You are Here : Home / USA News

സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെ

Text Size  

Story Dated: Monday, April 29, 2019 03:32 hrs UTC

മാര്‍ട്ടിന്‍ വിലങ്ങോലില്‍
 
ഹൂസ്റ്റണ്‍:  സെന്റ് ജോസഫ് ഫൊറോനായുടെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണില്‍ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ   റഗുലര്‍ രജിസ്‌ട്രേഷന്റെ തീയതി ഏപ്രില്‍ 30 നു അവസാനിക്കുമെന്ന് കണ്‍വന്‍ഷന്‍ കമ്മറ്റി അറിയിച്ചു.  ഓണ്‍ലൈനില്‍ ( വെബ്‌സൈറ്റ് : https://smnchouston.org/) രജിസ്റ്റര്‍ ചെയ്യുവാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
 
2018 സെപ്റ്റംബര്‍ ആദ്യവാരം മാര്‍ ജോയ് ആലപ്പാട്ട് ഹൂസ്റ്റണില്‍ തുടക്കം കുറിച്ച രജിസ്‌ടേഷന്‍ കിക്കോഫ്, രൂപതയിലെ   മറ്റു ഫൊറോനകളിലും ഇടവകകളിലും ഇതിനോടകം പൂര്‍ത്തിയാക്കി.  കണ്‍വന്‍ഷന്‍ കണ്‍വീനര്‍  ഫാ. കുര്യന്‍ നെടുവേലിചാലുങ്കലിന്റെയും   കണ്‍വന്‍ഷന്‍ ചെയര്‍മാന്‍  അലക്‌സ് കുടക്കച്ചിറയുടെയും  നേതൃത്വത്തില്‍   അമേരിക്കയിലുടെ നീളം ഇടവകകളിലും കിക്കോഫുകള്‍ സംഘടിപ്പിക്കുന്നതില്‍ എക്‌സിക്യു്ട്ടീവ്  കമ്മറ്റി വിജയിച്ചു. ഓഗസ്റ്റ്   ഒന്ന് മുതല്‍ നാലുവരെയാണ് കണ്‍വന്‍ഷന്‍.
 
നാല് ദിവസത്തെ കണ്‍വന്‍ഷന്‍ പങ്കെടുക്കുവാന്‍ ഭക്ഷണവും താമസവുമുള്‍പ്പെടെയുള്ള ഫാമിലി രജിസ്‌ടേഷന്‍ റഗുലര്‍ നിരക്ക് 1500 ഡോളറാണ്. മികച്ച സൗകര്യമുള്ള ഹില്‍ട്ടണ്‍ അമേരിക്കാസ്  ഹോട്ടലാണ് കണ്‍വന്‍ഷന്‍ വേദി.  നാലായിരം പേര്‍ക്കായി പരിമിതപ്പെടുന്ന കണ്‍വന്‍ഷന്റെ  റഗുലര്‍ നിരക്കാണ്  ഏപ്രില്‍ 30 നു സമാപിക്കുന്നത്. 
 
ആയിരത്തോളം  ഫാമിലി രജിസ്‌ടേഷനുകള്‍ ഇതിനോടകം ലഭിച്ചതായി നാഷണല്‍  രജിസ്‌ടേഷന്‍  ചെയര്‍ സുനില്‍ കുര്യന്‍  പറഞ്ഞു . ആയിരത്തില്‍ പരം  യുവജനങ്ങള്‍   ഇതിനോടകം കണ്‍വന്‍ഷനു രജിസ്റ്റര്‍ ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.