You are Here : Home / USA News

ഏലിയാമ്മ കോരത് (88) ഫ്‌ളോറിഡയില്‍ നിര്യാതയായി

Text Size  

Story Dated: Wednesday, May 29, 2019 11:57 hrs UTC

സജി കരിമ്പന്നൂര്‍
 
താമ്പാ: കോലഞ്ചേരി പട്ടിമറ്റം പാലിയത്ത് കോരത് വര്‍ക്കിയുടെ ഭാര്യ ഏലിയാമ്മ കോരത് (88) ഫ്‌ളോറിഡയിലെ താമ്പായില്‍ നിര്യാതയായി. കേരളത്തില്‍ നിരവധി കാലം അധ്യാപികയായി സേവനം അനുഷ്ഠിച്ചശേഷം കാല്‍ നൂറ്റാണ്ടിലധികമായി അമേരിക്കയില്‍ താമസിച്ചുവരിയായിരുന്നു. 
 
ഫൊക്കാനയുടെ മുതിര്‍ന്ന നേതാവും മുന്‍ പ്രസിഡന്റുമായ കമാന്‍ഡര്‍ ജോര്‍ജ് കോരത്, മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ മുന്‍ പ്രസിഡന്റ് പീറ്റര്‍ കോരത്, ശൈനോ വര്‍ഗീസ്, സാജന്‍ കോരത്, ചാള്‍സ് കോരത് എന്നിവര്‍ മക്കളാണ്. 
 
ദീനാമ്മ ജോര്‍ജ്, ജസി പീറ്റര്‍, പത്രോസ് വര്‍ക്കി, മിനി സാജന്‍, ജയമോള്‍ ചാള്‍സ് എന്നിവര്‍ മരുമക്കളും, പത്ത് കൊച്ചുമക്കളും, മൂന്നു ചെറുമക്കളുമുണ്ട്. 
 
ആഴമുള്ള പ്രാര്‍ത്ഥനയും, സഹജീവികളോട് കരുണയും, അതിഥി സത്കാരവും കൈമുതലായുള്ള ടീച്ചറിന്റെ സഹോദരന്‍ ദിവംഗതനായ ഇച്ചിക്കോട്ടില്‍ സഖറിയാ കോര്‍ എപ്പിസ്‌കോപ്പ കത്തനാരാണ്. 
 
പരേതയുടെ ഭാര്‍ത്താവ് കോരത് വര്‍ക്കി മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ തുടക്കക്കാരില്‍ ഒരാളും മുന്‍ പ്രസിഡന്റും കൂടിയാണ്. 
 
പൊതുദര്‍ശനം: മെയ് 30-നു വ്യാഴാഴ്ച വൈകിട്ട് 6.30 മുതല്‍ 9 വരെ മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ ദേവാലയത്തില്‍ (12001 North 58th Street, Tampa, Florida 33 167).
 
സംസ്കാര ശുശ്രൂഷകള്‍ മെയ് 31-നു വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ചു അഭിവന്ദ്യ പിതാക്കന്മാരുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തും. 
 
അടക്കശുശ്രൂഷകള്‍ സണ്‍സെറ്റ് ഫ്യൂണറല്‍ ഹോം ആന്‍ഡ് മെമ്മറി ഗാര്‍ഡന്‍സില്‍ (Sunset Funeral Home & Memory Gardens 11005 N US301, Thonotosassa, FL 33592).
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: കമാന്‍ഡര്‍ ജോര്‍ജ് കോരത് (813 453 0123), സാജന്‍ കോരത് (813 992 1216), സജി കരിമ്പന്നൂര്‍ (813 401 4178). 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.