You are Here : Home / USA News

കെ എച്ച് എന്‍ എ: ഫിലാഡല്‍ഫിയയില്‍ ഒത്തൊരുമയുടെ ശുഭാരംഭം

Text Size  

Story Dated: Wednesday, May 29, 2019 12:00 hrs UTC

ഫിലാഡല്‍ഫിയ: കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ  ഹൈന്ദവസംഗമത്തിന്റെ പെന്‍സില്‍വാനിയയിലെ ശുഭാരംഭം ഫിലാഡല്‍ഫിയയില്‍ ഗംഭീരമായി നടന്നു.   കെ എച്ച് എന്‍ എ ദേശീയ ഭാരവാഹികള്‍, കണ്‍വെന്‍ഷന്‍  സാരഥികള്‍,  പ്രമുഖ ഹൈന്ദവസംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിവര്‍ക്കൊപ്പം നിരവധി മലയാളി കുടുംബങ്ങളും ഒത്തു ചേര്‍ന്നു.
ചിന്മയ മിഷനിലെ സ്വാമി സിദ്ധാനന്ദ ഭദ്രദീപം കൊളുത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.  അഭിമാനിക്കാവുന്ന നമ്മുടെ സംസ്‌ക്കാരത്തിന്റെ സംരക്ഷണത്തിന് അത്് തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകര്‍ന്ന് നല്‍കേണ്ടത് ആവശ്യമാണ്.  ഹൈന്ദവസംഗമങ്ങള്‍ അതിന് മികച്ച വേദികളാണ്. സ്വാമി പറഞ്ഞു.
 ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സുധ കര്‍ത്ത എല്ലാവരെയും പരിചയപ്പെടുത്തി സ്വാഗതം ചെയ്തു. വനിത ഫോറം ചെയര്‍ സിനു നായര്‍ പരിപാടികള്‍ നിയന്ത്രിച്ചു. അമേരിക്കയില്‍ വസിക്കുന്ന മലയാളി ഹിന്ദുക്കളുടെ ശക്തിയുടേയും ഐക്യത്തിന്റേയും പൊതുവേദിയാകും കെ എച്ച് എന്‍ എ കണ്‍വന്‍ഷനെന്ന്്് അധ്യക്ഷ ഡോ. രേഖാ മേനോന്‍ പറഞ്ഞു.
 ദേശീയ കണ്‍വന്‍ഷന്‍ വേദിയില്‍ സ്ഥാപിക്കാനുള്ള സ്ഥാപകാചാര്യന്‍ സ്വാമി സത്യാനന്ദ സരസ്വതിയുടെ ചിത്രം ശ്രീരാമ ദാസ മിഷന്‍ ശുഭാരംഭവേദിയില്‍ കൈമാറി. സ്വാമി സത്യാനന്ദ സരസ്വതിയുടെ ഭക്തനും കെ എച്ച് എന്‍ എ കെട്ടിപ്പടുക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചയാളുമായ വിശ്വനാഥന്‍ പിള്ളയാണ് വര്‍ണ്ണചിത്രം ഡോ. രേഖ മേനോന് കൈമാറിയത്്. കണ്‍വെന്‍ഷന്റെയും കെ എച്ച് എന്‍ എ യുടെയും വിജയത്തിനും ഉന്നമനത്തിനും വേണ്ടി അഹോരാത്രം പ്രയത്‌നിക്കുന്ന എല്ലാവര്‍ക്കും സ്ഥാപകാചാര്യന്റെ ഓര്‍മ്മകള്‍ പ്രചോദനമായിരിക്കുമെന്നും,  കണ്‍വന്‍ഷന് എല്ലാവിധ അനുഗ്രഹാശിസ്സുകളും നേരുന്നുവെന്നും ശ്രീരാമ ദാസ മിഷന്‍ അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി സന്ദേശത്തില്‍ അറിയിച്ചു. ചിത്രം തയ്യാറാക്കി നല്‍കിയ വിശ്വനാഥപിള്ളയെ ,ഡോ.രേഖാ നോനോന്‍ അഭിനന്ദിച്ചു
 
പ്രവാസി ഗ്രന്ഥകര്‍ത്താവായ അശോകന്‍ വേങ്ങശ്ശേരി , Sree Narayana Guru: A Perfect Union of Buddha and Sankara - A Comprehensive Biography എന്ന സ്വന്തം പുസ്തകത്തിന്റെ പ്രതി ഡോ. രേഖ മേനോന് സമ്മാനിച്ചു. സാമൂഹ്യപരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായ ശ്രീ നാരായണ ഗുരുവിന്റെ ജീവിതവും, പ്രബോധനങ്ങളും, തത്വദര്‍ശനങ്ങളും വിശദീകരിക്കുന്ന പുസ്തകമാണിത്. 
 
 
കെ എച്ച് എന്‍ എ സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, ട്രഷറര്‍ വിനോദ് കെആര്‍കെ, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സുധ കര്‍ത്ത, മുന്‍ അധ്യക്ഷന്‍ എം ജി മേനോന്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ രവി കുമാര്‍, രജിസ്‌ട്രേഷന്‍ കോ-ചെയര്‍ രതി മേനോന്‍, കള്‍ച്ചറല്‍ ചെയര്‍ ചിത്രാ മേനോന്‍, വനിത ഫോറം ചെയര്‍ സിനു നായര്‍, നായര്‍ സൊസൈറ്റി ഓഫ് ഡെലാവെയര്‍ വാലി സെക്രട്ടറി അജിത് നായര്‍, എന്‍ എസ് എസ് പെന്‍സില്‍വാനിയ പ്രസിഡന്റ് സുരേഷ് നായര്‍, എസ് എന്‍ ഡി പി ഫിലാഡല്‍ഫിയ പ്രസിഡന്റ് പി കെ സോമരാജന്‍, ശ്രീനാരായണ അസ്സോസിയേഷന്‍ ഫിലാഡല്‍ഫിയ വൈസ് പ്രസിഡന്റ് സദാശിവന്‍ സുകുമാരന്‍, നായര്‍ സൊസൈറ്റി ഓഫ് ഡെലാവെയര്‍ വാലി മുന്‍ പ്രസിഡന്റ് വിശ്വനാഥന്‍ പിള്ള, ശ്രീ നാരായണ അസ്സോസിയേഷന്‍ മുന്‍ സെക്രട്ടറി മുരളി കൃഷ്ണന്‍, ലിങ്കണ്‍ യൂണിവേഴ്സിറ്റിയിലെ ദിവ്യ നായര്‍ എന്നിവര്‍ സംസാരിച്ചു. 
പത്താമത് ദ്വൈ വാര്‍ഷിക ഹൈന്ദവസംഗമം ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ ന്യൂ ജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ്  നടക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.