You are Here : Home / USA News

ഷെറിഫിനെ കൊലപ്പെടുത്തിയ പ്രതി പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, April 16, 2019 05:27 hrs UTC

വാഷിങ്ടണ്‍: സൗത്ത് വെസ്റ്റ് വാഷിങ്ടണ്‍ ഷെറിഫ് ഡപ്യൂട്ടി ഏപ്രില്‍ 13 ശനിയാഴ്ച വൈകിട്ട് വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ആള്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഏപ്രില്‍ 14 നാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
 
റോഡില്‍ തടസ്സം സൃഷ്ടിച്ചു കിടന്നിരുന്ന വാഹനം പരിശോധിക്കുന്നതിനിടയിലാണ് ജസ്റ്റിന്‍ ഡിറോസിയേഴ്‌സിന്(29) വെടിയേറ്റത്. വെടിയേറ്റ ഡെപ്യൂട്ടിയെ വാന്‍കോവറിലുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
165 വര്‍ഷ ചരിത്രത്തില്‍ കൗലിറ്റ്‌സ് കൗണ്ടി ഷെറിഫ് ഓഫിസില്‍ ആദ്യമായാണ് ഡ്യൂട്ടിക്കിടയില്‍ ഡെപ്യൂട്ടി കൊല്ലപ്പെടുന്നത്.
 
22 മണിക്കൂറിനുശേഷമാണ് മരങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന പ്രതിയെ പോലീസ് വെടിവെച്ച് കൊന്നത്. മരങ്ങള്‍ക്കിടയില്‍ നിന്നും പുറത്തുവന്ന പ്രതി വെടിവെച്ചതിനെ തുടര്‍ന്ന് മറ്റു രണ്ടു വെടിയേറ്റിട്ടുണ്ട്.
 
2016 മുതല്‍ സര്‍വ്വീസിലുള്ള ജസ്റ്റിന് ഭാര്യയും അഞ്ചു മാസം പ്രായമായ ഒരു മകളും ഉണ്ട്. പ്രതിയുടെ വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.
വെടിവെയ്പിനെകുറിച്ചു വാന്‍കോവര്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.