മാര്ട്ടിന് വിലങ്ങോലില്‍
ഡാലസ്: ടെക്സാസിലെ പ്രമുഖ മലയാളി സോക്കര്‍ ക്ലബായ ഫുട്ബോള്‍ ക്ലബ് ഓഫ് കാരള്‍ട്ടന്റെ (എഫ്സിസി ആഭിമുഖ്യത്തില്‍ നടക്കുന്ന ആനുവല്‍ ടെക്സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റിനു ഇന്ന് തുടക്കം.
മുന്‍ കേരള താരം ലേണല്‍ തോമസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
ഏപ്രില്‍ 26 , 27 തീയതികളില്‍ ദി കോളനി ടാര്‍ണര്‍ സോക്കര്‍ കോംപ്ലക്സിലാണ് (5900 Turner St The Colony, TX 75056) മത്സരങ്ങള്‍. ഫൈനല്‍ ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഫ്ളഡ് ലൈറ്റില്‍ നടക്കും.
ന്യൂ യോര്‍ക്ക്സ്, , ഒക്ലഹോമ, ഹൂസ്റ്റണ്‍ , ഓസ്റ്റില്‍, ഡാളസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി ഒന്‍പതു ടീമുകള്‍ ഇത്തവണ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. എഫ്സിസി പ്രസിഡണ്ട് മഞ്ചേഷ് ചാക്കോയോയുടെ നേതൃത്വത്തില്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഷിനു പുന്നൂസ് എക്സ്പ്രസ് ഫാര്‍മസി കരോള്‍ട്ടന്‍ (ഗ്രാന്‍ഡ് സ്പോണ്സര്), സ്പൈസ് വാലി ഏഷ്യന്‍ ഫുഡ് മാര്‍ട്ട് , സിബി സെബാസ്റ്റ്യന്‍ ക്രിസ്റ്റല്‍ റൂഫിങ് കണ്‍സ്ട്രക്ഷന്‍ എന്നിവര്‍ ടൂര്‍ണമെന്റ് (ഗ്രാന്‍ഡ് സ്പോണ്സര്)) എന്നിവര്‍ സ്പോണ്‍സേഴ്സ് ആണ് . കായികപ്രേമികളെ വേദിയിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മഞ്ചേഷ് ചാക്കോ 469 258 8688 , മാത്യു മാത്യൂസ് (സാബു ) 214 460 8058 , ഗ്രെഗ് വാഴച്ചിറ 469 363 4734 (ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റേഴ്സ്)
Comments