You are Here : Home / USA News

ന്യൂയോര്‍ക്കില്‍ കാണാതായ വിദ്യാര്‍ത്ഥി കെട്ടിടങ്ങള്‍ക്കിടെ തിരുകിവച്ച നിലയില്‍

Text Size  

Story Dated: Thursday, November 07, 2013 06:16 hrs UTC

ന്യൂയോര്‍ക്ക്‌ : സഹപാഠിയെ കണാനില്ലെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന്‌ അന്വേഷിച്ച ക്യാമ്പസ്‌ പോലീസ്‌ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്‌ ന്യൂയോര്‍ക്ക്‌ നഗരത്തിലെ രണ്ടു കെട്ടിടങ്ങള്‍ക്കിടയില്‍ തിരുകി വെച്ച നിലയില്‍. ആഷര്‍ വോങ്‌ടോ എന്ന 19 കാരനായ പ്ലസ്‌ ടു വിദ്യാര്‍ത്ഥിയാണ്‌ ഇത്തരത്തില്‍ അപകടം പിണഞ്ഞത്‌. കെണിയിലകപ്പെട്ട്‌ രണ്ടു ദിവസം കഴിഞ്ഞാണ്‌ വിദ്യാര്‍ത്ഥി സ്വതന്ത്രനാക്കപ്പെടുന്നത്‌.

ലോവര്‍ മാന്‍ഹാട്ടനിലെ 5 സ്റ്റോറി പാര്‍ക്കിംഗ്‌ ഏരിയക്കും 17 സ്റ്റോറി ഡോര്‍മിറ്ററി കെട്ടിടത്തിനും ഇടയിലായിരുന്നു ഇവനെ കയറ്റി വെച്ചിരുന്നത്‌. ഈ രണ്ടു കെട്ടിടങ്ങള്‍ക്കുമിടയില്‍ 18 ഇഞ്ച്‌ ഒഴിവ്‌ മാത്രമാണുള്ളത്‌. ഈ കുട്ടിയെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇത്‌ എങ്ങനെ സംഭവിച്ചു എന്ന്‌ മനസിലാകുന്നില്ല എന്നാണ്‌ ബന്ധപ്പെട്ടവര്‍ പറയുന്നത്‌. അവന്‍ ആ അവസ്ഥയില്‍ അവിടെ കിടക്കാന്‍ തുടങ്ങിയിട്ട്‌ എത്ര സമയമായെന്നും ആര്‍ക്കും അറിവില്ല. നൈജീരിയയിലാണ്‌ ആഷര്‍ വോങ്‌ടോ യുടെ വീട്‌. ശനിയാഴ്‌ച സുഹൃത്തുക്കളാണ്‌ ഇവനെ കാണാനില്ല എന്ന്‌ പരാതിപ്പെട്ടത്‌. ആഷറിന്റെ ഇലക്‌ട്രോണിക്‌ ഐഡന്റിറ്റി കാര്‍ഡ്‌ പിന്തുടര്‍ന്നെത്തിയ ക്യാമ്പസ്‌ പോലീസാണ്‌ ഈ രണ്ടു ചുവരുകള്‍ക്കിടയില്‍ നിന്നും ആഷറിനെ പുറത്തെടുത്തത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.