You are Here : Home / USA News

കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ പുസ്തക പ്രകാശനം - പ്രബന്ധാവതരണം - കഥാപാരായണം

Text Size  

Story Dated: Friday, May 31, 2019 11:53 hrs UTC

എ.സി. ജോര്‍ജ്ജ്
 
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും വായനക്കാരുടേയും മലയാള ഭാഷാസ്‌നേഹികളുടേയും സംയുക്തസംഘടനയായ കേരളാറൈറ്റേഴ്‌സ്‌ഫോറത്തിന്റെമെയ്മാസത്തെ സമ്മേളനം മെയ് 26-ാം തീയതിവൈകുന്നേരം ഹ്യൂസ്റ്റനിലെസ്റ്റാഫോര്‍ഡിലുള്ള കേരളാ കിച്ചന്‍ റസ്റ്റോറന്റ്ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ്‌ഡോ. സണ്ണിഎഴുമറ്റൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഇപ്രാവശ്യത്തെ യോഗത്തില്‍ ഒരു പ്രത്യേകത രണ്ടു പുസ്തകങ്ങളുടെ പ്രകാശനമായിരുന്നു. മാത്യു നെല്ലിക്കുന്ന് പബ്ലിഷിംഗ്‌കോ-ഓര്‍ഡിനേറ്ററായിതയ്യാറാക്കിയറൈറ്റേഴ്‌സ്‌ഫോറത്തിന്റെതന്നെ ഭാഷാസാഹിത്യരചനകള്‍ കോര്‍ത്തിണക്കിയ “”പൂന്തോട്ടത്തില്‍ ഒരു പിടി പൂക്കള്‍” എന്ന പുസ്തകവും, ജോണ്‍ മാത്യുവിന്റെ “”നിറമണിയും നിമിഷങ്ങള്‍”- ഭാഗം 3 എന്ന പുസ്തകവുമായിരുന്നു അവ. മാത്യു നെല്ലിക്കുന്നും, ജോണ്‍ മാത്യുവുംപ്രകാശനം ചെയ്ത പുസ്തകങ്ങളെപ്പറ്റിലഘുവിവരണങ്ങള്‍ നല്‍കി. തുടര്‍ന്ന് ഭാഷാ സാഹിത്യസമ്മേളനമാരംഭിച്ചു. എ.സി. ജോര്‍ജ്ജ്‌മോഡറേറ്ററായിപ്രവര്‍ത്തിച്ചു. 
    
മനുഷ്യമനസ്സുകളെഞെട്ടിപ്പിക്കുന്ന അക്രമങ്ങളുംകൊലപാതകങ്ങളും ദിനംപ്രതിവാര്‍ത്തകളില്‍ നിറയുമ്പോള്‍ മനുഷ്യന്‍് എവിടെ, മനുഷ്യത്വംഎവിടെ, ധാര്‍മ്മികത എവിടെ എന്ന ചോദ്യങ്ങള്‍ നമ്മള്‍ സ്വയംചോദിക്കണമെന്ന മുഖവുരയോടെയാണ് മുന്‍ സി.ബി.ഐ. ഉദ്യോഗസ്ഥന്‍കൂടിയായിരുന്ന ജോസഫ് പൊന്നോലി “”മനുഷ്യനെ തേടി’’ എന്ന ശീര്‍ഷകത്തില്‍പ്രബന്ധംഅവതരിപ്പിച്ചത്. സാങ്കേതികവിദ്യയുടെ പുരോഗതിയിലും മനുഷ്യന്‍ അധഃപതിക്കുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധങ്ങള്‍, ചേരിപ്പോരുകള്‍, മനുഷ്യാവകാശലംഘനങ്ങള്‍, ജാതിമതവിശ്വാസരാഷ്ട്രീയത്തിന്റെ പേരില്‍വിവേചനം, വെറുപ്പ്, തീവ്രവാദം, അക്രമം, കൊലപാതകങ്ങള്‍, ആണ്‍ പെണ്‍ ലൈംഗികചൂഷണങ്ങള്‍, പീഡനങ്ങള്‍ എല്ലാംഇന്നുസര്‍വ്വസാധാരണമാണ്. ഇതിനെല്ലാംഎന്താണ് പരിഹാരം? മാനുഷികമൂല്യങ്ങള്‍തിരികെവരണം. ധര്‍മ്മവും നീതിയും, ആത്മനിയന്ത്രണവുംഓരോവ്യക്തിയും പ്രായോഗികതലത്തില്‍അവലംബിക്കണം. എന്നാല്‍മാത്രമെ മനുഷ്യവര്‍ക്ഷത്തിനു സുസ്ഥിരത കൈവരിക്കുവാന്‍ സാധിക്കുകയുള്ളു. ശരിയായ ഒരു മനുഷ്യനെ,അനേകം നല്ല മനുഷ്യരെ കണ്ടെത്താന്‍ സാധിക്കുകയുള്ളു എന്ന സന്ദേശത്തോടെഅദ്ദേഹം പ്രബന്ധമവസാനിപ്പിച്ചു. 
 
തുടര്‍ന്ന് പ്രസിദ്ധ ഗ്രന്ഥകാരനായ ജോണ്‍ മാത്യു “”മണിമുഴക്കങ്ങള്‍’’ എന്ന തന്റെചെറുകഥവായിച്ചു. പള്ളിമണികേട്ട് നാട്ടിന്‍പുറത്തെ പഴമക്കാരിയായ ഒരു വല്ല്യമ്മ “”കുഞ്ഞാണ്ടമ്മ’’യുടെ പള്ളിക്കകത്തേക്കുള്ള പ്രവേശനത്തോടെകഥയുടെഇതള്‍വിരിയുകയായി. പള്ളിയുടെഅള്‍ത്താരതീര്‍ത്തുകൊടുത്ത ആ നാട്ടിന്‍പുറത്തെ രാജശില്പി നീലകണ്ഠനാശാരിയുടെ മനോഹരമാ യകലാകരവിരുതിനെപ്പറ്റി കഥാനായികഒരിക്കല്‍ക്കൂടിചിന്തിച്ചുപോയി. തിരുകര്‍മ്മങ്ങള്‍ക്കിടയില്‍ പുള്‍പിറ്റില്‍കയറി വൈദീകന്‍ അറുബോറന്‍ നീണ്ടണ്ടളന്‍തിരുപ്രസംഗം വച്ചുകാച്ചുമ്പോഴും തനി നാടന്‍ രീതിയില്‍ചട്ടയുംമുണ്ടുംകുണുക്കുംധരിച്ചെത്തിയ കുഞ്ഞാണ്ടമ്മയെ വൈദീകന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ദേവാലയത്തില്‍ നിന്നിറങ്ങിവീട്ടിലോട്ടു നടക്കുമ്പോള്‍ തന്റെ പഴയകാല അനുഭവങ്ങളേയുംചിന്തകളേയുംതാലോലിച്ചുകൊണ്ടിരുന്നു. ഒപ്പം നാടിനും നാട്ടാര്‍ക്കും വന്ന മാറ്റങ്ങള്‍കഥാപാത്രത്തിലൂടെ കഥാകൃത്ത് അവതരിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ദ്യശ്യമായകൊച്ചുമക്കളുടെ പുതിയ ഭാഷാസംസാരങ്ങളും, ഭക്ഷണരീതികളും പെരുമാറ്റങ്ങളും തലമുറക്കാര്‍ തമ്മിലുള്ള വിടവുംവ്യക്തമാക്കിക്കൊണ്ടാണ്കഥാഗതി.
 
പ്രബന്ധവുംകഥയുംവിശകലനം ചെയ്തും, അപഗ്രഥിച്ചും നിരൂപണം നടത്തിയും ചര്‍ച്ചാസമ്മേളനത്തില്‍സന്നിഹിതരായഡോ. സണ്ണിഎഴുമറ്റൂര്‍, റവ. ഡോ. റോയിവര്‍ഗീസ്, മേരികുരവക്കല്‍, മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, എ.സി. ജോര്‍ജ്ജ്, ജോസഫ് പൊന്നോലി, മാത്യുമത്തായി, സുരേന്ദ്രന്‍ പട്ടേല്‍, ഗ്രേസി നെല്ലിക്കുന്ന്, കുര്യന്‍ മ്യാലില്‍, ബോബിമാത്യു, ഈശോജേക്കബ്, റോഷന്‍ ജേക്കബ്, ജോസഫ്തച്ചാറ, സലീംഅറക്കല്‍, ബാബുകുരവക്കല്‍, ജോണ്‍ തൊമ്മന്‍, ടോം വിരിപ്പന്‍തുടങ്ങിയവര്‍വളരെസജീവമായി പങ്കെടുത്തുസംസാരിച്ചു. കേരളാറൈറ്റേഴ്‌സ്‌ഫോറത്തിന്റെഅടുത്ത സമ്മേളനം ജൂണ്‍ 22-ാം തീയതിശനിയാഴ്ചവൈകുന്നേരം 3 മണിക്ക്അനേകംകവിതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളഒരുകാവ്യോത്സവമായിരിക്കുമെന്ന്‌സംഘാടകര്‍അറിയിച്ചു. ഗ്രെയിറ്റര്‍ഹ്യൂസ്റ്റനിലെസാഹിത്യ പ്രതിഭകള്‍ക്കു പുറമെഡാലസ്, ഒക്കല്‍ഹോമ, ഓസ്റ്റിന്‍ മേഖലകളില്‍ നിന്നുള്ളകവികളുംസാഹിത്യകാരന്മാരും കാവ്യോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന വിവരംകേരളാറൈറ്റേഴ്‌സ്‌ഫോറം ഭാരവാഹികള്‍അറിയിച്ചു.  
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.