായപ്പെടും ചെയ്തു .
 
വേള്‍ഡ് മലയാളി കൗണ്‍സില്‍ യു.എസ്.എ പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റ് ഡോക്ടര്‍.ഷിബു സാമുവല്‍ വേള്‍ഡ് മലയാളി കൗണ്‍സിലിനെ പ്രതിനിധീകരിച്ചും ഗാര്‍ലന്‍ഡ് സിറ്റിയെ പ്രതിനിധീകരിച്ചും ഈ പരിപാടിയില്‍ പങ്കെടുക്കുകയും എല്ലാവിധ ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഫ്‌ലവേഴ്‌സ് ടിവി ചുരുങ്ങിയ സമയം കൊണ്ട് ജനങ്ങളുടെ ഇഷ്ട ചാനല്‍ ആയി മാറിയെന്നും അറിയിച്ചു. ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ജോയിന്‍ സെക്രട്ടറി ജോജി അലക്‌സാണ്ടര്‍ ഫ്‌ലവേഴ്‌സ് ടിവിക്ക് എല്ലാവിധ ആശംസകള്‍ അറിയിക്കുകയും,നടക്കാന്‍ പോകുന്ന വേണുഗോപാല്‍ ഷോ ഏറ്റവും മികവുറ്റ ഒരു പ്രോഗ്രാം ആയിരിക്കുമെന്നും സദസ്സിനെ അറിയിക്കുകയുണ്ടായി.
 
ഡാളസിലെ സാമൂഹികപ്രവര്‍ത്തകനും ബിസിനസുകാരനുമായ ജോ സാമുവല്‍ ഫ്‌ലവേഴ്‌സ് ടിവിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ഈ പ്രോഗ്രാമിന് എല്ലാവിധ പിന്തുണയും അറിയിക്കുകയുണ്ടായി.കോപ്പല്‍ സെന്റ് അല്‍ഫോന്‍സ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് 18 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന ഈ പരിപാടിയെ കുറിച്ച് ജനങ്ങളില്‍ നിന്നും വളരെ നല്ല ഒരു പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്ന് ഈ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന ഡയറക്ടര്‍ ടി.സി.ചാക്കോ, റീജനല്‍ മാനേജര്‍ വില്‍സണ്‍ തരകന്‍, രവികുമാര്‍ എടത്വ,ഇന്‍ഡോ അമേരിക്കന്‍  പ്രസ് ക്ലബ് ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ്   മീന നിബു, ജോസിലി എബ്രഹാം, ബീന തരകന്‍, ഐറിന്‍ ജിപ്‌സണ്‍ എന്നിവര്‍ അറിയിച്ചു.
 
 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു സഖറിയാ: 8476306462,  ടി.സി.ചാക്കോ 2146827672,വില്‍സണ്‍ തരകന്‍ 9728418924, രവികുമാര്‍ എടത്വ4695566598, മീന നിബു 2149067410,ജോസിലി എബ്രഹാം 4693459723,ഐറിന്‍ കല്ലൂര്‍ 4694636098,സിജോ വടക്കന്‍ 5127402262.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.