You are Here : Home / USA News

പുതിയ പദ്ധതികളുമായി കേരള എന്‍ജിനീയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ (KEAN)

Text Size  

Story Dated: Monday, March 11, 2019 11:50 hrs UTC

ബിജു കൊട്ടാരക്കര

ന്യൂയോര്‍ക്ക് : കേരള എന്‍ജിനീയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കക്ക് (KEAN) ഇനി പുതിയ നേതൃത്വം. ലിസ്സി ഫിലിപ്പ് പ്രസിഡന്റായുള്ള വിപുലമായ കമ്മിറ്റിയാണ് സംഘടനയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി നേതൃത്വം വഹിക്കുക. പ്രത്യേകിച്ച് വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ ചരിത്രത്തില്‍! ആദ്യമായിട്ടാണ് എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ ഏഴ് വനിതകള്‍ നേത്രുത്ത സ്ഥാനത്ത് എത്തുന്നത്.

ലിസി ഫിലിപ്പ് പ്രസിഡന്റ്

മോനി ജോണ്‍ വൈസ് പ്രസിഡന്റ്

മനോജ് ജോണ്‍ ജനറല്‍! സെക്രട്ടറി

സോജിമോന്‍! ജെയിംസ്  ജോ. സെക്രട്ടറി

ജോഫി മാത്യു ട്രഷറാര്‍

ബീനാ ജെയിന്‍ ജോ. ട്രഷറാര്‍

കോശി പ്രകാശ് എക്‌സ് ഒഫീഷ്യോ

പ്രീതാ നമ്പ്യാര്‍ ചാരിറ്റി & സ്‌കോളര്‍ഷിപ്പ്,

അജിത് ചിറയില്‍! പ്രൊഫഷണല്‍! അഫയേഴ്‌സ്,       കെ.ജെ.ഗ്രിഗറി ന്യൂസ് ലെറ്റര്‍ &! പബ്ലിക്കേഷന്‍സ്,

നീനാ സുധീര്‍ സ്റ്റുഡന്റ് ഔട്ട് റീച്ച്,

ബിജു ജോണ്‍ (ബിജു കൊട്ടാരക്കര) പി.ആര്‍.ഒ,                    എല്‍ദോ പോള്‍! കള്‍ച്ചറല്‍! അഫയേഴ്‌സ്,

മാലിനി നായര്‍! ജനറല്‍! അഫയേഴ്‌സ്, മെറി ജേക്കബ് ഓഡിറ്റര്‍!.

റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍.

ജേക്കബ് ഫിലിപ്പ് വെസ്റ്റ് ചെസ്റ്റര്‍ & റോക്ക് ലാന്റ്, ഷിജിമോന്‍! മാത്യു ന്യൂ ജേഴ്‌സി, റോയി തരകന്‍ ന്യൂയോര്‍ക്ക് സിറ്റി & ലോങ്ങ് ഐലന്റ്. ബോര്‍ഡ് ഓഫ് ട്രസ്റ്റിമാര്‍. ചെയര്‍മാന്‍ ജെയിന്‍! അലക്‌സാണ്ടര്‍, ഫിലിപ്പോസ് ഫിലിപ്പ്, ജോര്‍ജ് ജോണ്‍, ഗീവര്‍ഗീസ് വര്‍ഗീസ്,

പുതിയ മെമ്പര്‍മാര്‍: ജയിസണ്‍! അലക്‌സ്, ഷാജി കുര്യാക്കോസ്, റെജിമോന്‍! ഏബ്രഹാം

 

കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് നിരവധി കര്‍മ്മ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുവാനും നിരവധി ചാരിറ്റി പദ്ധതികള്‍ക്ക് രൂപം നല്‍കി അത് സമയാസമയങ്ങളില്‍ നടപ്പിലാക്കുവാനും സാധിച്ചു. ഈ നേട്ടങ്ങള്‍ എല്ലാം സ്വാഭിമാനം ഉള്‍ക്കൊള്ളുകയും പുതിയ നേട്ടങ്ങള്‍ക്കായി സംഘടനയെ കരുത്താര്‍ജിക്കുകയുമാണ് തന്റെ ദൗത്യമെന്നു പുതിയ കമ്മിറ്റിയുടെ അധ്യക്ഷ ലിസ്സി ഫിലിപ്പ് പറഞ്ഞു കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ് (2018) കോശി പ്രകാശ് പുതിയ കമ്മിറ്റിക്കു എല്ലാ ഭാവുകങ്ങളും നേര്‍ന്നു സംസാരിച്ചു. തന്റെ കമ്മിറ്റിക്കും, പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകിച്ച് കഴിഞ്ഞ വര്ഷം നടത്തിയ 10 )ീ വാര്‍ഷിക ആഘോഷത്തിന് അംഗങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. മുന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ ബെന്നി കുര്യന്റെ അഭാവത്തില്‍ സ്ഥാപക പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിനൊപ്പം ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ ജെയിന്‍ അലക്‌സാണ്ടര്‍ ഹാന്‍ഡ് ഓവര്‍ സെറിമണി നടത്തി. ന്യൂ യോര്‍ക്ക് കോണ്‍ഗേഴ്‌സിലുള്ള സഫ്രോണ്‍ ഇന്ത്യന്‍ ക്യൂസിനില്‍ വച്ച് ഫെബ്രുവരി 23ന് നടന്ന ചടങ്ങിലാണ് അധികാര കൈമാറ്റം നടന്നത്. 2019 പ്രസിഡന്റ് ലിസ്സി ഫിലിപ്പ് തന്നില്‍ ഏല്പിച്ചിരിക്കുന്ന ചുമതലകള്‍ കൃത്യമായി പൂര്‍ത്തീകരിക്കുമെന്ന വാഗ്ദാനത്തോടൊപ്പം, തന്നെ തിരഞ്ഞെടുത്തതില്‍ എല്ലാവര്ക്കും നന്ദി രേഖപെടുത്തുകയും ചെയ്തു. പുതിയ കമ്മിറ്റിയുടെ പുതിയ പദ്ധതികളുമായി മുന്നോട്ടു പോകുന്നതോടൊപ്പം ഈ വര്‍ഷവും എഞ്ചിനീയറിംഗ് പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കാനും തീരുമാനിച്ചു. ജോയിന്റ് സെക്രട്ടറി സോജിമോന്‍! ജെയിംസ് നന്ദി പ്രകാശിപ്പിച്ചു .

നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെ പത്താം വര്‍!ഷം പിന്നിടുന്ന കീന്‍ 501 ഇ(3) അംഗീകാരമുള്ള സംഘടനയാണ്. കേരളത്തിലെ പ്രളയത്തില്‍ കൈത്താങ്ങായീ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മറ്റു ചാരിറ്റികള്‍ക്കും കീന്‍ കൈയ്യഴഞ്ഞു സഹായം ചെയ്തു. കേരളത്തിലെ നിര്‍ധനരായ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ക്കു സ്‌കോളര്‍ഷിപ്പ് കൊടുത്തും മറ്റും നാടിനോടുള്ള കടപ്പാട് മറക്കാത്ത ഒരുകൂട്ടം പ്രവാസി എന്‍ജിനിയേഴ്‌സ ആണ് കീനില്‍ പ്രവര്‍ത്തിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങല്‍ അറിയുവാനും കീനിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാനും താല്‍പര്യമുള്ളവര്‍ താഴെ പറയുന്ന ഭാരവാഹികളുടെ നമ്പറുകളില്‍ ബന്ധപ്പെടുക.

ലിസി ഫിലിപ്പ് 8456426206, മോനി ജോണ്‍ 5163125709,

മനോജ് ജോണ്‍ 9178419043, ജോഫി മാത്യു 9737233575,

ജെയിന്‍! അലക്‌സാണ്ടര്‍ 8452874258.

www.keanusa.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.